Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിയും തിരുവഞ്ചൂരും വീട്ടിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതെ മോഹൻലാൽ; ലാലിസത്തിന്റെ പ്രതിഫലമായി നൽകിയ തുക വേണ്ടെന്ന നിലപാടിൽ തന്നെ; ലാൽ തിരികെ നൽകിയ പണം വിനിയോഗിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കും

മുഖ്യമന്ത്രിയും തിരുവഞ്ചൂരും വീട്ടിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതെ മോഹൻലാൽ; ലാലിസത്തിന്റെ പ്രതിഫലമായി നൽകിയ തുക വേണ്ടെന്ന നിലപാടിൽ തന്നെ; ലാൽ തിരികെ നൽകിയ പണം വിനിയോഗിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കും

കൊച്ചി: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ ലാലിസം പരിപാടിയുടെ പ്രതിഫലത്തുക മോഹൻലാൽ തിരിച്ചയച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും മോഹൻലാലിനെ നേരിട്ടു കണ്ടിട്ടും നിലപാട് മാറ്റാതെ സൂപ്പർസ്റ്റാർ. ഇന്ന് രാവിലെ ഏഴ് മണിയോടെ മോഹൻലാലിന്റെ കൊച്ചിയിലെ വസതിയിലെത്തിയാണ് മുഖ്യമന്ത്രി കൂടിക്കാഴ്‌ച്ച നടത്തിയത്. ബെന്നിബഹനാൻ എംഎൽഎയും കൂടിക്കാഴ്‌ച്ചയിൽ പങ്കെടുത്തു. രാവിലെ 7 മണിക്കാണ് കൂടിക്കാഴ്ച തുടങ്ങിയത്. 20 മിനിറ്റ് കൂടിക്കാഴ്ച നീണ്ടു നിന്നു.

ലാലിസത്തിന്റെ പ്രതിഫലമായി ലഭിച്ച 1കോടി 63 ലക്ഷം രൂപയുടെ ചെക്ക് മോഹൻലാൽ തിരിച്ചയച്ചിരുന്നു. ഈ ചെക്ക് സ്വീകരിക്കില്ലെന്നാണ് മന്ത്രിസഭ കൈക്കൊണ്ട നിലപാട്. പ്രതിഫലത്തുക സ്വീകരിക്കണമെന്ന് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും മോഹൻലാലിനോട് ആവശ്യപ്പെട്ടെങ്കിലും മോഹൻലാൽ വഴങ്ങയില്ല. തനിക്കും സർക്കാറിനും ഏറെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ താൻ ഇനി തീരമാനം മാറ്റില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ നൽകിയ പണം സർക്കാറിന് മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാം. അത്് എങ്ങനെ വേണമെന്ന് പദ്ധതി തയ്യാറാക്കാമെന്നും കൂടിക്കാഴ്‌ച്ചയിൽ മുഖ്യമന്ത്രി മോഹൻലാലിനോട് പറഞ്ഞു.

പരിപാടിക്കെതിരെ ഉയർന്ന ആക്ഷേപങ്ങളേക്കാൾ മന്ത്രി തിരുവഞ്ചൂരിന്റെ വാക്കുകളാണ് മോഹൻലാലിനെ വേദനിപ്പിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവഞ്ചൂരും മോഹൻലാലിനെ കാണാനെത്തിയത്. ലാലിസം മാത്രമാണ് ദേശീയ ഗെയിംസിൽ പാളിയതെന്നായിരുന്നു തിരുവഞ്ചൂരിന്റെ അഭിപ്രായം.

ലാലിന്റെ ചെക്കു ലഭിച്ചാൽ തിരിച്ചയയ്ക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിന് നിർദ്ദേശം നൽകിയിരുന്നു. കലാപരിപാടി നടത്താൻ അനുവദിച്ചതാണ് തുക. കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ സാഹചര്യത്തിൽ പണം തിരികെ വാങ്ങുന്നത് സർക്കാരിന്റെ ധാർമികതയ്ക്ക് ചേർന്നതല്ലെന്ന് മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. എന്നാൽ മന്ത്രിസഭാ തീരുമാനം വരുന്നതിന് മുമ്പ് തന്നെ ലാൽ ചെക്ക് അയയ്ക്കുകയും ചെയ്തു. ലാലിസത്തിന്റെ പേരിൽ വിവാദമുണ്ടായതിൽ ലാലിനോട് സർക്കാർ ഖേദ പ്രകടനവും നടത്തി.

ലാലിസം പരിപാടിക്കെതിരെ ഉയർന്ന വിമർശനത്തിന് പുറമെ നിലവാരം കുറഞ്ഞ പരിപാടിക്ക് രണ്ട് കോടിയോളം രൂപ മുടക്കിയ സർക്കാർ നടപടിക്കെതിരെയും വിമർശനമുയർന്നു. ലാലിസം ഞങ്ങളുടെ രണ്ട് കോടി രൂപ തിരികെ നൽകൂ എന്ന് ആവശ്യപ്പെട്ട് ഫേസ്‌ബുക്കിൽ വൻ പ്രചരണവും നടന്നു.

മോഹൻലാലും സംഘവും ലാലിസം വേദിയിൽ അവതരിപ്പിക്കുമ്പോൾ കേൾപ്പിച്ചത് റെക്കോർഡു ചെയ്ത ഗാനമായിരുന്നു. പാട്ടിനൊപ്പം മോഹൻലാലിന്റെ ചുണ്ടുകൾ അനങ്ങാത്തിന്റെ വീഡിയോ ദൃശ്യങ്ങളിലൂടെ പിഴവുകളിലേക്കുള്ള തെളിവുകൾ പുറത്തുവന്നു. മോഹൻലാൽ വിവാദങ്ങളുടെ നടുവിൽ നിൽക്കുമ്പോൾ പിന്തുണയുമായി മമ്മൂട്ടി രംഗത്തെത്തിയിരുന്നു. മോഹൻലാലിനെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നായിരുന്നു മമ്മൂട്ടിയുടെ അഭ്യർത്ഥന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP