Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതാരം; സഞ്ജുവിനെ പുകഴ്‌ത്തി എ ടീം കോച്ച് അഭയ് ശർമ മെൽബൺ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനമാണ് സഞ്ജു സാംസണെന്ന് ഇന്ത്യ എ ടീം പരിശീലകൻ അഭയ് ശർമ്മ.

സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിതാരം; സഞ്ജുവിനെ പുകഴ്‌ത്തി എ ടീം കോച്ച് അഭയ് ശർമ   മെൽബൺ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനമാണ് സഞ്ജു സാംസണെന്ന് ഇന്ത്യ എ ടീം പരിശീലകൻ അഭയ് ശർമ്മ.

മെൽബൺ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി വാഗ്ദാനമാണ് സഞ്ജു സാംസണെന്ന് ഇന്ത്യ എ ടീം പരിശീലകൻ അഭയ് ശർമ്മ. കഴിഞ്ഞ ദിവസം ആസ്‌ട്രേലിയയിൽ നടന്ന ചതുർ രാഷ്ട്ര ടൂർണമെന്റിൽ കിരീടം നേടിയ ശേഷമാണ് കോച്ച് സഞ്ജുവിനെ വാഴ്‌ത്തിയത്. 'സാഹചര്യം മനസ്സിലാക്കി കളിക്കാനറിയുന്ന സമചിത്തതയുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു. തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണ് ഇയാൾ' ശർമ പറഞ്ഞു.

ടൂർണമെന്റിലെ ടോപ് സ്‌കോററാണ് സഞ്ജു. ഏഴ് ഏകദിനങ്ങൾ കളിച്ച സഞ്ജു 244 റണ്ണാണ് അടിച്ചുകൂട്ടിയത്. ഫൈനലിലൊഴികെ ഈ മലയാളി താരം ഗംഭീര പ്രകടനം കാഴ്ചവച്ചു.

ടൂർണമെന്റിൽ ആസ്‌ട്രേലിയ എയ്‌ക്കെതിരായ ആദ്യമത്സരത്തിൽ തന്നെ സഞ്ജുവിന്റെ അസാദ്ധ്യമനസ്സാന്നിദ്ധ്യം ഇന്ത്യയ്ക്ക് കരുത്തായി. ആ കളിയിൽ 253 റൺ ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യ 70/4 എന്ന സ്‌കോറിലായപ്പോഴാണ് സഞ്ജു കളത്തിലിറങ്ങിയത്. പൊടുന്നനെ 84/6 ലേക്ക് വഴുതി വീണെങ്കിലും പതറാതെ പൊരുതിയ സഞ്ജു 81 റൺ നേടി. പരമ്പരയിൽ പുറത്താകാതെ 55, 49 എന്നീ സ്‌കോറുകളും സഞ്ജു നേടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP