Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി; 1500 മീറ്ററിൽ പങ്കെടുപ്പിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും കോടതി; ചിത്രയെ ഒഴിവാക്കി അനർഹരെ ഉൾപ്പെടുത്തിയത് തെറ്റ്: യുവതാരത്തെ കാലുവെച്ച് വീഴ്‌ത്താൻ ശ്രമിച്ച പി ടി ഉഷ അടക്കമുള്ളവർക്ക് പ്രഹരമായി ഉത്തരവ്

പി യു ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി; 1500 മീറ്ററിൽ പങ്കെടുപ്പിക്കുമെന്ന് ഉറപ്പുവരുത്തണമെന്നും കോടതി; ചിത്രയെ ഒഴിവാക്കി അനർഹരെ ഉൾപ്പെടുത്തിയത് തെറ്റ്: യുവതാരത്തെ കാലുവെച്ച് വീഴ്‌ത്താൻ ശ്രമിച്ച പി ടി ഉഷ അടക്കമുള്ളവർക്ക് പ്രഹരമായി ഉത്തരവ്

കൊച്ചി: മലയാളി അത്‌ലറ്റ് പി യു ചുത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 1500 മീറ്ററിൽ ചിത്ര പങ്കെടുക്കുമെന്ന് ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു. മലയാളി താരത്തെ ഒഴിവാക്കി അനർഹതെ ഉൾപ്പെടുത്തുന്ന നടപടിയാണ് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റേതെന്നും കോടതി വിമർശിച്ചു. സെലക്ഷൻ നടപടികൾ സുതാര്യമായിരുന്നില്ലെന്നും ഹൈക്കോടതി വിമർശിച്ചു. ചിത്ര നൽകിയ പരാതിയിൽ വിശദമായ വാദം തിങ്കളാഴ്‌ച്ച കേൾക്കും. ഉഷയെ ഒഴിവാക്കിയത് പി ടി ഉഷ ഉൾപ്പെട്ട സംഘമായിരുന്നു. ചിത്രയെ ഒഴിവാക്കിയതിനെതിരെ കടുത്ത അമർഷമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.

നേരത്തെ ചിത്ര നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. അത്ലറ്റിക് ഫെഡറേഷനാണ് പി.യു ചിത്രയെ ഉൾപ്പെടുത്തേണ്ട കാര്യം തീരുമാനിക്കേണ്ടതെന്നും ഫെഡറേഷന്റെ തീരുമാനത്തിൽ തങ്ങൾക്ക് കൈകടത്താനാവില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ നിലപാടിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോകചാമ്പ്യൻഷിപ്പിനുള്ള എൻട്രികൾ അയക്കേണ്ട അവസാന ദിവസം. ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും ഓഗസ്റ്റ് ആറിന് തുടങ്ങുന്ന ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ചിത്രയ്ക്ക് കഴിയുമോ എന്ന് ഉറപ്പില്ല. നേരത്തെ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടും പി.യു ചിത്രയെ ഇന്ത്യൻ സംഘത്തിൽ നിന്ന് ഒഴിവാക്കിയതിൽ വൻ പ്രതിഷേധമാണുണ്ടായത്. ലോകനിലവാരത്തേക്കാൾ എത്രയോ താഴെയാണ് ചിത്രയുടെ പ്രകടനം എന്ന് ചൂണ്ടിക്കാട്ടിയാണ് മലയാളി താരത്തെ അത്ലറ്റിക് ഫെഡറേഷൻ ഒഴിവാക്കിയത്. ഏഷ്യൻ മീറ്റിലെ സ്വർണം ലോകചാമ്പ്യൻഷിപ്പിനുള്ള യോഗ്യതയായി കണക്കാക്കാനാകില്ലെന്നും ചിത്ര അയോഗ്യയായതിനാലാണ് ലണ്ടനിലേക്ക് കൊണ്ടുപോകാത്തതെന്നും ഫെഡറേഷൻ കേന്ദ്ര കായിക മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

അതേസമയം കായിക രംഗത്തെ കിടമത്സരവും വിദ്വേഷവും വച്ചുപൊറുപ്പിക്കാനാവില്ലെന്നും വ്യക്തികൾക്കല്ല താരങ്ങൾക്കാണ് പ്രാധാന്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മുതിർന്ന താരങ്ങൾ തങ്ങളുടെ പിന്നാലെ വരുന്നവരെ ഒരേ മനസ്സോടെ കാണണമെന്നും പി ടി ഉഷയ്‌ക്കെതിരെ ഒളിയമ്പായി അദ്ദേഹം പറഞ്ഞു. മുതിർന്ന താരങ്ങൾ തങ്ങളുടെ പിന്നാലെ വരുന്നവരെ ഒരേ മനസ്സോടും കണ്ണോടും കൂടി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കായിക രംഗത്തെ കിടമത്സരവും വിദ്വേഷവും വച്ചുപൊറുപ്പിക്കാനാവില്ലെന്നും വ്യക്തികൾക്കല്ല താരങ്ങൾക്കാണ് പ്രാധാന്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെയും പി യു ചിത്രയ്ക്കു പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. പി യു ചിത്രയെ ഒഴിവാക്കിയതിനു പിന്നിൽ കളിച്ചത് പി ടി ഉഷയാണെന്ന് അത്ലറ്റിക് ഫെഡറേഷൻ സെലക്ഷൻ സമിതി അധ്യക്ഷൻ ജിഎസ് രൺധാവ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ഇന്ത്യൻ ടീമിൽ നിന്ന് ചിത്രയെ ഒഴിവാക്കിയത് തന്റെ മാത്രം തീരുമാനപ്രകാരമല്ലെന്നും അത്ലറ്റിക് ഫെഡറേഷൻ ഭാരവാഹികളും പി ടി ഉഷയും കൂട്ടായാണെന്നുമായിരുന്നു രൺധാവെ വ്യക്തമാക്കിയത്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രൺധാവയുടെ പ്രതികരണം. സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്ന നിരീക്ഷണം വന്നപ്പോൾ ചിത്രയെ ഒഴിവാക്കമെന്ന നിർദ്ദേശത്തെ സെക്രട്ടറി സി കെ വൽസനും പ്രസിഡന്റും പി ടി ഉഷയും അനുകൂലിച്ചുവെന്നും രൺധാവ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP