Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊണ്ണൂറാംവയസിൽ പോൾവോൾട്ട് ചാടി റെക്കോഡിട്ട 'യുവാവിന്റെ' കഥ

തൊണ്ണൂറാംവയസിൽ പോൾവോൾട്ട് ചാടി റെക്കോഡിട്ട 'യുവാവിന്റെ' കഥ

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള നമ്പർവൺ അത്‌ലറ്റുകൾ ഒളിമ്പിക് വേദികളിൽ സ്വർണക്കൊയ്ത്തു നടത്തുമ്പോൾ ഒരു തൊണ്ണൂറുകാരൻ തന്റെ ഷെഡിൽ ലോക റെക്കോഡ് ഭേദിച്ചു! അർക്കൻസാസിൽനിന്നുള്ള ഡോ. വില്യം ബെല്ലാണ് പോൾവോൾട്ടിൽ ലോകറെക്കോഡ് സമ്പാദിച്ചിരിക്കുന്നത്. 75-79, 80-84, 85-89 എന്നീ പ്രായക്കാർക്കിടയിൽ നടത്തിയ കായിക മത്സരത്തിൽ പോൾവോൾട്ടിൽ ഏറ്റവും ഉയരം സ്വന്തമാക്കിയത് ഡോ. വില്യമാണ്. എന്നാൽ, അടുത്തിടെ വീണ്ടും അദ്ദേഹം തന്റെ ഉയരം തിരുത്തി ഏഴടി രണ്ടിഞ്ച് ഉയരം മറികടക്കുകയായിരുന്നു. മകനും കുടുംബക്കാരും ഉൾപ്പെട്ട ഗ്രൂപ്പിനു മുന്നിലായിരുന്നു ഡോക്ടറുടെ പ്രകടനം.

പോൾവോൾട്ടിന്റ് സ്റ്റിക്കുമായി കുതിച്ചെത്തി യുവാക്കളുടെ ചടുലതയോടെലാണ് ഇദ്ദേഹം ഉയരം മറികടന്നത്. ഉയരത്തിൽ വച്ചിരുന്ന ബാറിനെ തൊട്ടു,തൊട്ടില്ല എന്ന മട്ടിൽതന്നെയാണ് അസാമാന്യ മെയ് വഴക്കത്തോടെ ചാട്ടം അവസാനിപ്പിച്ചത്. 90-ാം വയസിലും മുടങ്ങാതെ നടത്തുന്ന പരിശീലനമാണ് ഇതിനു സഹായിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു.

മുൻ ഒളിമ്പിക് പോൾവോൾട്ടർ കൂടിയായ ഏൾബെല്ലിന്റെ പിതാവുകൂടിയാണ് ഡോ. വില്യം. ബെൽ 1984-ൽ വെള്ളിമെഡൽ നേടിയിരുന്നു. ഡോ. വില്യമിന്റെ നാലുമക്കളും പോൾവോൾട്ട് താരങ്ങളാണ്. പിതാവ് പുതിയ ഉയരം കുറിച്ച കാര്യം ബെൽ അഭിമാനത്തോടെയാണ് സംസാരിക്കുന്നത്. അർക്കൻസാസിലെ ജോനസ്ബറോയിൽ നിലവിലെ ഒളിമ്പ്യൻന്മാരെ പരിശീലിപ്പിക്കുയാണ് ഇദ്ദേഹമിപ്പോൾ. ഇദ്ദേഹത്തിന്റെ പരിശീലനത്തിലാണ് അമേരിക്കയിലെ മൂന്നിൽരണ്ട് പോൾവോൾട്ടർമാരും പിറക്കുന്നതെന്നു ചൂണ്ടിക്കാട്ടുന്നു. ഡോ. വില്യമും ഇവരെ പരിശീലിപ്പിക്കാൻ എത്താറുണ്ടെന്ന് ബെൽ പറഞ്ഞു. താൻ മത്സരിക്കുന്ന കാലത്തെ അപേക്ഷിച്ചു പൂർണ സാങ്കേതികത്തികവിലാണ് ഇപ്പോഴത്തെ പരിശീലനമെന്നും ഇദ്ദേഹം പറഞ്ഞു.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP