Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക അത്‌ലറ്റിൽ ഇന്ത്യയുടെ യശ്ശസുയർത്തിയ ഹിമ ദാസിന് അഭിനന്ദന പ്രവാഹം; അത്‌ലറ്റ് വേദിയിലെ ഇംഗ്ലീഷ് പ്രസംഗത്തെ മാത്രം അഭിനന്ദിച്ച് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ; സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വ്യാപകം

ലോക അത്‌ലറ്റിൽ ഇന്ത്യയുടെ യശ്ശസുയർത്തിയ ഹിമ ദാസിന് അഭിനന്ദന പ്രവാഹം; അത്‌ലറ്റ് വേദിയിലെ ഇംഗ്ലീഷ് പ്രസംഗത്തെ മാത്രം അഭിനന്ദിച്ച് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ; സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വ്യാപകം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ലോക അത്‌ലറ്റിൽ ഇന്ത്യക്ക് ആദ്യമായി ഒരു സ്വർണമെഡൽ നേടിക്കൊടുത്ത പെൺകുട്ടി. ഹിമാ ദാസ് ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തുമ്പോൾ ഹിമയുടെ കഴിവിനേയും ഇംഗ്ലീഷ് പ്രാവിണ്യത്തേയും അഭിനന്ദിച്ച് അതിലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫിൻലാൻഡിൽ നടന്ന എ.എ.എ.എഫ് വേഴ്ഡ് യു 20 ചാമ്പ്യൻഷിപ്പിലാണ് 400 മീറ്റർ റേസിൽ ഹിമാ ദാസിന് സ്വർണം നേടാൻ കഴിഞ്ഞത്. ഇതിനെ അഭിനന്ദിച്ചും ഒപ്പം ഹിമയുടെ പ്രസംഗത്തെ പ്രകീർത്തിച്ചുമാണ് ട്വീറ്റ് ചെയ്തിരുന്നത്.

ഹിമയുടെ ഇംഗ്ലീഷ് പ്രസംഗം വലിയ ഒഴുക്കില്ലല്ലായിരുന്നങ്കിലും ലോക അറ്റ്‌ലറ്റ് വേദിയിൽ അവളുടെ ഇംഗ്ലീഷ് പ്രസംഗം അതിശയിപ്പിക്കുന്നതാണെന്നും എ എഫ്.ഐ ട്വിറ്റിൽ കൂട്ടിച്ചേർത്തിരുന്നത്. എന്നാൽ എ എഫ്.ഐയുടെ ട്വിറ്റിനു താഴെ ഇതിനെ വിമർശിച്ച് ഒട്ടനവധി കമന്റുകളും പിന്നാലെ നിറയുകയാണ് ഇപ്പൾ. അവളുടെ കഴിവിനെയാണ് അംഗീകരിക്കേണ്ടത് അല്ലാതെ ഇംഗ്ലീഷ് ശൈലിയിലെ പ്രാവീണ്യത്തെയല്ലെന്നായിരുന്നു ഒരു കൂട്ടം ആളുകളുടെ വിമർശനം. വിജയസമയം ഇന്ത്യൻ ദേശീയഗാനം ആലപിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എന്നാണ് ഹിമ വിജയത്തിൽ പ്രതികരണം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP