1 usd = 71.82 inr 1 gbp = 92.85 inr 1 eur = 79.54 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.55 inr

Nov / 2019
21
Thursday

വാതുവയ്‌പ്പുകാർ ഷക്കീബിനെ സമീപിച്ചത് മൂന്ന് തവണ; സംഭവം ഐസിസിയെ അറിയിക്കാതെ താരം; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകൻ ഷക്കീബ് അൽ ഹസനെ വിലക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ; രണ്ട് വർഷം ശിക്ഷിച്ചെങ്കിലും അടുത്ത വർഷം താരത്തിന് മടങ്ങിയെത്താം; വിവരം ഐസിസിയെ അറിയിക്കാതിരുന്നത് എന്റെ പിഴവെന്ന് പ്രതികരിച്ച് ഷക്കീബും

October 29, 2019

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകൻ ഷക്കീബ് അൽ ഹസന് രണ്ട് വർഷത്തേക്ക് വിലക്കി അന്തരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. വാതുവയ്‌പ്പുകാർ സമീപിച്ചത് പുറത്ത് പറയാതിരുന്നതിനാണ് ബംഗ്ലാ നായകനെ വിലക്കിയത്. മൂന്ന് തവണയാണ് വാതുവയ്‌പ്പുകാർ സമീപിച്ചത്. എന്നാൽ താരം ഇത...

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങൾക്ക് ആശ്വാസവാർത്ത; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും കരാർ സമ്പ്രദായം നടപ്പിലാക്കുമെന്ന സൂചനയുമായി സൗരവ് ഗാംഗുലി; ആഭ്യന്തര മത്സരങ്ങളിൽ കളിക്കുന്ന കളിക്കാരുടെ പ്രതിഫലം ആനുപാതികമായി വർധിപ്പിക്കുമെന്നും ബിസിസിഐ പ്രസിഡന്റ്

October 29, 2019

മുംബൈ: രാജ്യത്തെ ആയിരക്കണക്കിന് വരുന്ന ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങൾക്ക് ആശ്വാസവാർത്തയുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അധികാരത്തിൽ ഏറിയപ്പോൾ തന്നെ ആഭ്യന്തര ക്രിക്കറ്റിനും കളിക്കാർക്കും സഹായകമാകുന്ന കാര്യങ്ങൾ ചെയ്യുമെന്ന് വാഗ്ദാനം നൽകിയിരു...

എംസിജി പ്ലീസ് സ്റ്റെപ്പ് ബാക്ക്! ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പുതിയ തമ്പുരാൻ ഈസ് കമിങ്; അഹമ്മദാബാദിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം; 90ശതമാനം ജോലികളും പൂർത്തിയായ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ അടുത്തവർഷം പകുതിയോടെ കളി ആരവം മുഴങ്ങും; 63 ഏക്കറിൽ 1.10ലക്ഷം കാണികൾ ഇരിക്കാവുന്ന തരത്തിൽ പണിയുന്ന സ്റ്റേഡിയത്തിന്റെ ആകെ ചെലവ് 700കോടി

October 28, 2019

അഹമ്മദാബാദ്; നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഗ്രൗണ്ടായ ഓസ്‌ട്രേലിയയിലെ എംസിജിയിക്ക് (മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്) ഇനി അൽപ്പം വിശ്രമിക്കാം. ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പുതിയ തമ്പുരാൻ ഇന്ത്യയിൽ ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ...

അഭിനന്ദനങ്ങൾ സഞ്ജു സാംസൺ; ദേശീയ ടീമിലേക്ക് താങ്കൾ മടങ്ങിയെത്തിയതിൽ അതിയായ സന്തോഷം; താങ്കളുടെ എംപി തീർച്ചയായും നിങ്ങൾക്കായി നിലകൊള്ളുമെന്ന് തരൂരിന്റെ ട്വീറ്റ്; നന്ദി അറിയിച്ച് സഞ്ജു സാംസണും; മലയാളി ക്രിക്കറ്ററെ തേടിയെത്തുന്നത് അഭിനന്ദന പ്രവാഹം; രണ്ടാം വരവ് ഗംഭീരമാക്കാൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും

October 28, 2019

തിരുവനന്തപുരം:ശശി തരൂരിന് സഞ്ജു സാംസണിന്റെ നന്ദി. തരൂരിന്റെ ട്വീറ്റിന് മറുപടിയായാണ് സഞ്ജു നന്ദി അറിയിച്ചത്. 'അഭിനന്ദനങ്ങൾ സഞ്ജു സാംസൺ. ദേശീയ ടീമിലേക്ക് താങ്കൾ മടങ്ങിയെത്തിയതിൽ അതിയായ സന്തോഷം. താങ്കളുടെ എംപി തീർച്ചയായും നിങ്ങൾക്കായി നിലകൊള്ളും' ഇതായിര...

എംഎസ് ധോണിയെ ഇനി ഇന്ത്യൻ ടീമിൽ കാണാനാകുമോ? ഇതിഹാസ താരം ഇനി നീലക്കുപ്പായമണിയുക വിടവാങ്ങൽ മത്സരം കളിക്കാൻ മാത്രം; കായിക ക്ഷമത വീണ്ടെടുക്കാൻ മുൻ നായകൻ ജാർഖണ്ഡ് അണ്ടർ 19 ടീമിനൊപ്പമെന്നും സൂചന

October 25, 2019

മുംബൈ: ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുകയാണ് മുൻ നായകൻ എംഎസ് ധോണി. എന്നാൽ ക്രിക്കറ്റിൽ നിന്ന് മാറി നിൽക്കുന്ന ധോണി തന്റെ ഭാവിയെകുറിച്ചോ വിരമിക്കലിനെ കുറിച്ചോ ഒരു തീരുമാനവും പറഞ്ഞിട്ടില്ല. ഇപ്പോൾ മുൻ നായകൻ സൗരവ് ഗാംഗുലി ബിസിസിഐ പ്രസി...

സൗത്താഫ്രിക്ക എ ടീമിനെതിരെയുള്ള തകർപ്പൻ ബാറ്റിങ്; വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്ക് എതിരെ നേടിയ വെടിക്കെട്ട് ഡബിൾ സെഞ്ച്വറി; തുടർച്ചയായുള്ള മിന്നും ഫോം അവഗണിക്കാനാകാതെ സിലക്ടർമാർ; മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ; ഉൾപ്പെടുത്തിയത് ബംഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പരയിൽ; വിരാട് കോലിക്ക് വിശ്രമം, രോഹിത് നായകൻ

October 24, 2019

മുംബൈ: മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ദേശീയ ടീമിൽ.ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജുവിനെ പരിഗണിച്ചിരിക്കുന്നത. അടുത്ത മാസമാണ് ബംഗ്ലാദേശ് ടീം ഇന്ത്യയിൽ എത്തുക. പരമ്പരയിൽ വിരാട് കോലിക്ക് വിശ്രമം നൽകിയിട്ടുണ്ട്. രോഹിത് ശർമ്മയാണ് ടീ...

`കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത് കോലിയുടെ പിടിവാശി കാരണം`; പരമാവധി പറഞ്ഞിട്ടും അയാൾ വഴങ്ങിയില്ല; ഇന്നത്തെ പോലെ സൗരവ് ഗാംഗുലിയായിരുന്നു തലപ്പത്തെങ്കിൽ അത് സംഭവിക്കില്ലായിരുന്നു; വെളിപ്പെടുത്തലുകളുമായി വിനോദ് റായ്

October 24, 2019

മുംബൈ: ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് മുൻ ഇന്ത്യൻ പരിശീലകൻ അനിൽ കുംബ്ലെയ്ക്ക് സ്ഥാനം നഷ്ടമായത്. എന്നാൽ അന്ന് കുംബ്ലെയെ പരിശീലകനായി നിലനിർത്താൻ താൻ പരമാവധി ശ്രമിച്ചിരിന്നുവെന്നും എന്നാൽ അതിന് കഴിഞ്ഞില്ല എന്നും ബിസിസിഐ...

'ഒരുവേള ടീമിൽനിന്ന് ഞാൻ സമ്പൂർണമായി പുറത്തായി; ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് എല്ലാവരും വിധിയെഴുതി; എന്നാൽ, ടീമിലേക്ക് തിരിച്ചെത്തിയ ഞാൻ നാലു വർഷത്തോളം തുടർന്നും കളിച്ചു; 'ചാംപ്യന്മാർ അത്രവേഗം അസ്തമിക്കില്ല'; ഞാൻ ഇവിടെ ഉള്ളിടത്തോളം എല്ലാവർക്കും ബഹുമാനം ലഭിക്കും; ധോണി വിഷയത്തിൽ പ്രതികരണവുമായി സൗരവ് ഗാംഗുലി

October 24, 2019

മുംബൈ; 'ഞാൻ എപ്പോഴും പറയുന്നൊരു കാര്യമുണ്ട്. ഒരുവേള ടീമിൽനിന്ന് ഞാൻ സമ്പൂർണമായി പുറത്തായതാണ്. ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് എല്ലാവരും വിധിയെഴുതി. എന്നാൽ, ടീമിലേക്ക് തിരിച്ചെത്തിയ ഞാൻ നാലു വർഷത്തോളം തുടർന്നും കളിച്ചു. ചാംപ്യന്മാർ അത്രവേഗം അസ്തമിക...

ബിസിസിഐയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു; ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റ് കെഎസിഎ പ്രസിഡന്റ് ജയേഷ് ജോർജ്; സൗരവ് ഗാംഗുലി ചുമതല ഏറ്റത് ബിസിസിഐയുടെ 39ാം പ്രസിഡന്റായി; ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടും ദാദാഗിരി

October 23, 2019

മുംബൈ: ബി.സി.സിഐയുടെ പുതിയ പ്രസിഡന്റായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ചുമതലയേറ്റു. മുംബൈയിൽ നടക്കുന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഗാംഗുലി അധികാരമേറ്റത്.ബി.സി.സിഐയുടെ 39-ാം പ്രസിഡന്റാണ് ഗാംഗുലി. അടുത്ത സെപ്റ്റംബർ വരെ പത്ത് മാസമായിരിക്കും ഗാംഗു...

കളിച്ച അഞ്ച് മത്സരങ്ങളിലും വിജയം എതിരാളികളെ കശാപ്പ് ചെയ്ത്; ഏകദിന ലോകകപ്പ് തോറ്റതിന്റെ ക്ഷീണം ടെസ്റ്റിൽ തീർക്കുകയാണോ ഇന്ത്യ? ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് പട്ടികയിൽ ഇന്ത്യ മുന്നേറുന്നത് ശരവേഗത്തിൽ; ബാക്കിയെല്ലാവരുടേയും പോയിന്റ് ചേർത്താലും ഇന്ത്യയെ തൊടാനാകില്ല

October 22, 2019

റാഞ്ചി: സൗത്താഫ്രിക്കയെ ഇന്നിങ്‌സിനും 202 റൺസിനും വീഴ്‌ത്തിയതോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. ഇതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മുന്നേറ്റം മറ്റ് ടീമുകൾ സ്വപ്‌നം കാണുന്ന വേഗത്തിലാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിച്ച അ...

ആധികാരികം സമ്പൂർണം; ഗാന്ധി-മണ്ഡേല പരമ്പര തൂത്തുവാരി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സമ്പൂർണ വിജയം നേടുന്നത് ആദ്യം; ഇന്നിങ്‌സ് വിജയം ബൗളിങ് മികവിൽ; കളിയിലെ കേമനും പരമ്പരയുടെ താരമായതും ഹിറ്റ്മാൻ രോഹിത് ശർമ്മ; ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ച് കോലിപ്പട

October 22, 2019

റാഞ്ചി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് ഇന്നിങ്‌സ് വിജയം. ഇതോടെ മൂന്ന് മത്സരങ്ങൾ ഉള്ള ഗാന്ധി-മണ്ഡേല പരമ്പരയിൽ ഇന്ത്യയ്ക്ക് സമ്പൂർണ വിജയം. കളിയുടെ എല്ലാ മേഖലയിലും ആധിപത്യം പുലർത്തിയ ഇന്ത്യയുടെ വിജയം സമ്പൂർണമായിരുന...

റാഞ്ചിയിലും വിജയം റാഞ്ചാൻ ഇന്ത്യ; ഉമേഷിന്റെയും ഷമിയുടെയും അതിമാരാക ബൗളിങ്; രണ്ടാം ഇന്നിങ്‌സിലും നിലംതൊടാനാകാതെ ദക്ഷിണാഫ്രിക്ക; ഇന്നിങ്‌സ് ജയം ഉറപ്പിച്ച ഇന്ത്യയ്ക്ക് വീഴ്‌ത്താൻ രണ്ടു വിക്കറ്റുകൾക്കൂടി മാത്രം; പരിക്കേറ്റ സാഹ മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായപ്പോൾ; ഉമേഷിന്റെ ഏറു കൊണ്ടുവീണ എൽഗറും കൂടാരം കേറി

October 22, 2019

റാഞ്ചി; ഇന്ത്യയുടെ കണിശതയ്യാർന്ന ബൗളിങ് മികവിന് മുന്നിൽ മുട്ടിടിക്കുന്ന ദക്ഷിണാഫ്രിക്കെയാണ് മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ കണ്ടതെങ്കിൽ അതിന്റെ തനിയാവർത്തനം തന്നെയായിരുന്നു രണ്ടാം ഇന്നിങ്‌സിലും. ഉമേഷിന്റെയും ഷമിയുടെയും തീപാറും പന്തുകൾക്ക് എതിരാ...

രോഹിത് ശർമ്മയുടെ ഇടിവെട്ട് ഡബിൾ സെഞ്ച്വറി; അജിങ്ക്യ റഹാനെയുടെ ക്ലാസിക് ടെസ്റ്റ് സെഞ്ച്വറി; രവീന്ദ്ര ജഡേജയ്ക്ക് അർധ സെഞ്ച്വറി; വാലറ്റത്ത് ഉമേഷ് യാദവിന്റെ ചെറിയ ഒരു വെടിക്കെട്ട്; സൗത്താഫ്രിക്കൻ ബൗളർമാർക്ക് മേൽ ക്രൂരത തുടർന്ന് ഇന്ത്യൻ ബാറ്റിങ് നിര; റാഞ്ചി ടെസ്റ്റിലും ഇന്ത്യക്ക് കൂറ്റൻ സ്‌കോർ; ഒന്നാമിന്നിങ്സ് ഡിക്ലയർ ചെയ്തത് 497 റൺസ് അടിച്ച് കൂട്ടിയതിന് ശേഷം; സൗത്താഫ്രിക്കയ്ക്ക് ബാറ്റിങ്ങിലും മോശം തുടക്കം

October 20, 2019

റാഞ്ചി: ആദ്യ ദിവസം നിർത്തിയ സ്ഥലത്ത് നിന്ന് തന്നെയാണ് ഇന്ത്യൻ താരങ്ങളായ റഹാനെയും രോഹിത്തും രണ്ടാം ദിവസവും തുടങ്ങിയത്. തലേദിവസത്തെ സെഞ്ച്വറി ഇരട്ട സെഞ്ച്വറിയാക്കി മാറ്റി രോഹിത്തും അർധ സെഞ്ച്വറി സെഞ്ച്വറിയാക്കി റഹാനെയും മുന്നേറിയപ്പോൾ സൗത്താഫ്രിക്കൻ ബൗ...

മികച്ച ബൗളിങിലൂടെ തുടങ്ങിയിട്ടും ഇന്ത്യയെ പിടിച്ചുകെട്ടാനാകാതെ സൗത്താഫ്രിക്ക; പരമ്പരയിലെ മൂന്നാം സെഞ്ച്വറിയുടെ കരുത്തിൽ രോഹിത് ശർമ്മ; ഉറച്ച പിന്തുണയുമായി ഉപനായകൻ റഹാനെയും സെഞ്ച്വറിയിലേക്ക്; മുംബൈ താരങ്ങളുടെ ബാറ്റിങ് വിരുന്നിനിടെ രസംകൊല്ലിയായി വെളിച്ചക്കുറവും മഴയും; ഒന്നാം ദിനം കളി നേരത്തെ നിർത്തുമ്പോൾ റാഞ്ചിയിലും ഇന്ത്യൻ മുന്നേറ്റം

October 19, 2019

റാഞ്ചി: ഇന്ത്യ സൗത്താഫ്രിക്ക മൂന്നാം ടെസ്റ്റിൽ ആദ്യ ദിവസത്തെ കളി മഴ കാരണം നേരത്തെ നിർത്തി. 58 ഓവറുകളാണ് ഒന്നാം ദിവസം റെിഞ്ഞത്. ചായക്ക് ശേഷം കളി ആരംഭിച്ചതിന് പിന്നാലെ മഴയെത്തുകയായിരുന്നു. രോഹിത് ശർമ്മ 117*(164) ഉപനായകൻ അജിങ്ക്യ റഹാനെ 83(135) എന്നിവരുട...

ഇന്ത്യൻ മുൻനിരയെ എളുപ്പം വീഴ്‌ത്തിയിട്ടും നല്ല തുടക്കം പാഴാക്കി സൗത്താഫ്രിക്ക; പരമ്പരയിലെ മൂന്നാമത്തെ സെഞ്ച്വറിയുമായി തകർപ്പൻ ഫോമിൽ രോഹിത് ശർമ്മ; അജിങ്ക്യ റഹാനെയ്ക്ക് അർധ സെഞ്ച്വറി; രോഹിത് റഹാനെ സഖ്യത്തിന്റെ ചിറകിലേറി ഇന്ത്യക്ക് തിരിച്ച് വരവ്; രണ്ടാം സെഷനിൽ വിക്കറ്റ് പോകാതെ ചായക്ക് പിരിഞ്ഞ് ഇന്ത്യ

October 19, 2019

തുടക്കത്തില തകർച്ചയ്ക്ക് ശേഷം രോഹിത് റഹാനെ സഖ്യം തിരിച്ചടിച്ചതോടെ റാഞ്ചി ടെസ്റ്റിലും പിടിമുറുക്കി ഇന്ത്യ മുന്നേറുന്നു. ആദ്യ സെഷനിൽ 39ന് 3 എന്ന നിലയിൽ തകർച്ചയെ ഉറ്റ് നോക്കിയ ഇന്ത്യയെ തകർപ്പൻ സെഞ്ച്വറിയിലൂടെ രോഹിത് ശർമ്മ 108*(149) അർഢ സെഞ്ച്വറി നേടിയ അ...

MNM Recommends

Loading...