1 usd = 73.31 inr 1 gbp = 95.91 inr 1 eur = 84.60 inr 1 aed = 19.96 inr 1 sar = 19.54 inr 1 kwd = 241.73 inr

Oct / 2018
22
Monday

ലാലിസത്തിന്റെ പണം തിരിച്ച് കൊടുക്കുന്നത് വിജിലൻസ് കേസ് ഭയന്ന്; ഗെയിംസ് കഴിഞ്ഞാൽ ഉടനെ അന്വേഷണം പ്രഖ്യാപിച്ചേക്കും; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്താൻ ബിജെപിയും; പണം തിരികെ വാങ്ങണോ എന്ന് നാളെ തീരുമാനിക്കുമെന്ന് തിരുവഞ്ചൂർ

February 03, 2015 | 12:16 PM IST | Permalinkലാലിസത്തിന്റെ പണം തിരിച്ച് കൊടുക്കുന്നത് വിജിലൻസ് കേസ് ഭയന്ന്; ഗെയിംസ് കഴിഞ്ഞാൽ ഉടനെ അന്വേഷണം പ്രഖ്യാപിച്ചേക്കും; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്താൻ ബിജെപിയും; പണം തിരികെ വാങ്ങണോ എന്ന് നാളെ തീരുമാനിക്കുമെന്ന് തിരുവഞ്ചൂർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലാലിസത്തിനായ ഒന്നും കൈപ്പറ്റിയില്ലെന്ന് മോഹൻലാൽ പറയുമ്പോഴും സാമ്പത്തിക ഇടപാട് നടന്നത് നടന്റെ അക്കൗണ്ടിലൂടെയാണെന്നാണ് സൂചന. അതുകൊണ്ട് കൂടിയാണ് ലാലിസത്തിന്റെ പേരിൽ കിട്ടിയ 1,63,77,600 കോടി രൂപ തിരിച്ചു കൊടുക്കാൻ മോഹൻലാൽ തീരുമാനിച്ചത്. ദേശീയ ഗെയിംസിന് എതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ അന്വേഷിക്കുമെന്നത് ഉറപ്പാണ്. കോൺഗ്രസ് എംഎൽഎമാരായ കെമുരളീധരനും പാലോട് രവിയുമൊക്കെ അഴിമതി ഉന്നയിച്ച സാഹചര്യത്തിൽ അന്വേഷണം നടത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാകും. വിജിലൻസ് പരിശോധനയ്ക്കാകും സാധ്യത. ഇത്തരം നിയമപ്രശ്‌നങ്ങളിലേക്ക് വീഴാതിരിക്കാനാണ് ലാൽ പണം തിരിച്ചു നൽകാൻ തീരുമാനിച്ചതെന്നാണ് സൂചന.

അതേസമയം മോഹൻലാലിൽ നിന്നും പണം തിരികെ വാങ്ങുന്ന കാര്യത്തിൽ നാളെ തീരുമാനം കൈക്കൊള്ളുമെന്ന് കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. ലാലിസം പരിപാടിക്ക് വാങ്ങിയ മുഴുവൻ പണവും തിരികെ നൽകാമെന്ന് മോഹൻലാൽ അറിയിച്ചെങ്കിലും ഇക്കാര്യത്തിൽ നാളെ മാത്രമെ തീരുമാനം എടുക്കുകയുള്ളൂവെന്ന് തിരുവഞ്ചൂർ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ചർച്ച നടത്തിയ ശേഷം നാളത്തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്നാണ് സർക്കാർ ചീഫ് വിപ്പ് പി.സി.ജോർജ് ആവശ്യപ്പെട്ടുന്നത്. ഇതു തന്നെയാണ് ബിജെപി നേതൃത്വവും ആഗ്രഹിക്കുന്നത്. കേരളത്തിൽ വേരുറപ്പിക്കാൻ യുഡിഎഫ് സർക്കാരിനെ അഴിമതിക്കേസിൽ മുക്കാനുള്ള സാധ്യതയാണ് ബിജെപി തേടുന്നത്. അതുകൊണ്ട് തന്നെ കേന്ദ്ര ധനകാര്യ എൻഫോഴ്‌സുമെന്റും പ്രശ്‌നം അന്വേഷിക്കും. അതിന് ശേഷം സിബിഐയിലേക്ക് കാര്യങ്ങൾ എത്തിക്കും.

ഈ ഘട്ടത്തിൽ ലാൽ കേസിൽ കുടുങ്ങരുതെന്ന് ബിജെപിയും ആഗ്രഹിക്കുന്നു. നടന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർ ബിജെപി നേതാക്കളുമായി വ്യക്തി ബന്ധം പുലർത്തുന്നവരാണ്. സിബിഐ അന്വേഷണത്തിന്റെ സാധ്യതകൾ ഈ സുഹൃത്തുക്കളും ലാലിനോട് വിശദീകരിച്ചു. ഏതായാലും വിജിലൻസ് അന്വേഷണം ഉറപ്പാണെന്നും ്അതിനെ മറികടക്കാനുള്ള ബുദ്ധിപരമായ നീക്കം വേണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് പണം മടക്കി നൽകാമെന്ന് വ്യക്തമാക്കി കത്ത് നൽകിയത്.

കലാപരമായി ലാലിസത്തെ മികച്ചതാക്കാനാണ് ശ്രമിച്ചത്. അതിനായുള്ള പ്രവർത്തനങ്ങൾക്കാണ് തുക നൽകിയത്. അല്ലാതെ സർക്കാർ ഖജനാവിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ചില്ലെന്ന് വ്യക്തമാക്കാൻ പണം തിരിച്ചു നൽകുന്നതിലൂടെ സാധിക്കും. അല്ലാത്ത പക്ഷം ലാലിസത്തിന്റെ കണക്കുകൾ വിജിലൻസ് പിരശോധിക്കുമ്പോൾ കണക്കിലെ പൊരുത്തക്കേട് ലാലിന് വിയാകും. ഷോയ്ക്ക് എത്തിയ താരങ്ങളുടെ താമസവും മറ്റ് സാങ്കേതിക ചെലവുകളും സംഘാടക സമിതിയാണ് നൽകിയത്. അതിനാൽ ലാലിസം പോലൊരു സാധാരണ ഗാനമേള പരിപാടിക്ക് പ്രതിഫലമായി 1,63,77,600 കോടി വാങ്ങിയതിലെ പൊരുത്തക്കേടുകൾ പുറത്തുവരും. ഒരു പക്ഷേ വിജിലൻസ് കേസിൽ ലാൽ പ്രതിയുമാകും. ഇതെല്ലാം മുന്നിൽ കണ്ടാണ് സൂപ്പർ താരം തുക തിരികെ നൽകിയത്.

ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തിന് ലാലിസം അവതരിപ്പിച്ചത് സംബന്ധിച്ച് വൻ വിവാദമുയർന്നിരുന്നു. ഇതേതുടർന്ന് ലാലിസത്തിനായി വാങ്ങിയ മുഴുവൻ പണവും സർക്കാരിലേക്ക് തിരിച്ചുനൽകുമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. ഏറ്റവും നല്ല ഉദ്ദേശ്യത്തോടെ ചെയ്!ത കർമ്മത്തെ വളരെ നിസ്സാരമായി, നിരുത്തരവാദപരമായി കളങ്കപ്പെടുത്തിയത് അഗാധമായി വ്യസനിപ്പിച്ചുവെന്ന് വ്യക്തമാക്കിയാണ് പണം തിരിച്ചുകൊടുക്കുമെന്ന് മോഹൻലാൽ സർക്കാരിനെ അറിയിച്ചത്. ഇതോടെ പ്രതിപക്ഷവും ലാലിനെ പിന്തുണച്ച് രംഗത്ത് എത്തി. എന്നാൽ അതിന് മുമ്പേ പ്രതിപക്ഷ എംഎൽഎയായ വി ശിവൻകുട്ടി ലാലിസത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയിരുന്നു. ഇതിനൊപ്പം സാമൂഹിക സംഘടനകൾ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് കൂടിയാണ് പണം തിരിച്ചു നൽകി സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയില്ലെന്ന് തെളിയിക്കാൻ ലാൽ നീക്കം തുടങ്ങിയത്.

പക്ഷേ ദേശീയ ഗെയിംസിന്റെ അഴിമതിയെ കുറിച്ച് മൊത്തത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടതെങ്കിലും ഇതിന്റെ ഭാഗമായ ചെലവുകൾ കാണിക്കുമ്പോൾ മോഹൻലാലിനെതിരെയും അന്വേഷണം വരുമെന്ന കാര്യം ഉറപ്പാണ്. മൊഴി നൽകാനെങ്കിലും എത്തേണ്ടി വരും. ഈ സമയം പണം തിരികെ നൽകിയത് ലാലിന് ഉയർത്താം. പരിപാടി പൊളിഞ്ഞതിലെ സാങ്കേതികത്വവും വിശദീകരിക്കാം. കലയ്ക്ക് വിലയിടുന്നതിലെ പൊരുത്തക്കേടുകളും ചൂണ്ടിക്കാട്ടും. അങ്ങനെ കേസിൽ പ്രതിസ്ഥാനത്ത് എത്താതെ രക്ഷപ്പെടുകയും ചെയ്യാം. ലാലിസത്തെ അന്വേഷണ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള ഈ നീക്കം ഫലിക്കുമെന്നതാണ് സൂചന. കാരണം പണം തട്ടിയെടുക്കാൻ വേണ്ടി ലാൽ ശ്രമിച്ചുവെന്ന ആരോപണം പ്രഥമ ദൃഷ്ട്യാ പോലും ആരും അംഗീകരിക്കില്ല.

ഗെയിംസ് ഉദ്ഘാടനത്തിന് 15.5 കോടി രൂപ ചെലവിട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാണ് ശിവൻകുട്ടിയുടെ ആവശ്യം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിന് സാങ്കേതിക ആവശ്യത്തിന് ഉപകരണങ്ങൾ വാടകയ്ക്ക് എടുത്തതിന് 9.37കോടി രൂപയാണ് ചെലവിട്ടത്. ഇത്രയും ഉപകരണങ്ങൾ വാങ്ങിയിരുന്നെങ്കിൽപോലും ഇത്രയും തുക ചെലാവാക്കേണ്ടിവരില്ലായിരുന്നുവെന്ന് ശിവൻകുട്ടി ആരോപിച്ചു. ലൈറ്റ് അറേഞ്ച്‌മെന്റിനുവേണ്ടിയുള്ള ഉപകരണങ്ങൾക്ക് 2.65 കോടി രൂപയാണ് നൽകിയിരിക്കുന്നത്. എൽ.ഇ.ഡി വാൾ ഡിസ്പ്‌ളേയ്ക്ക് 2.67 കോടി രൂപ. വീഡിയോ ടീമിന് 48 ലക്ഷം തുടങ്ങി എല്ലാത്തിന് ലക്ഷങ്ങളും കോടികളുമാണ് ചെലവിട്ടിരിക്കുന്നത്. ഇതെല്ലാം സംഘാടക സമിതിയാണ് ചെയ്തത്. അതുകൊണ്ട് തന്നെ ലാലിനെ കുടുക്കാനും കഴിയില്ലെന്നാണ് വിലയിരുത്തൽ.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സന്നിധാനത്ത് എത്തി അയ്യപ്പന് മുമ്പിൽ തൊഴു കൈയോടെ പൊട്ടിക്കരഞ്ഞ് ഐജി ശ്രീജിത്ത്; കണ്ണുകൾ നിറഞ്ഞ് അയ്യപ്പന് മുന്നിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ ചർച്ചയാക്കി വിശ്വാസികൾ; ഐപിഎസുകാരന്റെ മുഖത്ത് നിറയുന്നത് ചെയ്ത തെറ്റിന്റെ പശ്ചാത്തപമെന്ന് വിലയിരുത്തി ഭക്തർ; രഹ്നാ ഫാത്തിമയെ നടപ്പന്തൽ വരെ എത്തിച്ചതിൽ വിശ്വാസിയായ ശ്രീജിത്ത് ധർമ്മ ശാസ്താവിന് മുമ്പിൽ മാപ്പിരുന്നതോ? സോപാനത്തെ ശ്രീജിത്തിന്റെ പ്രാർത്ഥനാ ഫോട്ടോ വൈറലാകുമ്പോൾ
ഏഷ്യാനെറ്റും മാതൃഭൂമിയും മനോരമയും അടക്കമുള്ളവർ സന്നിധാനത്ത് നിന്ന് മലയിറങ്ങി; മുഖ്യധാരാ ചാനലുകളുടേയും പത്രങ്ങളുടേയും പ്രതിനിധികൾ റിപ്പോർട്ടിങ് മതിയാക്കിയത് പൊലീസിന്റെ രഹസ്യ നിർദ്ദേശത്തെ തുടർന്നെന്ന് റിപ്പോർട്ട്; അയ്യപ്പ സന്നിധിയിലും നിലയ്ക്കൽ മോഡൽ പൊലീസ് ഓപ്പറേഷന് സാധ്യത; സ്ത്രീ പ്രവേശന വിവാദം റിപ്പോർട്ട് ചെയ്യാൻ സന്നിധാനത്തുള്ളത് മറുനാടനും ചില മാധ്യമങ്ങളും മാത്രം; തുലമാസ നട ഇന്ന് രാത്രി അടയ്ക്കാനിരിക്കെ ശബരിമലയിൽ ആകെ അനിശ്ചിതത്വം
പമ്പയിൽ നിന്നും മുഖ്യധാരാ മാധ്യമങ്ങൾ പിന്മാറി; ഇന്റർനെറ്റ് സേവനങ്ങൾ പമ്പയിലും സന്നിധാനാത്തും വിച്ഛേദിക്കുമെന്ന് സൂചന; ഐജി ശ്രീജിത്തും സന്നിധാനത്ത് എത്തി; സ്ത്രീകളെത്തിയാൽ ഇന്ന് പതിനെട്ടാംപടി ചവിട്ടിക്കുമെന്ന നിലപാടിൽ പൊലീസ്; ഏത് പ്രതിസന്ധിയേയും നേരിടാൻ കരുത്തുണ്ടെന്ന് പ്രഖ്യാപിച്ച് പരിവാർ നേതാക്കളും; തുലാമാസ പൂജയുടെ അവസാന ദിവസം ശബരിമലിയിൽ എന്തും സംഭവിക്കാം
ശബരിമല വിഷയത്തിൽ സർക്കാരുമായി തുറന്ന പോരിന് രാജകുടുംബം; ദേവസ്വം ബോർഡിൽനിന്ന് ക്ഷേത്രം തിരിച്ചുപിടിക്കുമെന്ന് വ്യക്തമാക്കി പന്തളം രാജകൊട്ടാരം; ഇതിനുള്ള നടപടി തുടങ്ങിയെന്ന് ശശികുമാര വർമ്മ; ട്രസ്റ്റ് രൂപീകരിച്ച് ശബരിമല ഭരണം പിടിച്ചെടുക്കുമെന്നും പ്രഖ്യാപനം; പൂർണ പിന്തുണയെന്ന് അയ്യപ്പസേവ സംഘവും
ഇന്ന് ആദ്യമെത്തിയത് ബിന്ദു; ദർശനത്തിന് സംരക്ഷണം തേടി കറുകച്ചാൽ സ്വദേശി എത്തിയത് രണ്ട് യുവാക്കൾക്കൊപ്പം എരുമേലി പൊലീസിന് മുമ്പിൽ; ആക്ടിവിസ്റ്റിന് സുരക്ഷ നൽകാനാവില്ലെന്ന് അറിയിച്ച് പൊലീസ്; ദളിത് നേതാവിനെ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി; ശബരിമലയിലേക്ക് തിരിക്കാനൊരുങ്ങിയ മഞ്ജുവിനെതിരെ വീട്ടിന് മുമ്പിലും പ്രതിഷേധം; എരുമേലിയിൽ ഭക്തരുടെ ശയനപ്രദക്ഷിണ പ്രതിഷേധം; കരുതലോടെ നിരീക്ഷണവുമായി ഭക്തർ; എല്ലാ കണ്ണുകളും സന്നിധാനത്തേക്ക്
''നമുക്കാവശ്യമുള്ളപ്പോൾ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, അല്ലാത്തപ്പോൾ രണ്ടു ഭാര്യമാരും കുട്ടിയുമുള്ള ശാസ്താവാകും; ഏഴു വർഷം ശബരിമലയിൽ സ്ത്രീകൾ കയറിയിട്ടും ആർക്കും ഒരു പരാതിയും പ്രതിഷേധവും ഇല്ലായിരുന്നു''ഈ ഇരട്ടത്താപ്പാണ് സുപ്രീം കോടതിയെക്കൊണ്ട് വിധി പുറപ്പെടുവിച്ചതെന്ന് ബിജെപിയുടെ ബൗദ്ധീക സെൽ തലവൻ ടി ജി മോഹൻദാസ്; ആഴ്ചകൾ മുൻപുള്ള റിപ്പോർട്ടർ ചാനൽ ചർച്ച വൈറലാക്കി സൈബർ സഖാക്കൾ
ഉറങ്ങിക്കിടന്ന ഭർത്താവിനെ അമ്മിക്കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ജനനേന്ദ്രീയം മുറിച്ചെടുത്തു! 24കാരിയുടെ ക്രൂരത മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്; അഞ്ചു വർഷം മുൻപ് വിവാഹിതരായ ഇവർ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ; ഭർത്താവിനോടുള്ള ദേഷ്യം തീരാതെ മൃതദ്ദേഹത്തിൽ മുറിവുകളുണ്ടാക്കി യുവതി
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
സിദ്ദിഖിന്റേത് അച്ചടക്കലംഘനം; ലളിതച്ചേച്ചിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല; സംഘടനയിലെ ഗുണ്ടായിസം അനുവദിക്കാൻ പറ്റില്ലെന്നും എല്ലാവരുടെയും ചരിത്രം അറിയാമെന്നും ജഗദീഷ്; സിദ്ദിഖ് പറഞ്ഞത് സംഘടനാ നിലപാടല്ലെന്ന് ബാബുരാജും; എഎംഎംഎ ഭാരവാഹികൾ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ശബ്ദസന്ദേശം പുറത്ത്; പത്രസമ്മേളനം വിളിച്ചത് ദിലീപ് സിനിമയുടെ സെറ്റിൽ വെച്ച്; താരസംഘടനയിൽ വൻ പൊട്ടിത്തെറി; നടക്കുന്നത് മോഹൻലാൽ അനുകൂലികളും ദിലീപ് അനുയായികളും തമ്മിലുള്ള വടംവലി
ദൂബായിലെ പിണറായിയുടെ കുറ്റം പറച്ചിൽ മോദിക്ക് കൊണ്ടു; ശബരിമലയിൽ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന് പച്ചക്കൊടി കാട്ടി പ്രധാനമന്ത്രി; നിയമസഭ പ്രമേയം പാസാക്കിയാൽ കേന്ദ്ര ഇടപെടുമെന്ന പിള്ളയുടെ പ്രസ്താവന അമിത് ഷായുടെ നിർദ്ദേശ പ്രകാരം; ശബരിമല യുവതീ പ്രവേശനത്തിൽ പരിവാർ പ്രസ്ഥാനങ്ങൾ പ്രതിഷേധം കടുപ്പിക്കും; മണ്ഡലകാലത്ത് ഭക്തർക്ക് പിന്തുണ അറിയിക്കാൻ അമിത് ഷാ കേരളത്തിലെത്തും; ശബരിമലയിൽ രാഷ്ട്രീയ യുദ്ധം തുടരും
ദുരനുഭവങ്ങൾ ഒളിയും മറയുമില്ലാതെ പേരുകൾ സഹിതം വെളിപ്പെടുത്തി യോഗത്തിനെത്തിയ നടിമാർ; മുതിർന്ന നടന്മാർ വരെ പ്രതിക്കൂട്ടിൽ; എല്ലാം വീഡിയോയിൽ പതിഞ്ഞതിനാൽ എന്ത് ചെയ്യണമെന്ന് അറിയാതെ അമ്മ; മലയാള സിനിമയെ വെട്ടിലാക്കാൻ കൂടുതൽ മീടു ആരോപണങ്ങൾ; താരസംഘടനയുടെ വനിതാ സെൽ യോഗം സംഘടനയ്ക്കുണ്ടാക്കുന്നത് വലിയ തലവേദന; ഇടവേള ബാബുവിന്റെ ബുദ്ധി തിരിഞ്ഞു കുത്തുമ്പോൾ
ഓപ്പറേഷൻ രഹ്നാ ഫാത്തിമ ഓപ്പറേറ്റ് ചെയ്തത് എംവി ജയരാജൻ നേരിട്ടെന്ന് റിപ്പോർട്ടുകൾ; ഏതെങ്കിലും ഒരു വനിതയെ സന്നിധാനത്ത് എത്തിക്കാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിർദ്ദേശം ശിരസ്സാ വഹിച്ച ഐജി ശ്രീജിത്ത് പിടിച്ചത് പുലിവാൽ; സന്നിധാനം വരെ ചുംബന സമര നായികയ്ക്ക് എസ്‌കോർട്ട് പോയ ഐജി നടപ്പന്തലിൽ എത്തിയപ്പോൾ ഭയന്ന് പോയെന്ന് സാക്ഷികൾ; ഭക്തരുടെ മുമ്പിൽ പരാജയപ്പെട്ടതോടെ മന്ത്രിയെ വിളിച്ച് പറ്റില്ലെന്ന് പറഞ്ഞതോടെ സന്നിധാനത്തെ യുവതീ പ്രവേശനം അസാധ്യമായി
കറുപ്പുടുത്ത് കെട്ടുംകെട്ടി ശബരിമലയിലേക്ക് പോകാനെത്തിയത് യുക്തിവാദി! കേരള യുക്തിവാദി സംഘം പുറത്താക്കിയ നേതാവിന് സ്വന്തമായി ആശയ പ്രചരണത്തിന് ഓൺലൈൻ പത്രവും; കോളേജ് അദ്ധ്യാപകന്റെ ഭാര്യയ്‌ക്കൊപ്പം കെട്ടുമുറുക്കിയത് അഭിഭാഷക കുടുംബം; യാത്രതിരിച്ചത് തന്റെ പ്രതിഷേധം കോടതിവിധി നടപ്പാക്കാതിരിക്കുന്നതിനും ലിംഗ സ്വാതന്ത്ര്യം തടയുന്നതിലെന്നും ഫെയ്‌സ് ബുക്കിൽ കുറിച്ച്; എന്തുവന്നാലും മലചവിട്ടുമെന്ന് പറയുന്ന ചേർത്തലക്കാരി ലിബിയുടെ കഥ ഇങ്ങനെ
ശബരിമലയ്ക്ക് കെ എസ് ആർ ടി സി ബസിൽ പുറപ്പെട്ട ജേണലിസം വിദ്യാർത്ഥികളെ പ്രതിഷേധക്കാർ നിലയ്ക്കലിൽ വച്ച് തടഞ്ഞു; പെണ്ണുങ്ങളെ കേറ്റുകയില്ലെന്ന് ആക്രോശിച്ച് കൊണ്ട് നിരവധി സ്ത്രീകൾ ഇരച്ച് കയറി വിദ്യാർത്ഥികളെ ഇറക്കി വിട്ടു; ചെറുത്ത് നിന്ന പെൺകുട്ടികളുമായി വാക്കേറ്റം; പമ്പക്ക് പുറപ്പെട്ട മുഴുവൻ കെ എസ് ആർ ടി സി ബസുകളും തടഞ്ഞ് പരിശോധിക്കുന്നു; പ്രതിഷേധത്തിനിടെ ആത്മഹത്യാ ശ്രമവും; നിലയ്ക്കലിലേക്ക് ആളുകളുടെ ഒഴുക്ക്; ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിലയ്ക്കൽ സംഘർഷ ഭരിതമാകുന്നു
ശ്രമിച്ചത് അതീവ രഹസ്യമായി കിസ് ഓഫ് ലൗ സമരനായികയെ പതിനെട്ടാംപടി ചവിട്ടിക്കാൻ; എല്ലാം മറച്ചുവച്ച് ഏഷ്യാനെറ്റും മറ്റ് ചാനലുകളും; തെലുങ്ക് മാധ്യമ പ്രവർത്തകയെ മറയാക്കി ആക്ടിവിസ്റ്റിനെ സന്നിധാനത്ത് എത്തിക്കാനുള്ള നീക്കം പൊളിച്ചത് മറുനാടന്റെ വാർത്ത; തീക്കൊള്ളി കൊണ്ട് തലചൊറിയുന്നുവെന്ന് സർക്കാരിന് മനസ്സിലായത് ഭക്തരുടെ ചെറുത്ത് നിൽപ്പിന്റെ ശക്തി മനസ്സിലായതോടെ; നിസ്സഹായാവസ്ഥ അറിയിച്ച് ഐജി ശ്രീജിത്തും; രഹ്നാ ഫാത്തിമയേയും കവിതയേയും തിരിച്ചയക്കുന്നത് ഭക്തരുടെ ശരണം വിളി പ്രതിഷേധം
എല്ലാ വഴികളും അടഞ്ഞാൽ ശബരിമല നട അനിശ്ചിത കാലത്തേക്ക് അടയ്ക്കാൻ ആലോചിച്ച് തന്ത്രി കുടുംബവും പന്തളം കൊട്ടാരവും; ആചാരങ്ങളുടെ കാര്യത്തിൽ പരമാധികാരി തന്ത്രി കുടുംബം ആയതിനാൽ സുപ്രീംകോടതിക്ക് പോലും ഒന്നും ചെയ്യാനാവില്ല; ഒരുതവണ യുവതീ പ്രവേശനം ഉണ്ടായാൽ ഉടൻ പുണ്യാഹത്തിന്റെ പേരിൽ നട അടക്കും; ഇക്കുറി മാലയിട്ട എല്ലാവർക്കും അയ്യപ്പ ദർശനം ലഭിച്ചേക്കില്ല
ഉറക്കമില്ലാതെ ബാലു കരഞ്ഞുകൊണ്ടിരുന്ന ആ ചതിയിലെ വില്ലന് ഈ അപകടവുമായി എന്തെങ്കിലും ബന്ധമുണ്ടോ? വടക്കുംനാഥനെ കണ്ട ശേഷം താമസിക്കാനായി തൃശൂരിൽ മുറി ബുക്ക് ചെയ്തിട്ടും ഉറക്കമിളച്ച് തിരുവനന്തപുരത്തേക്ക് മടങ്ങാൻ പ്രേരണ നൽകിയത് എന്ത്? വിദേശത്തെ സ്റ്റേജ് ഷോകൾ വഴിയും സംഗീത പരിപാടികൾ വഴിയും സമ്പാദിച്ച സ്വത്തുക്കൾ ഒക്കെ ആരുടെ പേരിൽ? ബാലഭാസ്‌കറിന്റെ മരണത്തിൽ ചില സംശയങ്ങൾ ഒക്കെയുണ്ടെന്ന് ബന്ധുക്കൾ അടുപ്പക്കാരോട് പറഞ്ഞതായി റിപ്പോർട്ട്
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ശരണം വിളിയിൽ പ്രകമ്പനം കൊണ്ട് പന്തളം; വട്ടമിട്ടു പറന്ന് കൃഷ്ണപ്പരുന്ത്; അയ്യപ്പനാമം ജപിച്ച് മുസ്ലിങ്ങളും ക്രിസ്ത്യാനികളും: പിന്തുണയേകി പിസിജോർജും ദേവനും തിരുവാഭരണ വാഹകരും പേട്ട സംഘങ്ങളും; മൂവായിരം പേരെ പ്രതീക്ഷിച്ചിടത്ത് വന്നത് അരലക്ഷത്തിലധികം പേർ; അയ്യപ്പന്റെ ജന്മനാട്ടിലെ ഭക്തജന പ്രതിഷേധം കണ്ട് അമ്പരന്ന് രാഷ്ട്രീയക്കാർ; വിശ്വാസികളുടെ താക്കീതെന്ന് ഉദ്‌ഘോഷിച്ച് നാമജപഘോഷയാത്ര
വേദിയെ ഇളക്കി മറിച്ച ആ കൂട്ടുകെട്ട് ഇനി ഇല്ല; അനുജനെ പോലെ ഉലകം ചുറ്റാൻ എപ്പോഴും കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട ബാലയ്ക്ക് വിടനൽകാൻ ശിവമണി എത്തി; വർഷങ്ങൾ നീണ്ട കൂട്ടുകെട്ട് തകർത്ത് ബാല പോയപ്പോൾ അന്ത്യ ചുംബനം നൽകാൻ ശിവമണി എത്തിയത് നെഞ്ചുതകരുന്ന വേദനയോടെ: സ്റ്റീഫൻ ദേവസിയുടെ തോളിൽ ചാരി നിന്ന് വയലിനില്ലാത്ത ബാലയെ കണ്ട് കണ്ണ് തുടച്ച് ശിവമണി
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
ഫ്രാങ്കോ മുളയ്ക്കലിന്റെ കൈവെള്ളയിൽ മൂന്ന് കറുത്തപാടുകൾ ഉണ്ട്; വിരലുകൾ കൈവെള്ളയിലേക്ക് ചേരുന്ന ഭാഗത്തായുള്ള ഈ പാടുകളാണ് സ്ത്രീപീഡന കേസിൽ ബിഷപ്പിനെ അഴിക്കുള്ളിലാക്കിയത്..! പ്രമുഖ ജ്യോതിഷ പണ്ഡിതന്റെ വിധി അച്ചട്ടായെന്ന് പി സി ജോർജ്ജ്; എന്നെ വളർത്തി വലുതാക്കി ബിഷപ്പാക്കിയ ദൈവം ജയിലിലുമാക്കി, ഇനിയെന്തെന്ന് ദൈവം തീരുമാനിക്കട്ടെയെന്ന് ബിഷപ്പും; ജയിലിൽ എത്തി മെത്രാന്റെ കൈ മുത്തിയ ശേഷം ബലാത്സംഗ കേസ് പ്രതിയെ യേശുവിനോട് ഉപമിച്ചും പിസി ജോർജ്ജ്
കേരളത്തിലേതടക്കം 4230 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആർബിഐ; കച്ചവടം പൂട്ടുന്നവരിൽ കൊശമറ്റവും കുറ്റൂക്കാരനും പോപ്പുലറും അടക്കം 58 കേരള സ്ഥാപനങ്ങളും; പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരിയ കോടീശ്വരന്മാരായ വെള്ളക്കോളർ ബ്ലേഡ് കമ്പനി മുതലാളിമാർക്ക് നിനച്ചിരിക്കാതെ പണി കിട്ടിയതിങ്ങനെ; പ്രതിസന്ധിയിലാകുന്നത് മുണ്ടുമുറുക്കിയുടുത്ത് പണം നിക്ഷേപിച്ച അരപ്പട്ടിണിക്കാർ