Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഷ്യൻ ജൂനിയർ അത്ലറ്റിക് മീറ്റ്; മലയാളി താരം ജിസ്‌ന മാത്യുവിന് 400 മീറ്ററിൽ സ്വർണം

ഏഷ്യൻ ജൂനിയർ അത്ലറ്റിക് മീറ്റ്; മലയാളി താരം ജിസ്‌ന മാത്യുവിന് 400 മീറ്ററിൽ സ്വർണം

ഗിഫു: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് മീറ്റ് 400 മീറ്ററിൽ മലയാളി താരം ജിസ്ന മാത്യു ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടി. 53.26 സെക്കന്റിൽ 400 മീറ്റർ ഫിനിഷ് ചെയ്താണ് ജിസ്ന ഒന്നാം സ്ഥാനത്തെത്തി സ്വർണം നേടിയത്. ഉഷ സ്‌കൂൾ താരമാണ് ജിസ്ന. ശ്രീലങ്കയുടെ ദിൽഷി കുമാരസിംഗയ്ക്കാണ് വെള്ളി. പുരുഷന്മാരുടെ 400 മീറ്ററിൽ ശ്രീലങ്കൻ താരങ്ങൾക്കാണ് സ്വർണ്ണവും വെള്ളിയും.

ജിസ്നയുടെ സ്വർണ മെഡിൽ കൂടാതെ ഇന്ന് പുരുഷന്മാരുടെ 10000 മീറ്ററിൽ കാർത്തിക് കുമാർ,വനിതകളുടെ 1500 മീറ്ററിൽ ദുർഗ പ്രമോദ്, പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ ആശിഷ് എന്നിവർ വെങ്കലം നേടിയിട്ടുണ്ട്. മീറ്റിലെ ആദ്യദിനമായ വ്യാഴാഴ്ച ഹാമർത്രോയിലെ സ്വർണമടക്കം നാല് മെഡലുകൾ ഇന്ത്യ നേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP