1 usd = 72.72 inr 1 gbp = 95.58 inr 1 eur = 85.47 inr 1 aed = 19.80 inr 1 sar = 19.39 inr 1 kwd = 240.30 inr

Sep / 2018
24
Monday

കായിക പുരസ്‌കാരങ്ങളിൽ മലയാളി തിളക്കം; ജിൻസൺ ജോൺസന് അർജുന പുരസ്‌കാരവും ബോബി അലോഷ്യസിന് ധ്യാൻ ചന്ദ് പുരസ്‌കാരവും; രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരം വിരാട് കോഹ്ലിക്കും മീരാഭായി ചാനുവിനും; ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ രാജ്യത്തിന്റെ അഭിമാനമായ ജിൻസണ് പുറമേ 19 പേർക്ക് കൂടി അർജുന പുരസ്‌കാരം; ജസ്റ്റിസ് മുകുൾ മുദ്ഗൽ കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിച്ച് കേന്ദ്രകായിക മന്ത്രാലയം

September 20, 2018

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽരത്‌നയടക്കം ജസ്റ്റിസ് മുകുൾ മുദ്ഗൽ കമ്മിറ്റി ശുപാർശ ചെയ്ത പുരസ്‌കാര പട്ടികയ്ക്ക് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അംഗീകാരം. പുരസ്‌കാരം ലഭിച്ചവരുടെ പട്ടിക മന്ത്രാലയം പുറത്തിറക്കി. അത്‌ലറ്...

ജിൻസൺ ജോൺസനുള്ള അർജുന അവാർഡ് ഏഷ്യൻ ഗെയിംസിലെ വീരോചിത സ്വർണ്ണനേട്ടത്തിന് രാഷ്ട്രം നൽകുന്ന സമ്മാനം; നേട്ടത്തോടെ ഇന്ത്യയിലെ വിലപിടിപ്പുള്ള അത്ലറ്റായി മാറി ചക്കിട്ടപ്പാറക്കാരൻ മലയാളി; തളരാത്ത പോരാളിയായ വിരാട് കോലിക്ക് ഖേൽരത്ന ശുപാർശ അർഹതയ്ക്കുള്ള അംഗീകാരം;ഖേൽരത്നക്കുള്ള ശുപാർശയ്ക്ക് പിന്നാലെ മീരാഭായ് ചാനുവിന് ഇരട്ടിമധുരമായി പരിശീലകനുള്ള ദ്രോണാചാര്യ ശുപാർശയും

September 17, 2018

ന്യൂഡൽഹി: രാജ്യവും അതിലുപരിയായി മലയാളികളും ഏറെ അഭിമാനത്തോടെയാണ് ജിൻസൺ ജോൺസൺ എന്ന പേര് മനസിൽ പറയുന്നത്. ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടി ജിൻസൺ ഇന്ത്യയുടെ അഭിമാനമായിരുന്നു. കോഴിക്കോട് ചക്കിട്ടപാറ സ്വദ...

'കായിക മേഖലയിലെ വരുന്ന തലമുറയ്ക്ക് നേട്ടം പ്രചോദനമാകും, അടുത്ത ലക്ഷ്യം 2020ലെ ടോക്കിയോ ഒളിമ്പിക്‌സ് സ്വർണം'; അർജുന അവാർഡ് ലഭിച്ച സന്തോഷം പങ്കു വയ്ച്ച് ജിൻസൺ ജോൺസൺ; അർജുന അവാർഡ് ലഭിച്ച 20 പേരുടെ പട്ടിക പുറത്ത്

September 17, 2018

  കോഴിക്കോട്: മലയാളക്കര ഏറെ അഭിമാനത്തോടെ കാണുന്ന നിമിഷങ്ങളാണ് ഇപ്പോൾ കടന്നു പോകുന്നത്. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി ഇരട്ടമെഡൽ നേടിയ ജിൻസൺ ജോൺസണെ അർജുന അവാർഡ് തേടിയെത്തിയതിന്റെ ആഹ്ലാദമാണെങ്ങും. ഈ അവസരത്തിലാണ് ജിൻസൺ തന്റെ സന്തോഷം പങ്കു വയ്ക്ക...

മലയാളിതാരം ജിൻസൺ ജോൺസന് അർജുന അവാർഡ്; കേരളത്തിന്റെ അഭിമാനമായി മാറിയ ജിൻസനെ തേടി അർജുന അവാർഡ് എത്തിയത് ഏഷ്യൻ ഗെയിംസിലെ മിന്നും പ്രകടനത്തിന് പിന്നാലെ: വിരാട് കോലിക്കും മീരാഭായ് ചാനുവിനും ഖേൽരത്‌ന

September 17, 2018

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ മലയാളി താരം ജിൻസൺ ജോൺസന് അർജുന അവാർഡ്. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ സ്വർണ മെഡലും 800 മീറ്ററിൽ വെള്ളിയും നേടിയിരുന്നു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിൻസൺ. ഏഷ്യൻ ഗെയിംസിലെ മിന്നും...

എഴുപതുകളിൽ ലോങ് ജംമ്പിൽ ടിസി യോഹന്നാനും സുരേഷ് ബാബുവും 2010ൽ 400 മീറ്റർ ഹർഡിൽസിൽ ജോസഫ് എബ്രഹാം...ഇപ്പോൾ 1500ൽ ജിൻസൺ ജോസഫും; ഏഷ്യാഡിലെ ചക്കിട്ടപ്പാറക്കാരന്റെ സ്വർണം റിയോയിലെ ഒന്നാം പേരുകാരന്റെ വേഗത്തേയും മറികടന്ന്; മൺപാതകളിലൂടെയുള്ള കുട്ടിക്കാലത്തെ ഓട്ടത്തിന്റെ കരുത്തിൽ ഇനി കോഴിക്കോട്ടുകാരൻ ലക്ഷ്യമിടുന്നത് ഒളിമ്പിക്‌സ് മെഡൽ: 1500 മീറ്ററിൽ ജക്കാർത്തയിൽ താരമായ ജിൻസൺ ജോൺസണിന്റെ കഥ

August 31, 2018

കോഴിക്കോട്: ടിസി യോഹന്നാൻ.... സുരേഷ് ബാബു.... ജോസഫ് എബ്രഹാം... ഇപ്പോൾ ജിൻസൺ ജോസഫ്.. ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം അണിഞ്ഞ മലയാളി പുരുഷ അത്‌ലറ്റുകൾ ഇവരാണ്. കഠിനാധ്വാനവും അച്ചടക്കവും സ്ഥിരോത്സാഹവും എളിമയും മുഖമുദ്രയാക്കിയാണ് ഈ പട്ടികയിലെ നാലാമനായി ജ...

ഏഷ്യൻ ഗെയിംസിൽ മലയാളികളുടെ മെഡൽ കൊയ്ത്ത്; അത്ലറ്റിക്സിൽ അവസാന ദിനം മാത്രം നേടിയത് രണ്ട് സ്വർണമുൾപ്പടെ നാല് മെഡലുകൾ; ജിൻസൺ സ്വർണം ഓടിയെടുത്തപ്പോൾ ചിത്രയ്ക്ക് സ്വർണതിളക്കമുള്ള വെങ്കലം; ടീമിനത്തിൽ വിസ്മയ സ്വർണം നേടിയപ്പോൾ അനസിനും കുഞ്ഞുമുഹമ്മദിനും വെള്ളി; ജക്കാർത്തയിൽ നെഞ്ച് വിരിച്ച് മലയാളി

August 30, 2018

ജക്കാർത്ത: കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിൻസൺ ജോൺസൺ ജക്കാർത്തയിൽ മലയാളികളുടെ മിന്നൽ ജോൺസനായി മാറുന്ന കാഴ്ചയാണ് കണ്ടത്. അത്‌ലറ്റിക്‌സിന്റെ സമാപന ദിവസമായ ഇന്ന് അക്ഷരാർഥത്തിൽ ഓരോ മലയാളിക്കും അഭിമാനമായിരിക്കുന്നു എന്ന് നെഞ്ച് വിരിച്ച് തന്നെ പറയാം. 15...

ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ ജിൻസൻ ജോൺസന് സ്വർണം; പി.യു ചിത്രയുടെ വെങ്കലത്തിൽ മലയാളിക്ക് ഇരട്ടി മധുരം; ചിത്രയുടെ നേട്ടം വനിതകളുടെ 1500 മീറ്ററിൽ; ഗെയിംസിൽ മലയാളികളുടെ മെഡൽ തിളക്കം അഞ്ചായി; 800 മീറ്ററിൽ നഷ്ടമായ സ്വർണം ഓടിയെടുത്തത് അവസാന ലാപ്പിലെ മിന്നും കുതിപ്പിൽ; മലയാളി താരം വിസ്മയ ഉൾപ്പെട്ട റിലേ ടീമിനും സ്വർണം; മലയാളികൾക്ക് അഭിമാന നിമിഷം

August 30, 2018

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ സുവർണ തിളക്കവുമായി മലയാളി താരം ജിൻസൻ ജോൺസൻ. പുരുഷന്മാരുടെ 1500 മീറ്ററിലാണ് ജിൻസന് സ്വർണം ലഭിച്ചത്. നേരത്തെ വനിതകളുടെ 1500 മീറ്ററിൽ മറ്റൊരു മലയാളി താരം പി യു ചിത്രയ്ക്ക് വെങ്കലം ലഭിച്ചിരുന്നു. 800 മീറ്ററിൽ നേരത്തെ ജിൻസന് വെള്...

മേഴ്‌സി കുട്ടനും അഞ്ചു ബോബി ജോർജിനും ഒടുവിൽ പിൻഗാമിയായി; ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ലോങ് ജംപിൽ ഇന്ത്യയുടെ മലയാളി താരമായ വി നീന വെള്ളിയുറപ്പിച്ചത് 6.51 മീറ്റർ മറികടന്ന്; കേരളത്തിന്റെ അത്‌ലറ്റിക് പാരമ്പര്യം കാത്ത് കോഴിക്കോട് സ്വദേശിയായ 27കാരി; ആഹ്ലാദത്തോടെ കൈയടിച്ച് മലയാളികൾ; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

August 27, 2018

ജക്കാർത്ത: എഷ്യൻ ഗെയിംസ് വനിത വിഭാഗം ലോങ് ജംപിൽ ഇന്ത്യയുടെ മലയാളി താരം വി നീനയ്ക്ക് വെള്ളി. വിയറ്റ്‌നാമിനാണ് ഈ ഇനത്തിൽ സ്വർണം ലഭിച്ചത്. ഈ മീറ്റിൽ ഇത് രണ്ടാം തവണയാണ് മലയാളിക്ക് മെഡൽ ലഭിക്കുന്നത്.ഇന്നലെ പുരുഷ വിഭാഗം 400 മീറ്ററിൽ മുഹമ്മദ് അനസ് വെള്ളി നേ...

പരിഹാസ ശരങ്ങൾക്ക് മുൻപിൽ ദ്യുതി മറുപടി നൽകിയത് ട്രാക്കിൽ വിജയക്കൊടി പാറിച്ച് ; ആണോ പെണ്ണോ എന്ന് തെളിയിക്കാൻ ഡോക്ടർമാരുടെ വഷളൻ ചോദ്യങ്ങൾക്ക് മുന്നിലും പരിശോധനയ്ക്ക് മുന്നിലും തളർന്നു പോയ ദിനങ്ങൾ മുതലുള്ള വാശി; ഏഷ്യൻ ഗെയിംസിലെ കനൽ ട്രാക്കിൽ മിന്നൽ വേഗത്തിൽ വെള്ളി നേടിയ ദ്യുതിയുടെ കഥ ഇങ്ങനെ

August 27, 2018

ജക്കാർത്ത : ഏഷ്യൻ ഗെയിംസിലെ കനൽ ട്രാക്കിൽ പോരാട്ട വീര്യം കൈവിട്ട് പോകാതെ ദ്യുതി ഓടിയത് ജീവിത വിജയം പിടിച്ചടക്കാനായിരുന്നു. അവിടെ ഗ്യാലറിയിലെ അഭിനന്ദനാരവങ്ങളായിരുന്നില്ല നാലു വർഷം മുൻപ് താൻ അനുഭവിച്ച അപമാന ശരങ്ങളായിരുന്നു ആ വിജയ പ്രയാണത്തിന് ഇന്ധനമായി...

ഒരൊറ്റ നിമിഷത്തെ അശ്രദ്ധ കാരണം നഷ്ടമായത് 20 വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മെഡൽ; പതിനായിരം മീറ്ററിൽ മൂന്നാമതെത്തിയിട്ടും പോഡിയത്തിൽ നിൽക്കാനാവാതെ പോയത് ഗോവിന്ദൻ ലക്ഷ്മണന്; അയോഗ്യനാക്കിയത് കാൽ ട്രാക്കിന് പുറത്തേക്ക് വെച്ചതിനാൽ; പരാതി നൽകാനുറച്ച് ഇന്ത്യ

August 26, 2018

ജക്കാർത്ത: ഒരൊറ്റ നിമിഷത്തെ അശ്രദ്ധയിൽ ഇന്ത്യക്ക് നഷ്ടമായത് 20 വർഷം കാത്തിരുന്ന ശേഷം ലഭിച്ച വെങ്കല മെഡലാണ്. ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ പതിനായിരം മീറ്റർ ഓട്ടത്തിലാണ് ഇന്ത്യക്ക് ഈ ദുർവിധി. പതിനായിരം മീറ്റർ ഓട്ടത്തിൽ ഇന്ത്യയുെട ഗോവിന്ദൻ ലക്ഷ്മണൻ ആണ് മൂ...

ഞാൻ തിരിച്ച് വരും.. അവസാനത്തെ രണ്ട് ചാട്ടങ്ങളും പിഴച്ച് മെഡൽ പട്ടികയിൽ നിന്നും പുറത്തായെങ്കിലും ആത്മവിശ്വാസം കൈവിടാതെ മലയാളത്തിന്റെ ശ്രീശങ്കർ; എംബിബിഎസ് വേണ്ടെന്ന് വെച്ച് അത്‌ലറ്റിക്‌സിന് ഇറങ്ങിയ 18 കാരന് ലോക ജൂനിയർ ചാമ്പ്യൻഷിപ്പ് നഷ്ടമായത് അപ്രതീക്ഷിതമായുണ്ടായ അപെൻഡിക്‌സ് ഓപ്പറേഷൻ ആയിരുന്നെങ്കിൽ ജക്കാർത്തയിൽ മെഡൽ കൈവിട്ടത് നിർഭാഗ്യം കൊണ്ട്

August 26, 2018

ജക്കാർത്ത: മുഹമ്മദ് അനസിനും ഹിമ ദാസിനും വെള്ളി, ലോംങ് ജമ്പിൽ 18കാരൻ ശ്രീശങ്കറിനും മെഡൽ ലഭിക്കേണ്ടതായിരുന്നു. നിർഭാഗ്യം ഫൗൾ ജംപിന്റെ രൂപത്തിലെത്തിയപ്പോൾ മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് അകന്ന് പോയത്. എന്നാൽ തോൽവിയിലും പ്രതീക്ഷയാണ് ശ്രീശങ്കർ...

ലോക അത്‌ലറ്റിൽ ഇന്ത്യയുടെ യശ്ശസുയർത്തിയ ഹിമ ദാസിന് അഭിനന്ദന പ്രവാഹം; അത്‌ലറ്റ് വേദിയിലെ ഇംഗ്ലീഷ് പ്രസംഗത്തെ മാത്രം അഭിനന്ദിച്ച് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ; സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വ്യാപകം

July 13, 2018

മുംബൈ: ലോക അത്‌ലറ്റിൽ ഇന്ത്യക്ക് ആദ്യമായി ഒരു സ്വർണമെഡൽ നേടിക്കൊടുത്ത പെൺകുട്ടി. ഹിമാ ദാസ് ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തുമ്പോൾ ഹിമയുടെ കഴിവിനേയും ഇംഗ്ലീഷ് പ്രാവിണ്യത്തേയും അഭിനന്ദിച്ച് അതിലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫി...

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ട്രാക്കിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഹിമാ ദാസ്; ഇന്ത്യയുടെ മലയാളി താരം ശ്രീശങ്കറിന് ലോങ് ജംപിൽ മികവുറ്റ ആറാം സ്ഥാനം

July 13, 2018

താംപെരെ: അത്‌ലറ്റിക്‌സിന്റെ ട്രാക്കിൽ പുതു ചരിത്രമെഴുതി ഇന്ത്യയുടെ ഹിമാ ദാസ്. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻ ഷിപ്പിൽ ട്രാക്കിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയാണ് 18കാരിയായ ഹിമ സ്വന്തമാക്കിയിരിക്കുന്നത്. അണ്ടർ 20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ...

ഏഷ്യൻ ജൂനിയർ അത്ലറ്റിക് മീറ്റ്; മലയാളി താരം ജിസ്‌ന മാത്യുവിന് 400 മീറ്ററിൽ സ്വർണം

June 08, 2018

ഗിഫു: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് മീറ്റ് 400 മീറ്ററിൽ മലയാളി താരം ജിസ്ന മാത്യു ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടി. 53.26 സെക്കന്റിൽ 400 മീറ്റർ ഫിനിഷ് ചെയ്താണ് ജിസ്ന ഒന്നാം സ്ഥാനത്തെത്തി സ്വർണം നേടിയത്. ഉഷ സ്‌കൂൾ താരമാണ് ജിസ്ന. ശ്രീലങ്കയുട...

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; സഞ്ജിത ചാനുവിന് ഗോൾഡ്‌കോസ്റ്റിലെ ഗോൾഡ് നഷ്ടമാകും

May 31, 2018

ന്യൂഡൽഹി: ഓസ്ട്രേലിയയിലെ ഗോൾഡ്കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി സഞ്ജിത ചാനു ഉയർത്തിയ സ്വർണം നഷ്ടമാകുമെന്ന് സൂചന. ഭാരോദ്വഹന താരം സഞ്ജിത ചാനു ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് ചാനുവിന് ഭാഗികമായി വിലക്കേ...

MNM Recommends