Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒപ്പം ഓടിയ ആൾ ട്രാക്കിൽ തളർന്ന് വീണത് മത്സരത്തിനിടെ; ഒരു നിമിഷം പോലും ചിന്തിച്ച് നിൽക്കാതെ എതിരാളിയെ താങ്ങിപ്പിടിച്ച് മുന്നേറിയത് ലക്ഷ്യത്തിലേക്ക്; ഖലീഫ സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോൾ ഇരുവരും ഫിനിഷിങ് പോയിന്റ് കടന്നു; കായിക ലോകത്തെ അമ്പരപ്പിച്ച സ്‌നേഹക്കാഴ്ച അരങ്ങേറിയത് ലോക ചാമ്പ്യൻഷിപ്പിൽ

ഒപ്പം ഓടിയ ആൾ ട്രാക്കിൽ തളർന്ന് വീണത് മത്സരത്തിനിടെ; ഒരു നിമിഷം പോലും ചിന്തിച്ച് നിൽക്കാതെ എതിരാളിയെ താങ്ങിപ്പിടിച്ച് മുന്നേറിയത് ലക്ഷ്യത്തിലേക്ക്; ഖലീഫ സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റ് നിന്ന് കൈയടിച്ചപ്പോൾ ഇരുവരും ഫിനിഷിങ് പോയിന്റ് കടന്നു; കായിക ലോകത്തെ അമ്പരപ്പിച്ച സ്‌നേഹക്കാഴ്ച അരങ്ങേറിയത് ലോക ചാമ്പ്യൻഷിപ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

ദോഹ: കായിക രംഗം മത്സരങ്ങൾ നിറഞ്ഞതാണ്. എതിരാളിയെ തോൽപിച്ചാൽ മാത്രം ജയിച്ച് കയറാം. എന്നാൽ പലപ്പോഴും കളിക്കളങ്ങളും ഗ്രൗണ്ടുകളുമൊക്കെ ചില സ്നേഹക്കാഴ്ചകൾക്കും സാക്ഷ്യം വഹിക്കാറുണ്ട്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും ഇത്തരമൊരു കാഴ്ചയ്ക്കാണ് കായികലോകം സാക്ഷ്യം വഹിച്ചത്. എതിരാളികളെ പിന്നിലാക്കി മുന്നേറുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്നതിനിടയിൽ കൂടെ എത്തിയ ആൾ തളർന്ന് വീണപ്പോൾ താങ്ങി സഹായിക്കുകയും ലക്ഷ്യ സ്ഥാനത്തെത്തിക്കുകയും ചെയ്തു. ഗിനിയ ബിസാവുവിലെ ബ്രൈമ ഡാബോയാണ് ഈ സനേഹ പ്രവർത്തിയിലൂടെ താരമായിരിക്കുന്നത്.

മത്സരത്തിലെ അറൂബൻതാരം ജൊനാഥൻ ബസ്ബി നിർജ്ജലീകരണത്തെ തുടർന്ന് ട്രാക്കിൽ തളർന്നു വീഴുകയായിരുന്നു. എന്നാൽ കളിക്കളത്തിലെ എതിരാളിയെ ബ്രൈമ ഡാബോ കൈപിടിച്ചുയർത്തി. ഒടുവിൽ ഇരുവരും ഒന്നിച്ച് ലക്ഷ്യത്തിലേയ്ക്ക് കുതിച്ചു. ഖലീഫ സ്റ്റേഡിയം ഒന്നാകെ ഈ സ്നേഹപ്രകനത്തിനു മുന്നിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചു. ഒടുവിൽ ഇരുവരും ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. അവസാന 200 മീറ്ററിന് മുൻപാണ് അറൂബൻതാരം ജൊനാഥൻ ബസ്ബി നിർജലീകരണത്തെത്തുടർന്ന് തളർന്ന് വീണത്. എതിരാളിയെ കൈപിടിച്ചുയർത്താൻ മനസ്‌കാണിച്ച ഡാബോയെ വാഴ്‌ത്തുകയാണ് കായികലോകം. പോർച്ചുഗലിൽ വിദ്യാർത്ഥിയാണ് ഡാബോ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP