Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ്: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കേരളത്തിനു രണ്ടാംസ്ഥാനം; തമിഴ്‌നാട് ചാമ്പ്യന്മാർ

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സ്: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ കേരളത്തിനു രണ്ടാംസ്ഥാനം; തമിഴ്‌നാട് ചാമ്പ്യന്മാർ

പട്യാല: പതിനെട്ടാമത് ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക്‌സിൽ എട്ട് സ്വർണ്ണത്തോടെ കേരളത്തിന് രണ്ടാംസ്ഥാനം. തമിഴ്‌നാടാണ് ഓവറോൾ ചാമ്പ്യന്മാരായത്. വനിതാ വിഭാഗത്തിൽ കേരളം ചാമ്പ്യന്മാരായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലാണ് കേരളത്തിന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപെടേണ്ടി വന്നത്.

125 പോയിന്റ് നേടിയാണ് തമിഴ്‌നാട് ഒന്നാം സ്ഥാനത്തെത്തിയത്. കേരളത്തിന് 121 പോയിന്റ് നേടാനേ സാധിച്ചുള്ളൂ. പുരുഷവിഭാഗത്തിലെ ചാമ്പ്യന്മാർ തമിഴ്‌നാട് തന്നെയാണ്. പുരുഷന്മാരിൽ അവർ 82 പോയിന്റ് നേടി. 65.5 പോയിന്റ് നേടിയ ഒ.എൻ.ജി.സിയാണു രണ്ടാമത്. വനിതകളിൽ കേരളം 57 പോയിന്റ് നേടി. ഒ.എൻ.ജി.സി. 55 പോയിന്റുമായി രണ്ടാംസ്ഥാനക്കാരായി. ഒ.എൻ.ജി.സിയുടെ 110 മീറ്റർ ഹർഡിൽസ് താരം സിദ്ധാന്ത് തിൻഗാലയ മികച്ച പുരുഷ താരമായി. ദേശീയ റെക്കോഡിന് ഒപ്പമെത്താൻ തിൻഗാലയയ്ക്കു കഴിഞ്ഞിരുന്നു. 48 പോയിന്റോടെ ആതിഥേയരായ പഞ്ചാബാണ് മൂന്നാം സ്ഥാനത്ത്.

മീറ്റിലെ മികച്ച അത്‌ലറ്റുകളായി പുരുഷ വിഭാഗത്തിൽ 110 മീറ്റർ ഹർഡിൽസിൽ ദേശീയ റിക്കാർഡിനൊപ്പമെത്തുന്ന പ്രകടനം നടത്തിയ ഒഎൻജിസിയുടെ സിദ്ധാന്ത് തിങ്കലായയും വനിതാ വിഭാഗത്തിൽ 400 മീറ്റർ താരമായി ഒഎൻജിസിയുടെ എം.ആർ. പൂവമ്മയും തെരഞ്ഞെടുക്കപ്പെട്ടു. നാലു ദിവസം നീണ്ടുനിൽക്കുന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌സ് അവസാനിക്കുമ്പോൾ ഒരു ദേശീയ റിക്കാർഡും 14 മീറ്റ് റിക്കാർഡും പിറന്നു.

അവസാനദിനം പ്രീജാ ശ്രീധരൻ (10,000 മീറ്റർ), കുഞ്ഞുമുഹമ്മദ് (800 മീറ്റർ), ജിൻസൺ ജോൺസൺ (1,500 മീ) എന്നിവരുടെ വ്യക്തിഗത സ്വർണവും വനിതകളുടെ 4ന്ദ100 മീറ്റർ റിലേ ടീമിന്റെ സ്വർണവുമാണ് കേരളത്തെ രണ്ടാം സ്ഥാനത്തെത്തിച്ചത്. 4ന്ദ100 മീറ്റർ പുരുഷ റിലേ ടീമിന്റെയും 4ന്ദ400 മീറ്റർ റിലേ ടീമുകളുടെയും വെള്ളികളും കേരളത്തിന് കരുത്തുപകർന്നു. 100 മീറ്റർ ഹർഡിൽസിൽ കെ.വി. സജിതയും 1,500 മീറ്ററിൽ സജീഷ് ജോസഫുമാണ് കേരളത്തിന് വെങ്കലം സമ്മാനിച്ചത്. സജീഷ് നേരത്തെ 800 മീറ്ററിൽ സ്വർണം നേടിയിരുന്നു. എട്ട് സ്വർണവും ആറ് വെള്ളിയും നാല് വെങ്കലവുമാണ് മീറ്റിൽ കേരളത്തിന്റെ സമ്പാദ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP