1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
20
Wednesday

പി യു ചിത്രയ്ക്ക് മുൻഒളിംപ്യന്മാരുടേയേും മുതിർന്ന കായികതാരങ്ങളുടേയും ആജീവനാന്ത സഹായം; കായിക പരിശീലനത്തിന് പ്രതിമാസം 25,000 രൂപയുടെ സഹായം; കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ തണലിൽ എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയുമെന്ന ആശങ്ക മാറിയതായി ചിത്ര

September 03, 2017

കോതമംഗലം: കായികതാരം പി യു ചിത്രക്ക് മുതിർന്ന കായികതാരങ്ങളുടെ കൈത്താങ്ങ്. ഒളിമ്പ്യന്മാരും മുതിർന്ന കായികതാരങ്ങളും ചേർന്നു രൂപീകരിച്ച ഓൾ കേരള സ്‌പോർടസ് & വെൽഫെയർ അസോസിയേഷൻ (അശ്വാ) എന്ന സംഘടനയുടെ പ്രഥമ അംഗീകാരമാണ് ചിത്രയെ തേടി എത്തുന്നത്.  പണം ഇല്ലാ...

അടുത്ത മീറ്റിന് കാണാമെന്ന വീമ്പു പറച്ചിലുമായി ലണ്ടനിൽ നിന്ന് ഇന്ത്യ ഒന്നുമില്ലാതെ മടങ്ങി; പിയു ചിത്രയെ വീട്ടിലിരുത്തി നാടുകാണാൻ പോയവരുടെ മടങ്ങിവരവ് നാണംകെട്ടും

August 16, 2017

ലണ്ടൻ: അടുത്ത മീറ്റിന് കാണാമെന്ന വീമ്പു പറച്ചിലുമായി ലണ്ടനിൽ നിന്ന് ഇന്ത്യ ഒന്നുമില്ലാതെ മടങ്ങി. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായി ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് എത്തിയ ടീമിന് ഒന്നും കിട്ടിയില്ല. മലയാളിതാരം പി.യു. ചിത്രയെ ഒഴിവാക്കിയത് കോടതിവരെ...

തുടർച്ചയായി മൂന്നാമത്തെ ഡബിൾ തേടി ട്രാക്കിനോട് വിട പറയാൻ എത്തിയ മോ ഫറയ്ക്ക് കണ്ണീരോടെ മടക്കം; ദ്വീർഘദൂര ഓട്ടത്തിലെ അൽഭുത രാജകുമാരന് 5000 മീറ്ററിൽ വെള്ളി മാത്രം; ഷൂ അഴിച്ചു വെച്ചത് ലോകം കണ്ട ഏറ്റവും മികച്ച ദ്വീർഘദൂര ഓട്ടക്കാരിൽ ഒരാൾ

August 13, 2017

ലണ്ടൻ: സ്വന്തം നാട്ടുകാർക്ക് മുമ്പിൽ സ്വർണമണിഞ്ഞ് വിടവാങ്ങാമെന്ന ദ്വീർഘദൂര ഓട്ടത്തിലെ ഇതിഹാസ താരം ബ്രിട്ടന്റെ മോ ഫറയ്ക്ക് ട്രാക്കിൽ നിന്നും കണ്ണീരോടെ മടക്കം. വെള്ളിത്തിളക്കത്തോടെ വിട വാങ്ങാൻ മാത്രമേ ഈ ഇതിഹാസ താരത്തിന് ആയുള്ളു. തുടർച്ചയായി മൂന്നാം ഡബി...

അനായാസം സ്വർണകീരിടം അണിഞ്ഞു വേഗത്തിന്റെ രാജകുമാരൻ വിടപറയുന്നത് കാണാൻ കാത്തിരുന്ന ആരാധകർ പൊട്ടിക്കരഞ്ഞു; മസിൽ വരിഞ്ഞു മുറുകി ഓട്ടം പൂർത്തിയാകാനാവാതെ ട്രാക്കിൽ തളർന്നു വീണ് ഉസൈൻ ബോൾട്ടിന്റെ വിടവാങ്ങൽ മത്സരം; 100 മീറ്ററിലെ നിരാശാജനകമായ വെങ്കലത്തിന് ശേഷം മെഡൽ ഒന്നുമില്ലാതെ കളിക്കളത്തിന് പുറത്തേക്ക്

August 13, 2017

ലണ്ടൻ: വേഗത്തിന്റെ രാജകുമാരൻ ഉസൈൻ ബോൾട്ട് കണ്ണീരണിഞ്ഞ് ട്രാക്കിനോട് വിട പറഞ്ഞു. കൊടുങ്കാറ്റിനേക്കാൾ വേഗത്തിൽ അദ്ദേഹം അനായാസം ഓടിക്കയറി സ്വർണ്ണമണിയും എന്ന് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി സ്വയം ഒരു ദുരന്തമായാണ് ജമൈക്കൻ സ്പ്രിന്റ് ഇതിഹാസം യാത്രയായത്. ...

ഇതിഹാസ രചനയ്ക്ക് വിരാമമിടും മുമ്പേ ഒരു വട്ടം കൂടി ബോൾട്ട്; അവസാന മത്സരയോട്ടം പുലർച്ചെ 2.20 ന്; ലോക അത്‌ലറ്റിക് മീറ്റ് 4X 100 മീറ്റർ റിലേയിൽ ജമൈക്ക ഫൈനലിൽ; ബോൾട്ടിറങ്ങുന്നത് പന്ത്രണ്ടാംസ്വർണം ലക്ഷ്യമിട്ട്; വെല്ലുവിളിയുമായി ഗാറ്റ്‌ലിനടങ്ങുന്ന അമേരിക്കൻ ടീം

August 12, 2017

ലണ്ടൻ: വേഗത്തിന്റെ രാജകുമാരൻ ഉസൈൻ ലിയോ ബോൾട്ട് അവസാനമായി സ്‌പൈക്കണിയുന്ന നാളാണിന്ന് .ജമൈക്കയിൽ നിന്നെത്തി, ലോകത്തിന്റെ ഹൃദയം കീഴടക്കിയ ബോൾട്ട് ഉൾപ്പെടുന്ന ജമൈക്കൻ പുരുഷ ടീം ലോക അത്‌ലറ്റിക് മീറ്റിലെ 4ഃ100 മീറ്റർ റിലേയുടെ ഫൈനലിലെത്തി. രണ്ടാം ഹീറ്റ്‌സില...

ജോലി നൽകിയില്ലെങ്കിലും ചിത്രയ്ക്ക് പരിഭവമില്ല; സാമ്പത്തിക സഹായങ്ങൾക്കും പിന്തുണയ്ക്കും നന്ദി അറിയിച്ച് ചിത്ര കായിക മന്ത്രിയെ കണ്ടു

August 07, 2017

തിരുവനന്തപുരം: ജോലി നൽകിയില്ലെങ്കിലും ചിത്രയ്ക്ക് ആരോടും പരിഭവം ഇല്ല. മറിച്ച് നൽകിയ പിന്തുണയ്ക്കും സാമ്പത്തിക സഹായത്തിനും ആവോളം നന്ദിയുമുണ്ട് ഈ കായികതാരത്തിന്. ലോക അത്ലറ്റിക് മീറ്റിൽ നിന്നും ഒഴിവാക്കിയതിനെതിരേ നടത്തിയ നിയമപോരാട്ടത്തിനും പരിശീലനത്തിന്...

പെൺപോരാട്ടത്തിലും ജമൈക്കയ്ക്ക് നിരാശ; ബോൾട്ടിന് പിന്നാലെ തോംസണും മങ്ങി; ടോറി ബൗവി വേഗറാണി

August 07, 2017

ലണ്ടൻ: ലോകചാമ്പ്യൻഷിപ്പിലെ 100 മീറ്ററിൽ, ഉസൈൻ ബോൾട്ടിന്റെ മങ്ങിയ പ്രകടനത്തിന് പിന്നാലെ വേഗമേറിയ വനിതാതാരത്തെ കണ്ടെത്താനുള്ള മത്സരത്തിലും, ജമൈക്കയ്ക്ക് നിരാശ. വനിതകളുടെ 100 മീറ്ററിൽ ജമൈക്കയുടെ ഒളിമ്പിക് ചാമ്പ്യൻ എലെയ്ൻ തോംസണെ പിന്നിലാക്കി അമേരിക്കയുടെ...

ഉസൈൻ ബോൾട്ട് ഓടാൻ തയ്യാറെടുക്കുമ്പോൾ ട്രാക്കിനു കുറുകെ നഗ്നനായി ഓടി അജ്ഞാതന്റെ പ്രതിഷേധം; സ്വർണ കുതിപ്പിന് തയ്യാറെടുക്കവെ അപ്രതീക്ഷിതമായി ട്രാക്കിൽ മറ്റൊരാളെ കണ്ടത് വേഗ രാജാവിന്റെ ശ്രദ്ധ തെറ്റിച്ചോ?

August 06, 2017

ലണ്ടൻ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വേഗ രാജാവായ ഉസൈൻ ബോൾട്ടിനെ പരാജയത്തിലേക്കു നയിച്ചത് ട്രാക്കിലേക്ക് പൂർണനഗ്നനായി ഇറങ്ങി പ്രതിഷേധിച്ച ആളോ? മത്സരം തുടങ്ങുന്നതിന് ഇടയ്ക്ക് ബാരിക്കേഡുകൾ തകർത്ത് ട്രാക്കിന് കുറുകെ നഗ്നനായി ഒരാൾ ഓടിയത് വേഗരാജാവിന്റെ ശ്...

യന്ത്രമല്ല വെറും മനുഷ്യൻ തന്നെയെന്ന് തെളിയിച്ച് ബോൾട്ട്; 11 ലോക സ്വർണ്ണവും എട്ട് ഒളിമ്പിക് സ്വർണ്ണവും നേടി സമാനതകൾ ഇല്ലാത്ത റിക്കോർഡ് ഇട്ട ജമൈക്കൻ താരത്തിന് വിടവാങ്ങൽ മത്സരത്തിൽ വെങ്കലം മാത്രം; പുതിയ ലോക ചാമ്പ്യൻ പത്ത് വർഷം നിഴലായി നിന്ന അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്‌ലിൻ

August 06, 2017

ലണ്ടൻ: വിടവാങ്ങൽ മത്സരത്തിൽ വേഗതയുടെ രാജാവിന് കാലിടറി. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് 100 മീറ്ററിന്റെ ഫൈനലിൽ ജമൈക്കയുടെ ഉസൈൻ ബോൾട്ടിനെ പിന്തള്ളി അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റ്ലിൻ ഒന്നാമനായി. ഹീറ്റ്സിലും സെമിയിലും മികച്ച പ്രകടനം കാഴ്ചവെക്കാനാകാതിരുന്ന ബോ...

ലോക അത്‌ലറ്റിക് മീറ്റിൽ വിടവാടങ്ങൽ അവിസ്മരണീയമാക്കി മോ ഫറ; പിന്നിൽനിന്നും ഓടിക്കയറി ബോൾട്ട് സെമിയിൽ; ഹാട്രിക്ക് സ്വർണവുമായി ഫറ

August 05, 2017

 ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പതിനായിരം മീറ്ററിൽ സ്വർണം നേടി ബ്രിട്ടന്റെ മോ ഫറ ലോകമീറ്റിലെ വിടവാടങ്ങൽ അവിസ്മരണീയമാക്കി. വിടവാങ്ങൽ മൽസരത്തിൽ മോ ഫറ കണക്കുകൂട്ടലുകൾ തെറ്റിച്ചില്ല. 10000 മീറ്റൽ ഹാട്രിക് സ്വർണമണിഞ്ഞ് മറ്റൊരു ഇതിഹാസമായി. മീറ്റിലെ മികച്ച ...

ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ലണ്ടനിൽ ഇന്ന് തുടക്കം; ലോകം മുഴുവൻ ഒരു ട്രാക്കിലേക്കൊതുങ്ങും;ബോൾട്ടിന്റെ അവസാന മത്സരം കാത്ത് ലോകം; ബോൾട്ടിന്റെ പ്രധാന എതിരാളി ജസ്റ്റിൻ ഗാട്‌ലിൻ

August 04, 2017

ലണ്ടൻ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച ലണ്ടനിൽ തുടക്കം കുറിക്കുകയാണ്.നിരവധി താരങ്ങൾ ഏറ്റുമുട്ടുന്ന ചാമ്പ്യൻഷിപ്പ് പക്ഷേ അറിയപ്പെടുക ഇതിഹാസതാരങ്ങളായ ഉസൈൻ ബോൾട്ടിന്റെയും മോ ഫറയുടെയും പേരിലാവും. രണ്ടുപേർക്കും ഇത് അവസാന ലോക ചാമ്പ്യൻഷിപ്പാണ്. ...

ടീമിനെ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ ചെയർമാനായിട്ടും അന്തിമ പട്ടിക തന്നെ കാണിച്ചില്ല: ടീമിൽ ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിട്ടും ചിത്രയെ ഒഴിവാക്കിയെന്ന് അറിഞ്ഞത് അവസാന നിമിഷം: അത്‌ലറ്റിക്ക് ഫെഡറേഷനെതിരെ ആഞ്ഞടിച്ച് രൺധാവെ

July 31, 2017

ന്യൂഡൽഹി: ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻ ഷിപ്പിൽ സ്വർണം നേടി ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിട്ടും പിയു ചിത്ര എന്ന പെൺകുട്ടിയെ ഒഴിവക്കിയ ദേശീയ അത്ലറ്റിക് ഫെഡറേഷനെതിരെ ആഞ്ഞടിച്ച് സെലക്ഷൻ കമ്മിറ്റി ചെയറമാൻ ജി.എസ്. രൺധാവെ. പി.യു ചിത്രയെ ലോക ചാമ്പ്യൻ ഷി...

മലയാളികളുടെ പ്രാർത്ഥനയും ഹൈക്കോടതിയുടെ ഇടപെടലും ഫലം കണ്ടില്ല; പി യു ചിത്ര ലോക മീറ്റിന് ലണ്ടനിലേക്ക് വിമാനം കയറില്ല; ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ ആവശ്യം തള്ളി അന്താരാഷ്ട്ര അമച്വർ ഫെഡറേഷൻ; സങ്കടമുണ്ടെങ്കിലും പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് പി യു ചിത്ര

July 30, 2017

തിരുവനന്തപുരം: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പിയു ചിത്രയ്ക്ക് പങ്കെടുക്കാനാകില്ല. ചിത്രയെ ഉൾപ്പെടുത്തണമെന്ന ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ ആവശ്യം അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷൻ തള്ളുകയായിരുന്നു. രണ്ട കാരണങ്ങളാണ് ഇത് തള്ളാൻ കാരണം. ആരൊക്കെ പങ്കെടുക...

ലോക നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവച്ചില്ലെന്ന പേരിൽ മാറ്റിനിർത്തപ്പെട്ട സുധ സിംഗിനും ദ്യുതി ചന്ദിനും അന്തിമ പട്ടികയിൽ; അവസാനവട്ടവും ചിത്രയെ തഴഞ്ഞ് അത്‌ലറ്റിക് ഫെഡറേഷൻ; ഉത്തരേന്ത്യലോബിയുടെ കള്ളക്കളിക്ക് കൂടുതൽ തെളിവുകൾ പുറത്ത്

July 30, 2017

ന്യൂഡൽഹി: ലോക നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവച്ചില്ലെന്ന പേരിൽ ലോക അത്‌ലറ്റിക് മീറ്റിനുള്ള പട്ടികയിൽ നിന്ന് മാറ്റിനിർത്തപ്പെട്ട സുധ സിംഗിനും ദ്യുതി ചന്ദിനും ഗ്രീൻ കാർഡ്. അന്തിമ ഘട്ടത്തിലെ 26 അംഗ പട്ടികയിൽ ഇരുവരും ഉൾപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട...

ഹൈക്കോടതി വിധി പാലിക്കണമെന്നു കേന്ദ്ര കായിക മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം; ലോക അത്‌ലറ്റിക്‌സ് ഫെഡറേഷന് അപ്പീൽ നൽകാൻ ഉറച്ച് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ; വൈൽഡ് കാർഡ് എൻട്രിയിലൂടെയെങ്കിലും പി.യു ചിത്രയ്ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിൽ കായികലോകം

July 30, 2017

ന്യൂഡൽഹി: ഹൈക്കോടതി വിധി പാലിക്കാൻ കേന്ദ്ര കായിക മന്ത്രാലയം കർശന നിർദ്ദേശം നൽകിയതിനാൽ മലയാളി താരം പി.യു. ചിത്രയ്ക്ക് ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ(എ....

MNM Recommends