Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക അത്‌ലറ്റിക് മീറ്റിൽ വിടവാടങ്ങൽ അവിസ്മരണീയമാക്കി മോ ഫറ; പിന്നിൽനിന്നും ഓടിക്കയറി ബോൾട്ട് സെമിയിൽ; ഹാട്രിക്ക് സ്വർണവുമായി ഫറ

ലോക അത്‌ലറ്റിക് മീറ്റിൽ വിടവാടങ്ങൽ അവിസ്മരണീയമാക്കി മോ ഫറ; പിന്നിൽനിന്നും ഓടിക്കയറി ബോൾട്ട് സെമിയിൽ; ഹാട്രിക്ക് സ്വർണവുമായി ഫറ

മറുനാടൻ ഡെസ്‌ക്

 ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പതിനായിരം മീറ്ററിൽ സ്വർണം നേടി ബ്രിട്ടന്റെ മോ ഫറ ലോകമീറ്റിലെ വിടവാടങ്ങൽ അവിസ്മരണീയമാക്കി. വിടവാങ്ങൽ മൽസരത്തിൽ മോ ഫറ കണക്കുകൂട്ടലുകൾ തെറ്റിച്ചില്ല. 10000 മീറ്റൽ ഹാട്രിക് സ്വർണമണിഞ്ഞ് മറ്റൊരു ഇതിഹാസമായി. മീറ്റിലെ മികച്ച സമയമായിരുന്നു ഫറേയുടേത്. ഉഗാണ്ടയുടെ ജോഷ്വാ ചെച്ടഡറി, കെനിയയുടെ പോൾ താന്വി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.

ഹീറ്റ്‌സിൽ മികച്ച സമയം കുറിക്കാനായില്ലെങ്കിലും വേഗ രാജാവ് ഉസൈൻ ബോൾട്ട് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന്റെ സെമിയിൽ കടന്നു. 100 മീറ്ററിൽ പ്രാഥമിക റൗണ്ടിൽ 10.07 സെക്കന്റിലാണ് ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ ഹീറ്റ്‌സിൽ ഒന്നാമതായി ഫിനിഷ് ചെയ്തത്.

ഇന്ന് രാത്രി ഇന്ത്യൻ സമയം 11.30 നാണ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിലെ സെമിഫൈനൽ മത്സരങ്ങൾ. ഇതിന് ശേഷം നാളെ പുലർച്ചെ 2.15 നാണ് ഫൈനൽ മത്സരങ്ങൾ നടക്കുന്നത്. ഇന്ന് രാവിലെ നടന്ന ഹീറ്റ്‌സിൽ തുടക്കത്തിൽ കുറഞ്ഞ വേഗത്തിലാണ് ബോൾട്ട് ഓട്ടം ആരംഭിച്ചത്. എന്നാൽ മുന്നേറും തോറും വേഗം തിരിച്ചുപിടിച്ച ബോൾട്ട് ഒന്നാമനായി തന്നെ ഫിനിഷ് ചെയ്യുകയായിരുന്നു.

മൂന്നാംഹീറ്റ്‌സിൽ മൽസരിച്ച ജൂലിയൻ ഫോർട്ടിന്റേതാണ് ആദ്യ റൗണ്ടിലെ മികച്ച സമയം (9.99 സെക്കൻഡ്). രണ്ടാം ഹീറ്റ്‌സിലോടിയ ജമൈക്കയുടെ യൊഹാൻ ബ്ലേക്ക് ജപ്പാൻ താരം അബ്ദുൽ ഹക്കീം ബ്രൗണിനു പിന്നിൽ രണ്ടാമതായി.

ജമൈക്കയുടെ ജൂലിയൻ ഫോർട്, അമേരിക്കൻ താരങ്ങളായ ജസ്റ്റിൻ ഗാട്ലിൻ, ക്രിസ്റ്റ്യൻ കോൾമാൻ എന്നിവരും ഹീറ്റ്‌സിലെ ജേതാക്കളായി സെമിയിലെത്തി. ഇത്തവണത്തെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പോട് കൂടി ലോക കായിക മത്സരങ്ങളിൽ നിന്ന് വിരമിക്കുമെന്ന് ഉസൈൻ ബോൾട്ട് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇത്തവണ 100 മീറ്റർ മാത്രമാണ് ഉസൈൻ ബോൾട്ടിന്റെ വ്യക്തിഗത ഇനം. 200 മീറ്റർ മത്സരത്തിൽ നിന്ന് അദ്ദേഹം പിന്മാറിയിരുന്നു. ജമൈക്കയുടെ 4*100 മീറ്റർ റിലെയിലും ബോൾട്ട് ഇറങ്ങുന്നുണ്ട്.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP