Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അശ്വിൻ.. അശ്വിൻ.. അശ്വിൻ.....: വീണ്ടും ന്യൂസിലണ്ടിനെ ചുരുട്ടികെട്ടി ഏഴ് വിക്കറ്റുമായി താരമായി; ഇൻഡോർ ടെസ്റ്റിൽ 321 റൺസിന്റെ വിജയവുമായി പരമ്പര തൂത്തുവാരി ഇന്ത്യ; ഒരു പരമ്പരയിൽ രണ്ട് പത്ത് വിക്കറ്റ് നേട്ടവുമായി റിക്കോർഡിട്ട് അശ്വിൻ

അശ്വിൻ.. അശ്വിൻ.. അശ്വിൻ.....: വീണ്ടും ന്യൂസിലണ്ടിനെ ചുരുട്ടികെട്ടി ഏഴ് വിക്കറ്റുമായി താരമായി; ഇൻഡോർ ടെസ്റ്റിൽ 321 റൺസിന്റെ വിജയവുമായി പരമ്പര തൂത്തുവാരി ഇന്ത്യ; ഒരു പരമ്പരയിൽ രണ്ട് പത്ത് വിക്കറ്റ് നേട്ടവുമായി റിക്കോർഡിട്ട് അശ്വിൻ

ഇൻഡോർ: ന്യൂസിലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ അവസാന മത്സരവും ഇന്ത്യയ്ക്ക് ജയം. 321 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ സമ്പൂർണ്ണ പരമ്പര വിജയത്തോടെ ഇന്ത്യ ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമത് എത്തുകയാണ്.

സ്‌കോർ: ഇന്ത്യ അഞ്ചിന് 557, മൂന്നിന് 216, ന്യൂസീലൻഡ് 299, 151

ടെസ്റ്റിലെ ആറാം 10 വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്ര അശ്വിനാണ് നാലാം ദിനത്തിൽ തന്നെ ന്യൂസീലൻഡിനെ ചുരുട്ടിക്കെട്ടിയത്. രണ്ടാം ഇന്നിങ്‌സിൽ അശ്വിൻ 59 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്‌ത്തി. 32 റൺസ് നേടിയ റോസ് ടെയ്‌ലറാണ് രണ്ടാം ഇന്നിങ്‌സിൽ കിവീസിന്റെ ടോപ്‌സ്‌കോറർ. ഇന്ത്യയുടെ 500ാം ടെസ്റ്റ് മൽസരമെന്ന നിലയിൽ ശ്രദ്ധേയമായ നാഗ്പൂരിലെ ആദ്യ മൽസരവും, നാട്ടിലെ 250ാം ടെസ്റ്റെന്ന നിലയിൽ ശ്രദ്ധേയമായ കൊൽക്കത്തയിലെ രണ്ടാം മൽസരവും ഇന്ത്യ ജയിച്ചിരുന്നു. ഇൻഡോർ സ്റ്റേഡിയം ആതിഥ്യം വഹിച്ച ആദ്യ മൽസരത്തിലും ജയിച്ചുകയറിയതോടെ പരമ്പര തൂത്തുവാരിയ ഇന്ത്യ, ടെസ്റ്റിലെ ഒന്നാം സ്ഥാനവും ഊട്ടിയുറപ്പിച്ചു.

ആദ്യ ഇന്നിങ്‌സിൽ ആറു വിക്കറ്റ് വീഴ്‌ത്തിയ അശ്വിൻ, രണ്ടാം ഇന്നിങ്‌സിൽ ഏഴു കിവീസ് താരങ്ങളെ പുറത്താക്കിയാണ് കരിയറിലെ ആറാം പത്തുവിക്കറ്റ് നേട്ടം കൈക്കലാക്കിയത്. കൊൽക്കത്തയിൽ നടന്ന രണ്ടാം ടെസ്റ്റിലും 10 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിൻ, ഹർഭജൻ സിങ്ങിന് ശേഷം ഒരു പരമ്പരയിൽ രണ്ടു 10 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി. മികച്ച പ്രകനവുമായി അശ്വിൻ കളം നിറഞ്ഞതോടെ കിവീസ് നിരയിൽ രണ്ടക്കം കടക്കാനായത് ആറു പേർക്ക്. മാർട്ടിൻ ഗപ്റ്റിൽ (29), കെയ്ൻ വില്യംസൻ (27), റോസ് ടെയ്‌ലർ (32), ലൂക്ക് റോഞ്ചി (15), മിച്ചൽ സാന്റ്‌നർ (14), വാട്!ലിങ് (പുറത്താകാതെ 23) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങൾ. ആദ്യ ഇന്നിങ്‌സിൽ അർധസെഞ്ചുറി നേടിയ ടോം ലാതം (ആറ്), ജെയിംസ് നീഷാം (0) എന്നിവർ കാര്യമായ സംഭാവന കൂടാതെ മടങ്ങി. ജീതൻ പട്ടേൽ, മാറ്റ് ഹെന്റി എന്നിവരും സംപൂജ്യരായപ്പോൾ ബൗൾട്ട് നാലു റൺസുമായി മടങ്ങി.

നേരത്തെ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് 216/3 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. ചേതേശ്വർ പൂജാരയുടെ സെഞ്ചുറിയാണ് രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യയ്ക്ക് കരുത്തുപകർന്നത്. 101 റൺസോടെ പൂജാര പുറത്താകാതെ നിന്നു. ടെസ്റ്റ് ടീമിലേക്ക് രണ്ടു വർഷത്തിന് ശേഷം മടങ്ങിയെത്തിയ ഗൗതം ഗംഭീർ അർധ സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തി. ഗംഭീർ 50 റൺസ് നേടി പുറത്തായി. പൂജാര സെഞ്ചുറി നേടിയതിന് പിന്നാലെ ക്യാപ്റ്റൻ വിരാട് കോഹ്ലി ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. വിക്കറ്റ് നഷ്ടപ്പെടാതെ 18 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്.

മുരളി വിജയ് (19) വേഗത്തിൽ നഷ്ടപ്പെട്ട ഇന്ത്യയെ രണ്ടാം വിക്കറ്റിൽ ഗംഭീർ-പൂജാര സഖ്യം വലിയ ലീഡിലേക്ക് ഉയർത്തുകയായിരുന്നു. കിവീസിന് വേണ്ടി ജീതൻ പട്ടേൽ രണ്ടു വിക്കറ്റ് നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP