Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ഹാട്രിക് കിരീടം; ജൂനിയർ ചാമ്പ്യന്മാരാകുന്നത് ഇരുപതാം തവണ

ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് ഹാട്രിക് കിരീടം; ജൂനിയർ ചാമ്പ്യന്മാരാകുന്നത് ഇരുപതാം തവണ

വിജയവാഡ: വിജയവാഡയിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് കിരീടം. തുടർച്ചയായ മൂന്നാം തവണയാണ് കേരളം കിരീടം സ്വന്തമാക്കുന്നത്. 38 സ്വർണവും 22 വെള്ളിയും 13 വെങ്കലവുമായാണ് കേരളം കിരീടനേട്ടത്തിലെത്തിയത്. ഇരുപതാം തവണയാണ് കേരളം ജൂനിയർ ചാമ്പ്യന്മാരാകുന്നത്.

അവസാന ദിവസം 13 സ്വർണവും 5 വെള്ളിയും 3 വെങ്കലവുമാണ് കേരളം നേടിയത്. മീറ്റിന്റെ അഞ്ചാംദിവസമായ ഞായറാഴ്്ച 20 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 3000 മീറ്ററിൽ പി യു ചിത്രയും 20 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ഹൈജമ്പിൽ എയ്ഞ്ചൽ പി ദേവസ്യയുമാണ് സ്വർണം നേടിയത്. 20 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ഹാമർ ത്രോയിൽ ആതിര മുരളീധരൻ സ്വർണം നേടി.

വിജയവാഡയിലെ മുനിസിപ്പൽ കോർപറേഷൻ സ്റ്റേഡിയത്തിൽ ഹരിയാനയെ ബഹുദൂരം പിന്തള്ളിയാണ് കേരളം ഹാട്രിക് കിരീടം നേടിയത്. ട്രാക്കിലും പിറ്റിലും ഒരുപോലെ തിളങ്ങിയ കേരളം 2012ൽ ലഖ്‌നൗവിലും 2013ൽ ബംഗളൂരുവിലും തുടർന്ന ആധിപത്യം ആവർത്തിക്കുകയായിരുന്നു. 2011ൽ റാഞ്ചിയിൽ കേരളത്തിന്റെ 15 വർഷത്തെ കുത്തക തകർത്ത ചരിത്രമുള്ള ഹരിയാനയോടുള്ള മധുരപ്രതികാരം കൂടിയായി ഈ വിജയം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP