Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടി ട്വന്റിയിലെ ഏറ്റവും വലിയ സ്‌കോർ ഇനി ഫിഞ്ചിന് സ്വന്തം; 76 പന്തിൽ അടിച്ച് കൂട്ടിയത് 172 റൺസ്; ഹരാരെയിൽ ആരോൺ ഫിഞ്ചിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം; ഓസീസ് നായകൻ തകർത്തത് സ്വന്തം റെക്കോർഡ് തന്നെ

ടി ട്വന്റിയിലെ ഏറ്റവും വലിയ സ്‌കോർ ഇനി ഫിഞ്ചിന് സ്വന്തം; 76 പന്തിൽ അടിച്ച് കൂട്ടിയത് 172 റൺസ്; ഹരാരെയിൽ ആരോൺ ഫിഞ്ചിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം; ഓസീസ് നായകൻ തകർത്തത് സ്വന്തം റെക്കോർഡ് തന്നെ

സ്പോർട്സ് ഡെസ്‌ക്‌

ഹരാരെ: ത്രിരാഷ്ട്ര ടി ട്വന്റി പരമ്പരയിൽ സിംബാബെയ്ക്ക് എതിരെ ലോക റെക്കോർഡിട്ട് ഓസ്‌ട്രേലിയൻ നായകൻ ആരൺ ഫിഞ്ച്. അന്ത്രാഷ്ട്ര ടി ട്വന്റിയിൽ ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോർ എന്ന സ്വന്തം റെക്കോർഡാണ് ഫിഞ്ച് തിരുത്തിയെഴുതിയത്. 76 പന്തുകൾ നേരിട്ട ഫിഞ്ച് പുറത്താകുമ്പോൾ 172 റൺസ് നേടിയിരുന്നു. ഫിഞ്ചിന്റെ മികവിൽ 20 ഓവറിൽ ഓസീസ് 2 വിക്കറ്റ് നഷ്ടത്തിൽ അടിച്ച് കൂട്ടിയത് 229 റൺസാണ്.മറുപടി ബാറ്റിംങ് ആരംഭിച്ച സിംബാബാവെയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് നേചാനെ കഴിഞ്ഞുള്ളു. ഓസ്‌ട്രേലിയക്ക് നൂറ് റൺസ് വിജയം

സിംബാബ്‌വെയിൽ നടക്കുന്ന ത്രിരാഷ്ട്ര പരന്പരയിലെ മൂന്നാം മത്സരത്തിൽ ്. 76 പന്തിൽ 172 റൺസ് അടിച്ചുകൂട്ടിയ ഫിഞ്ച് 16 ഫോറും 10 സിക്‌സും പറത്തി.ഫിഞ്ചിന്റെ അതിവേഗ സെഞ്ചുറി കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസീസ് രണ്ടു വിക്കറ്റിന് 229 റൺസ് അടിച്ചൂകൂട്ടി. ഫിഞ്ചിന് കൂട്ടായി നിന്ന ഓപ്പണർ ഡാർസി ഷോർട്ട് 46 റൺസ് നേടി. ഇരുവരും ഒന്നാം വിക്കറ്റിൽ 223 റൺസ് കൂട്ടിച്ചേർത്തു. ഇതും ലോക റിക്കാർഡാണ്.

2013-ൽ ഇംഗ്ലണ്ടിനെതിരേ നേടിയ 156 റൺസ് എന്ന സ്വന്തം റിക്കാർഡ് തന്നെയാണ് ഫിഞ്ച് തിരുത്തിക്കുറിച്ചത്. ക്രിസ് ഗെയ്ലിന്റെ പേരിലാണ് ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ. ഐപിഎല്ലിൽ ഗെയ്ൽ പൂണെ വാരിയേവ്‌സിനെതിരെ 2011ൽ നേടിയ 175 റൺസിന് മൂന്ന് റൺസ് അകലെ ഫിഞ്ച് ഹിറ്റ് വിക്കറ്റായി പുറത്താവുകയായിരുന്നു. രണ്ടു പന്തുകൾ ബാക്കി നിൽക്കുമ്പോഴാണ് ഫിഞ്ച് പുറത്തായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP