ബാഡ്മിന്റണിൽ കേരളത്തിന് ഇരട്ട സ്വർണം; നേട്ടം സമ്മാനിച്ചത് പിസി തുളസിയും മിക്സഡ് ഡബിൾസിൽ അരുൺ വിഷ്ണു-അപർണ ബാലൻ സഖ്യവും
February 13, 2015 | 07:48 PM IST | Permalink

സ്വന്തം ലേഖകൻ
കൊച്ചി: ദേശീയ ഗെയിംസ് ബാഡ്മിന്റണിൽ കേരളത്തിന് ഇരട്ട സ്വർണം. വനിതാ സിംഗിൾസിൽ പി.സി. തുളസിയും മിക്സഡ് ഡബിൾസിൽ അരുൺ വിഷ്ണുഅപർണ ബാലൻ സഖ്യവുമാണ് സ്വർണം നേടിയത്. കഴിഞ്ഞ ദേശീയ ഗെയിംസിലെ റണ്ണറപ്പായ തുളസി സിംൾസ് ഫൈനലിൽ തെലങ്കാനയുടെ ഋതുപർണ ദാസിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപിച്ചാണ് പി സി തുളസി കേരളത്തിന് സ്വർണം സമ്മാനിച്ചത്. സ്കോർ: 21-18, 21-18. രണ്ടാം ഗെയിമിൽ ഒരുവേള ലീഡ് വഴങ്ങിയശേഷമാണ് തുളസി ഉജ്വലമായി തിരിച്ചുവന്നത്. ഒടുവിൽ തളർന്നുതുടങ്ങിയ ഋതുപർണയെ തന്റെ വേഗവും അനുഭവസമ്പത്തും കൊണ്ടാണ് തുളസി മറികടന്നത്.
മിക്സഡ് ഡബിൾസ് ഫൈനലിൽ കോഴിക്കോട്ടുകാരായ അരുൺ വിഷ്ണുവും അപർണ ബാലനും തെലങ്കാനയുടെ തന്നെ തരുൺ കോനസിഖി റെഡ്ഡി സഖ്യത്തെയാണ് ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് പരാജയപ്പെടുത്തിയത്. സ്കോർ: 21-18, 14-21, 21-15.
