Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക യൂത്ത് ഒളിമ്പിക്‌സ്; മലയാളി താരം മെയ്‌മോനു നാലാംസ്ഥാനം

ലോക യൂത്ത് ഒളിമ്പിക്‌സ്; മലയാളി താരം മെയ്‌മോനു നാലാംസ്ഥാനം

നാൻജിങ്(ചൈന): ചൈനയിലെ നാൻജിംഗിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മലയാളി താരം മെയ്‌മോൻ പൗലോസിന് നാലാം സ്ഥാനം. 110 മീറ്റർ ഹർഡിൽസിൽ മെയ്‌മോന് നാലാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. തന്റെ മികച്ച വ്യക്തിഗത പ്രകടനവുമായി മെയ്‌മോൻ മുന്നേറിയെങ്കിലും നിർഭാഗ്യംകൊണ്ട് മെയ്‌മോന് മെഡൽ നഷ്ടപ്പെടുകയായിരുന്നു. ഒളിമ്പിക് റെക്കോർഡോടെ ജമൈക്കയുടെ ജഹീൽ ഹൈദെ(12.96) സ്വർണവും ജർമനിയുടെ ഹെന്റിക് ഹെന്നെമാൻ (13.40) വെള്ളിയും ദക്ഷിണകൊറിയയുടെ ഗ്യെയോംഗ് ടായി കിം വെങ്കലവും നേടി.

13. 57 സെക്കൻഡിലാണ് മെയ്‌മോൻ 110 മീറ്റർ കടമ്പ കടന്നത്. സ്വന്തം പേരിലുണ്ടായിരുന്ന 13.80 സെക്കൻഡിന്റെ ദേശീയ യൂത്ത് റിക്കാർഡും മെയ്‌മോൻ തകർത്തു. ദേശീയ ജൂണിയർ അത്‌ലറ്റിക്‌സിൽ ഇതേ ഇനത്തിൽ വിജയിയായിരുന്ന മെയ്‌മോൻ ദേശീയ സ്‌കൂൾ മീറ്റിൽ കേരളത്തിനായും സ്വർണം നേടിയിട്ടുണ്ട്.

അതേസമയം, 5000 മീറ്റർ നടത്തത്തിൽ മത്സരിച്ച ഇന്ത്യയുടെ മലയാളി താരം കെ.ടി. നീനയ്ക്ക് 11-ാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. സമയം 25:02.19. ചൈനയുടെ മാ സെൻ സിയ സ്വർണം നേടി.

മറ്റൊരു ഇന്ത്യൻ താരമായ മിത്ര വരുണും നിർഭാഗ്യംകൊണ്ട് മെഡൽ നഷ്ടമായി. ഡിസ്‌കസ് ത്രോയിൽ മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്ത മിത്ര 57.06 മീറ്റർ ദൂരത്തേക്ക് ഡിസ്‌ക് എറിഞ്ഞു. ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്തുവരെയെത്തിയ മിത്ര പക്ഷേ, അവസാനം പിന്നിലേക്കുപോവുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP