Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പി യു ചിത്രയ്ക്ക് മുൻഒളിംപ്യന്മാരുടേയേും മുതിർന്ന കായികതാരങ്ങളുടേയും ആജീവനാന്ത സഹായം; കായിക പരിശീലനത്തിന് പ്രതിമാസം 25,000 രൂപയുടെ സഹായം; കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ തണലിൽ എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയുമെന്ന ആശങ്ക മാറിയതായി ചിത്ര

പി യു ചിത്രയ്ക്ക് മുൻഒളിംപ്യന്മാരുടേയേും മുതിർന്ന കായികതാരങ്ങളുടേയും ആജീവനാന്ത സഹായം; കായിക പരിശീലനത്തിന് പ്രതിമാസം 25,000 രൂപയുടെ സഹായം; കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ തണലിൽ എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയുമെന്ന ആശങ്ക മാറിയതായി ചിത്ര

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കായികതാരം പി യു ചിത്രക്ക് മുതിർന്ന കായികതാരങ്ങളുടെ കൈത്താങ്ങ്. ഒളിമ്പ്യന്മാരും മുതിർന്ന കായികതാരങ്ങളും ചേർന്നു രൂപീകരിച്ച ഓൾ കേരള സ്‌പോർടസ് & വെൽഫെയർ അസോസിയേഷൻ (അശ്വാ) എന്ന സംഘടനയുടെ പ്രഥമ അംഗീകാരമാണ് ചിത്രയെ തേടി എത്തുന്നത്. 

പണം ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്ന കായികതാരങ്ങളെ കണ്ടെത്തി, ഇവരുടെ കായികമികവ് വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സംഘടനയാണ് അശ്വാ. ഇതിന്റ ആദ്യ ആജീവനാന്ത സാമ്പത്തികസഹായമാണ് പി യു ചിത്രക്ക് നൽകുന്നത്.

ചിത്രയുടെ യഥാർത്ഥസ്ഥിതി എല്ലാവർക്കും ബോദ്ധ്യപ്പെട്ടതാണ്. കായികരംഗത്ത് ചിത്ര എത്ര നാൾ ഉണ്ടാകുമോ അത്രയും നാൾ എല്ലാ മാസവും 25,000 രൂപ വീതം നൽകുമെന്ന് സംഘടനയുടെ രക്ഷാധികാരിയായ ഇ എം ബാബു അറിയിച്ചു. കൂടാതെ മറ്റ് രാജ്യങ്ങളിലേക്ക് പരിശീലനത്തിനോ മത്സരത്തിനോ യാത്ര ആവശ്യമെങ്കിൽ ഇതിനുള്ള ചെലവും വഹിക്കും. ഇതിന്റെ ആദ്യ പടിയായി 25, 000 രൂപയുടെ ചെക്ക് ഷൈനി വിൽസണിന്റെ സാന്നിദ്ധ്യത്തിൽ സിയാൽ ഡയറക്ടർ കൂടിയായ ബാബു ഇരുമല ചിത്രക്ക് കൈമാറി.

അംഗീകാരത്തിൽ ഏറെ സന്തോഷം തോന്നുന്നതായി പി യു ചിത്ര പറഞ്ഞു. മുതിർന്ന താരങ്ങളുടെ സംഘടന നൽകുന്ന സാമ്പത്തിക സഹായം കായികരംഗത്തെ തന്റെ വളർച്ചക്ക് ഏറെ ഉപകരിക്കുമെന്നും ചിത്ര പ്രതികരിച്ചു. കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ തണലിൽ കായികരംഗത്ത് എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയുമെന്ന ആശങ്ക ഉണ്ടായിരുന്നു. ഇതിനൊരുത്തരമാണ് സംഘടനയുടെ ഇടപെടലിലൂടെ തനിക്ക് സ്വന്തമായിരിക്കുന്നതെന്നും ചിത്ര പറഞ്ഞു.

ഷൈനി വിൽസൺ ഉൾപ്പെടെ 12 ഒളിമ്പ്യന്മാരുടേും അന്തർദേശിയ കായികതാരങ്ങളുടേയും കൂട്ടായ്മയാണ് അശ്വ. കായിക കേരളത്തിന്റെ തലസ്ഥാനമായി വളർന്ന കോതമംഗലത്ത് ഒളിമ്പ്യന്മാരും അന്തർദേശീയ കായികതാരങ്ങളും സംഗമിച്ച മാരത്തോൺ വേദിയിലാണ് സംഘടയുടെ പിറവി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ചേലാട് ലയൺസ് ക്‌ളബ്ബും കോതമംഗലം അത്‌ലറ്റിക് മൂവ്‌മെന്റും സംയുക്തമായാണ് അഖിലകേരള മാരത്തോൺ സംഘടിപ്പിച്ചത്. പ്രകടനം മോശമാണെന്നാരോപിച്ച് ചിത്രക്ക് ലോക അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്നതിനുള്ള അവസരം നിഷേധിച്ചത് ഏറെ വിവാദമായിരുന്നു.

(തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(4-9-2017) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP