Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിരാട് കോലിയും രോഹിത് ശർമ്മയും നയിക്കുന്ന ഏഴ് ബാറ്റ്‌സ്മാന്മാർ; ജസ്പ്രീത് ബുംറയ്ക്ക് കൂട്ടായി രണ്ട് ഫാസ്റ്റ് ബൗളർമാരും സ്പിൻ ട്വിൻസും; വെടിക്കെട്ട് ഫിനിഷിങ്ങിന് ഹാർദ്ദിക് പാണ്ഡ്യയും എംഎസ് ധോണിയും; ഋഷഭ് പന്തും റായിഡുവും പുറത്തായപ്പോൾ രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക്; നാലാം നമ്പറിലെ കണ്ടകശനി മാറ്റാൻ ലോകേഷ് രാഹുലും വിജയ് ശങ്കറും; ഇംഗ്ലണ്ടിൽ കപ്പുയർത്താൻ പോകുന്ന ഇന്ത്യൻ ടീമിനെ പരിചയപ്പെടാം

വിരാട് കോലിയും രോഹിത് ശർമ്മയും നയിക്കുന്ന ഏഴ് ബാറ്റ്‌സ്മാന്മാർ; ജസ്പ്രീത് ബുംറയ്ക്ക് കൂട്ടായി രണ്ട് ഫാസ്റ്റ് ബൗളർമാരും സ്പിൻ ട്വിൻസും; വെടിക്കെട്ട് ഫിനിഷിങ്ങിന് ഹാർദ്ദിക് പാണ്ഡ്യയും എംഎസ് ധോണിയും; ഋഷഭ് പന്തും റായിഡുവും പുറത്തായപ്പോൾ രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാർത്തിക്; നാലാം നമ്പറിലെ കണ്ടകശനി മാറ്റാൻ ലോകേഷ് രാഹുലും വിജയ് ശങ്കറും; ഇംഗ്ലണ്ടിൽ കപ്പുയർത്താൻ പോകുന്ന ഇന്ത്യൻ ടീമിനെ പരിചയപ്പെടാം

സ്പോർട്സ് ഡെസ്‌ക്

മുംബൈ: ഈ വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന 15അംഗ ടീമിനെ ചീഫ് സിലക്ടർ എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലാണ് പ്രഖ്യാപിച്ചത്. നിലവിൽ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന അമ്പട്ടി റായുഡുവിനേയും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായ ഋഷഭ് പന്തിനേയും ഒഴിവാക്കിയാണ് സെലക്ടർമാർ 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ദിനേശ് കാർത്തിക് ടീമിൽ എത്തിയിട്ടുണ്ട്. ഏഴ് ബാറ്റ്‌സ്മാന്മാരും മൂന്ന് ഓൾ റൗണ്ടർമാരും രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നർമാരും മൂന്ന് ഫാസ്റ്റ് ബൗളർമാരുമാണ് ടീമിൽ ഉള്ളത്. രോഹിത് ശർമ്മയാണ് ടീമിന്റെ ഉപനായകൻ. രവിശാസ്ത്രി തന്നെയാണ് ടീമിന്റെ പരിശീലകൻ.

ടീമിന് ഏറെ തലവേദന സൃഷ്ടിക്കുന്ന നാലാം നമ്പറിൽ ആര് ബാറ്റ് ചെയ്യും എന്ന ചോദ്യത്തിന് സെലക്ടർമാർ കണ്ടെത്തിയ ഉത്തരം ലോകേഷ് രാഹുലും വിജയ് ശങ്കറുമാണ്. രാഹുലിനെ മൂന്നാം വിക്കറ്റ് കീപ്പറായും ഉപയോഗിക്കാം. ജസ്പ്രിത് ബുംറ നയിക്കുന്ന ഫാസ്റ്റ് ബൗളർമാരുടെ നിരയും മികച്ചതാണ്. ഐപിഎല്ലിൽ തകർത്തെറിയുന്ന മുഹമ്മദ് ഷമി ബാറ്റിങ് പിച്ചുകളിൽ പോലും വേഗത കൊണ്ടും കൃത്യത കൊണ്ടും ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിക്കുന്നു. ഇപ്പോൾ മോശം ഫോമിലാണെങ്കിലും ഇംഗ്ലണ്ടിലെ സ്വിങ് അനുകൂല വിക്കറ്റുകളിൽ ഭുവനേശ്വർ ഏത് ബാറ്റിങ് നിരയ്ക്കും വെല്ലുവിളി ഉയർത്തും. സ്പിൻ ട്വിൻസ് എന്നറിയപ്പെടുന്ന ചഹാലും കുൽദീപും തങ്ങളുടെ കൈക്കുഴ സ്പിന്നിലൂടെ വട്ടംകറക്കാൻ കെൽപ്പുള്ള മാച്ച് വിന്നേഴ്‌സ് ആണ്.

എല്ലാക്കാലത്തും ഇന്ത്യയുടെ ശക്തി ബാറ്റിങ് തന്നെയാണ്. ആ പാരമ്പര്യം കാക്കാൻ നായകനും ഉപനായകനും നയിക്കുന്ന നിരയാണ്. ലോക ഒന്നാം റാങ്കുകാരൻ വിരാട് കോലിയും രണ്ടാം റാങ്കുകാരൻ രോഹിത്തും ഏതൊരു ബൗളിങ് നിരയുടേയും പേടി സ്വപ്‌നമാണ്. തന്റേതായ ദിവസം പിടിച്ച് കെട്ടാൻ കഴിയാത്ത ധവാനും കൂടി ചോരുമ്പോൾ ഇന്ത്യൻ ടോപ് ഓർഡർ ടോപ്ക്ലാസ് ആണ്. മധ്യനിരയിൽ കെഎൽ രാഹുൽ, കേദാർ ജാദവ്, ദിനേശ് കാർത്തിക് എന്നിവർ ഐപിഎല്ലിൽ നല്ല ഫോമിലാണെങ്കിലും ഇന്ത്യൻ ജഴ്‌സിയിൽ അത്ര മെച്ചപ്പെട്ട റെക്കോഡല്ല സമീപ ഭാവിയിൽ. ധോണി നങ്കൂരമിട്ട് കളിക്കുക എന്നതും മറുവശത്ത് ഹാർദിക് പാണ്ഡ്യയെ കൊണ്ട ബാറ്റിങ് സ്‌ഫോടനം നടത്തുക എന്നതുമാകും ഇന്ത്യ ലക്ഷ്യമിടുന്നത്.

ലോകകപ്പിനുള്ള ഇന്ത്യൻ ടീം

ബാറ്റ്‌സ്മാന്മാർ: വിരാട് കോലി, രോഹിത് ശർമ്മ, ശിഖർ ധവാൻ, കെഎൽ രാഹുൽ, കേദാർ ജാദവ്, എംഎസ് ഡോണി (വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക് (വിക്കറ്റ് കീപ്പർ)

ഓൾറൗണ്ടർമാർ: ഹാർദിക് പാണ്ഡ്യ, വിജയ് ശങ്കർ, രവീന്ദ്ര ജഡേജ

ബൗളർമാർ: യുസ്‌വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ

ഹെഡ് കോച്ച് : രവി ശാസ്ത്രി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP