Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

നടക്കുന്നത് മികച്ച താരങ്ങളെ ഒഴിവാക്കി ഉദ്യോഗസ്ഥർക്ക് ലണ്ടൻ യാത്ര തരപ്പെടുത്താനുള്ള നീക്കമോ? 24 അംഗ ഇന്ത്യൻ അത്‌ലറ്റിക് സംഘത്തിന് അകമ്പടി സേവിക്കുന്നത് 13 ഉദ്യോഗസ്ഥർ: ഹൈക്കോടതി കനിഞ്ഞെങ്കിലും പി യു ചിത്രയ്ക്ക് പങ്കെടുക്കാൻ കഴിഞ്ഞേക്കില്ല: ചിത്രയെ പങ്കെടുപ്പിക്കാനാവില്ലെന്ന വാദത്തിൽ ഉറച്ച് ഇന്ത്യൻ അത്‌ലറ്റിക്ക് ഫെഡറേഷൻ

നടക്കുന്നത് മികച്ച താരങ്ങളെ ഒഴിവാക്കി ഉദ്യോഗസ്ഥർക്ക് ലണ്ടൻ യാത്ര തരപ്പെടുത്താനുള്ള നീക്കമോ? 24 അംഗ ഇന്ത്യൻ അത്‌ലറ്റിക് സംഘത്തിന് അകമ്പടി സേവിക്കുന്നത് 13 ഉദ്യോഗസ്ഥർ: ഹൈക്കോടതി കനിഞ്ഞെങ്കിലും പി യു ചിത്രയ്ക്ക് പങ്കെടുക്കാൻ കഴിഞ്ഞേക്കില്ല: ചിത്രയെ പങ്കെടുപ്പിക്കാനാവില്ലെന്ന വാദത്തിൽ ഉറച്ച് ഇന്ത്യൻ അത്‌ലറ്റിക്ക് ഫെഡറേഷൻ

കൊച്ചി: ഹൈക്കോടതിയിൽ നിന്നും വിധി സമ്പാദിച്ചെങ്കിലും പിയു ചിത്രയ്ക്ക് ലോക അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ പങ്കേടുക്കാൻ കഴിഞ്ഞേക്കില്ല. ചിത്രയെ പങ്കെടുപ്പിക്കേണ്ടെന്ന് വാശിയിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യൻ അത്‌ലറ്റിക്ക് ഫെഡറേഷൻ. സമയ പരിധി കഴിഞ്ഞുവെന്നും അതിനാൽ ചിത്രയെ ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നുമാണ് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ വിശദീകരണം.

കൃത്യമായ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പിയു ചിത്രയെ ഇന്ത്യൻ സംഘത്തിൽ നിന്നും ഒഴിവാക്കിയതെന്ന വാദത്തിൽ ദേശിയ അത്‌ലറ്റിക് അസോസിയേഷൻ ഉറച്ച് നിൽക്കുകയാണ്. ഇതോടെ ചിത്രയെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന കോടതി നിർദ്ദേശം പാലിക്കാനാവില്ലെന്നും ഉള്ള നിലപാടിലാണ് അസോസിയേഷൻ. ഫെഡറേഷന്റെ വാദം കേൾക്കാതെയാണ് കോടതി വധി എന്നും അസോസിയേഷൻ വ്യക്തമാക്കി.

ലണ്ടനിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിനുള്ള ടീമിൽ ചിത്രയെ ഉൾപ്പെടുത്താൻ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷൻ ഇത് സാധ്യമല്ലെന്ന് വ്യക്തമാക്കും. ഇതോടെ ചിത്രയുടെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് എന്ന മോഹം ഇരുളടയുകയാണ്.

1500മീറ്റർ മത്സരത്തിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. ചിത്ര നൽകിയ ഹർജിയിലാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. അത്‌ലറ്റിക് ഫെഡറേഷൻ സ്വതന്ത്ര ഏജൻസിയായതിനാൽ പ്രവർത്തനങ്ങളിൽ ഇടപെടാറില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

നേരത്തെ പി.യു ചിത്രയെ ഒഴിവാക്കിയത് യോഗ്യതയില്ലാത്തതിനാലാണെന്ന് അത്‌ലറ്റിക് ഫെഡറേഷൻ കായിക മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഏഷ്യൻ മീറ്റിലെ സ്വർണം യോഗ്യതയായി കണക്കാക്കാനാകില്ലെന്നും ഫെഡറേഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കരിയറിലെ മികച്ച പ്രകടത്തോടെയാണ് പിയു ചിത്ര ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടിയത്.

ലോക റാങ്കിങ്ങിൽ ചിത്രയുടെ പ്രകടനം 200ാമത് മാത്രമാണെന്നും പ്രകടനത്തിന് സ്ഥിരതയില്ലെന്നും മെഡൽ നേടാൻ സാധ്യതയില്ലെന്നുമാണ് ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷനും സെലക്ടർമാരും വാദിക്കുന്നത്.

അതേസമയം മികച്ച താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കിയത് ഉദ്യോഗസ്ഥരെ ലണ്ടൻ യാത്ര തരപ്പെടുത്താനാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. 24 അംഗ ഇന്ത്യൻ ടീമിനൊടൊപ്പം യാത്ര തിരിക്കുന്നത് 13 ഉദ്യോഗസ്ഥരാണ്. അതിനാൽ തന്നെ ഇങ്ങനെ ഒരു ആരോപണവും ശക്തമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP