1 usd = 71.98 inr 1 gbp = 92.43 inr 1 eur = 82.21 inr 1 aed = 19.60 inr 1 sar = 19.18 inr 1 kwd = 236.63 inr

Nov / 2018
18
Sunday

സിഡ്‌നി ടെസ്റ്റിൽ ഒരുദിനംശേഷിക്കെ ഓസ്‌ട്രേലിയക്ക് 348 റൺ ലീഡ്; സമനില ഉറപ്പിച്ച മത്സരം ആവേശകരമാക്കാൻ ഇരുക്യാപ്റ്റന്മാരും തയ്യാറാകുമോ?

January 09, 2015

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റും സമനിലയിലേയ്ക്ക്. നാലാം ദിനം കളിനിർത്തുമ്പോൾ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സിൽ ആറിന് 251 എന്ന നിലയിലാണ്. ആദ്യ ഇന്നിങ്‌സിൽ 348 റൺസിന്റെ ലീഡാണ് ഓസീസിനുള്ളത്. അഞ്ചാം ദിനം ബാറ്റ് ചെയ്യാതെ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാൻ...

കോഹ്‌ലിയും രാഹുലും സെഞ്ച്വറികളുമായി കളം നിറഞ്ഞപ്പോൾ മൂന്നാം ദിനം ഇന്ത്യയുടേതായി; അവസാന ഘട്ടത്തിലെ വിക്കറ്റുവീഴ്ച നെഞ്ചിടിപ്പിച്ചെങ്കിലും വിട്ടുകൊടുക്കാതെ ഇന്ത്യ; സിഡ്‌നി ടെസ്റ്റ് സമനിലയിലേക്ക്

January 08, 2015

സിഡ്‌നി: ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിക്ക് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കളം നിറഞ്ഞപ്പോൾ നാലാം ടെസ്റ്റിൽ ഇന്ത്യ തിരിച്ചടിക്കുന്നു. കോഹ്‌ലിക്കു പുറമെ ഓപ്പണർ ലോകേഷ് രാഹുലും ടെസ്റ്റിലെ കന്നി സെഞ്ച്വറി ...

വാർണർക്കു പിന്നാലെ ഹ്യൂസിനായി സ്റ്റീവ് സ്മിത്തും സെഞ്ച്വറിയടിച്ചു; കൂറ്റൻ സ്‌കോറുയർത്തി ഓസ്‌ട്രേലിയ; റണ്ണെടുക്കുംമുമ്പ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി

January 07, 2015

സിഡ്‌നി: ഫിൽ ഹ്യൂസിനായി ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും സെഞ്ച്വറി നേട്ടത്തിൽ എത്തിയതോടെ നാലാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കു കൂറ്റൻ സ്‌കോർ. ഏഴുവിക്കറ്റിന് 572 റൺസ് എന്ന നിലയിൽ ഒന്നാം ഇന്നിങ്‌സ് ഡിക്ലയർ ചെയ്ത ഓസ്‌ട്രേലിയ പരമ്പരയിലെ മൂന്നാം ജയം മണത്തുതുടങ്ങി....

ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; യുവരാജ് സിങ് ടീമിലില്ല; സഞ്ജുവിനും ഇടമില്ല; ഓൾ റൗണ്ടറായി സ്റ്റ്യുവർട്ട് ബിന്നി അവസാന പതിനഞ്ചിൽ

January 06, 2015

മുംബൈ: ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജയ്ക്കു പകരം യുവ്‌രാജ് സിങ്ങിനെ ടീമിൽ ഉൾപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും ടീം പ്രഖ്യാപനത്തിൽ പ്രതിഫലിച്ചില്ല...

63 റൺസായപ്പോൾ ഹ്യൂസിന് അഭിവാദ്യമർപ്പിച്ച് ക്രീസിൽ വാർണ്ണറുടെ ചുംബനം; പിന്നെ സെഞ്ച്വറിയും; ഓരോ റൺസും വേർപിരിഞ്ഞ സുഹൃത്തിന്; സിഡ്‌നി ടെസ്റ്റിൽ ആദ്യ ദിനം ഓസീസ് രണ്ടിന് 348 റൺസെന്ന നിലയിൽ

January 06, 2015

സിഡ്‌നി: നാലാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയ പിടിമുറിക്കി. സിഡ്‌നി ടെസ്റ്റിലെ ആദ്യ ദിനം മികച്ച സ്‌കോർ ഉയർത്തിയാണ് അൽഭുതങ്ങളുണ്ടായില്ലെങ്കിൽ കളി തോൽക്കില്ലെന്ന് ഓസ്‌ട്രേലിയ ഉറപ്പാക്കിയത്. ടോസ് മുതൽ ഓസീസിന് പിഴച്ചില്ല. ഓപ്പണർ ഡേവിഡ് വാർണറുടെ തകർപ...

'മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ'; ധോണിയുടെ വിരമിക്കലിനോട് ശ്രീശാന്തിന്റെ പ്രതികരണം ഇങ്ങനെ; വിരമിക്കൽ അല്ല, പുറത്താക്കലാണെന്നും മലയാളി ക്രിക്കറ്റ് താരം

December 31, 2014

കൊച്ചി: മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ മഹേന്ദ്ര സിങ് ധോണിയുടെ ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചുള്ള വിരമിക്കലിനെ കുറിച്ച് മലയാളിയായ ശ്രീശാന്ത് ഇത്തരത്തിലാകുമോ പ്രതികരിക്കുക? അതെയെന്നാണ് ശ്രീയെ അടുത്തറിയാവുന്നവർ പറയുന്നത്. ധോണിയ...

മെൽബണിലെ സമനിലയിൽ ഓസീസിന് പരമ്പര നേട്ടം; മൂന്നാം ടെസ്റ്റിൽ തോൽവിയിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചത് കോലിയും രഹാനയും

December 30, 2014

മെൽബൺ: മൂന്നാം ടെസ്റ്റിൽ ഇന്ത്യയെ സമനിലയിൽ തളച്ച് ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. നാല് കളികളടങ്ങിയ പരമ്പരയിൽ ഒന്നാമത്തെയും രണ്ടാമത്തെയും ടെസറ്റുകളിൽ ഓസിസിനായിരുന്നു വിജയം. അവസാന ദിനം 66 ഓവർ പൂർത്തിയാക്കിയപ്പോൾ ഇന്ത്യ ആറു വിക്കറ്റിന് 174 റൺസ...

മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിട പറഞ്ഞു; തീരുമാനം വിവാദങ്ങളും വിമർശനങ്ങളും കത്തിനിൽക്കെ; അടുത്ത ടെസ്റ്റുമുതൽ കടിഞ്ഞാൺ വിരാട് കോഹ്‌ലിക്ക്

December 30, 2014

മെൽബൺ: ഇന്ത്യക്ക് ഏകദിന- ട്വന്റി 20 ലോകകപ്പുകൾ നേടിത്തന്ന ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരായ ക്രിക്കറ്റ് പരമ്പരയിൽ ഒരു ടെസ്റ്റു ബാക്കിനിൽക്കെയാണ് വിരമിക്കൽ തീരുമാനം വന്നത്. ഓസ്‌ട്രേലിയക്കെതിരായ ...

മെൽബണിൽ നാലാംദിനം ഓസീസിനൊപ്പം; രണ്ടാം ഇന്നിങ്‌സിൽ 326 റൺസിന്റെ മൊത്തം ലീഡുമായി കളിയിൽ ഓസീസ് മുൻതൂക്കം; ഇന്ത്യയ്ക്ക് കളി ജയിക്കാൻ അവിസ്മരണീയ പ്രകടനങ്ങൾ അനിവാര്യം

December 29, 2014

മെൽബൺ: ഇന്ത്യയ്ക്ക് എതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസ്‌ട്രേലിയ ശക്തമായ നിലയിൽ. രണ്ടാം ഇന്നിങ്‌സിൽ 326 റൺസിന്റെ മൊത്തം ലീഡ് ആതിഥേയർ നേടി. മൂന്ന് വിക്കറ്റും ശേഷിക്കുന്നുണ്ട്. കളിയുടെ അവസാന ദിനം ഇന്ത്യയെ ബാറ്റിങ്ങിനയച്ച് മുഴുവൻ വിക്കറ്റുകളും നേട...

മിച്ചൽ ജോൺസണെ ബഹുമാനിക്കേണ്ട യാതൊരു ആവശ്യവും എനിക്കില്ല; റണ്ണൗട്ടാക്കാൻ സ്റ്റംപിൽ എറിയുന്നതിന് പകരം അയാൾ ലക്ഷ്യം വച്ചത് എന്റെ ശരീരത്തെ: ഓസീസ് പേസറെ രൂക്ഷമായി വിമർശിച്ച് വിരാട് കോലി

December 29, 2014

മെൽബൺ: ഓസ്‌ട്രേലിയ- ഇന്ത്യൻ ക്രിക്കറ്റ് ടെസ്റ്റിനിടെയിൽ കളിക്കാർ തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് പുതുമയുള്ള കാര്യമല്ല. വാക്കുകൾ കൊണ്ട് എതിരാളികളെ നേരിടുന്ന തന്ത്രമായിരുന്നു മുൻകാലങ്ങളിൽ ഓസീസ് താരങ്ങൾ സ്വീകരിച്ചു പോന്നത്. അന്ന് ഇന്ത്യൻ താരങ്ങൾ ക...

പരമ്പരയിൽ മൂന്നാം സെഞ്ച്വറി കുറിച്ച് വിരാട് കോഹ്‌ലി; വിദേശമണ്ണിൽ മൂന്നാം സെഞ്ച്വറി നേടി രഹാനെയും; ലീഡ് വഴങ്ങാതിരിക്കാൻ ഇന്ത്യ പൊരുതുന്നു

December 28, 2014

മെൽബൺ: പരമ്പരയിൽ മൂന്നാം സെഞ്ച്വറി കുറിച്ച ഇന്ത്യൻ ഉപനായകൻ വിരാട് കോഹ്‌ലിയുടെയും വിദേശമണ്ണിലെ മൂന്നാം സെഞ്ച്വറി നേടിയ മുംബൈക്കാരൻ അജിൻക്യ രഹാനെയുടെയും മികവിൽ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിൽ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിങ്‌സിൽ രണ്ടു വിക്കറ്റുശേഷിക്കെ 6...

സ്മിത്തിന്റെ തോളിലേറി ഓസ്‌ട്രേലിയ കുതിക്കുന്നു; എട്ടു റണ്ണിന് ഇരട്ടസെഞ്ച്വറി നഷ്ടമായ ക്യാപ്റ്റന്റെ മികവിൽ കങ്കാരുക്കൾ നേടിയത് 530 റൺസ്; പിടിച്ചുനിൽക്കാൻ ശ്രമിച്ച് ഇന്ത്യ

December 27, 2014

മെൽബൺ: തുടർച്ചയായി മൂന്നാം സെഞ്ച്വറി നേടിയ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിന്റെ മികവിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ പടുത്തുയർത്തിയത് കൂറ്റൻ സ്‌കോർ. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ 530 റൺസാണ് കങ്കാരുക്കൾ നേടിയത്. സ്മിത്ത് 192 റൺസ് നേടി. തുടർന്നു ബാറ...

ബോക്‌സിങ് ഡേ ടെസ്റ്റിൽ ക്യാപ്ടൻ സ്മിത്തിന്റെ കരുത്തിൽ ഓസീസ് തകർച്ച ഒഴിവാക്കി; ഇന്ത്യയ്ക്ക് എതിരെ ആദ്യ ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെടുത്തു

December 26, 2014

മെൽബൺ: ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം കളിനിർത്തുമ്പോൾ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സിൽ 259 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ. 72 റൺസോടെ ക്രീസിലുള്ള ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഓസീസ് ഇന്നിങ്‌സിന്റെ കരുത്ത്. വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ 23 റൺസോടെ സ...

പരിഹസിച്ച ആരാധകനെ പവലിയനിലേക്ക് വിളിച്ചുവരുത്തി യൂസഫ് പഠാൻ തല്ലി; ഇർഫാൻ പഠാൻ എത്തി രംഗം ശാന്തമാക്കി

December 24, 2014

ബറോഡ: ക്രിക്കറ്റ് കളിക്കിടെ ആരാധകരെ തല്ലിയ കളിക്കാരുടെ കൂട്ടത്തിലേക്ക് മുൻ ഇന്ത്യൻ താരം യൂസഫ് പഠാനും. രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് സംഭവം. ബാറ്റ് ചെയ്യുമ്പോൾ നിരന്തരമായി പരിഹസിച്ച് ക്ഷമ കെടുത്തിയ കാണിയാണ് യൂസഫിന്റെ കൈയുടെ ചൂട് ശരിക്കും അറിഞ്ഞത്. ജമ...

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്കു നാണംകെട്ട തോൽവി; രണ്ടാം ഇന്നിങ്‌സിൽ ക്യാപ്റ്റൻ ധോണി ഉൾപ്പെടെ മൂന്നുമുൻനിരക്കാർ രണ്ടക്കം കാണാതെ പുറത്ത്

December 20, 2014

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. നാല് വിക്കറ്റിനാണ് ഓസീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യ 224ന് പുറത്തായതോടെ ഓസീസ് വിജയലക്ഷ്യം വെറും 128 റൺസായി. ആറ് വിക്കറ്റ് നഷ്ടത്തിൽ ഓ...

MNM Recommends