Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചായ സമയത്തും കളി തുടങ്ങാനാകാതെ വന്നപ്പോൾ ആശങ്ക വർധിച്ചു; വിജയത്തിലേക്ക് നാല് വിക്കറ്റ് വീഴ്‌ത്താൻ എത്തിയ അഫ്ഗാനെ കാത്തിരുന്നത് തോരാത്ത മഴ; മാനം തെളിഞ്ഞപ്പോൾ അഫ്ഗാനിസ്ഥാന്റെ പോരാട്ട വീര്യത്തിന് മുന്നിൽ മുട്ട് മടക്കി ബംഗ്ലാദേശ്; ആറ് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാൻ; ചിറ്റംഗോങ് ടെസ്റ്റിൽ അഫ്ഗാനിസ്ഥാന് 224 റൺസ് വിജയം

ചായ സമയത്തും കളി തുടങ്ങാനാകാതെ വന്നപ്പോൾ ആശങ്ക വർധിച്ചു; വിജയത്തിലേക്ക് നാല് വിക്കറ്റ് വീഴ്‌ത്താൻ എത്തിയ അഫ്ഗാനെ കാത്തിരുന്നത് തോരാത്ത മഴ; മാനം തെളിഞ്ഞപ്പോൾ അഫ്ഗാനിസ്ഥാന്റെ പോരാട്ട വീര്യത്തിന് മുന്നിൽ മുട്ട് മടക്കി ബംഗ്ലാദേശ്; ആറ് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാൻ; ചിറ്റംഗോങ് ടെസ്റ്റിൽ അഫ്ഗാനിസ്ഥാന് 224 റൺസ് വിജയം

സ്പോർട്സ് ഡെസ്‌ക്

ചിറ്റംഗോങ്: വിജയത്തിലേക്ക് വേണ്ടിയിരുന്ന നാല് വിക്കറ്റുകൾ വീഴ്‌ത്താൻ മഴ ദൈവങ്ങളുടെ കരുണ കാത്ത് നിൽക്കുകയായിരുന്നു ഓരോ അഫ്ഗാൻ താരവും ചിറ്റംഗോങ്ങിൽ. ബംഗ്ലാദേശിനെ പോലെ 19 വർഷമായി ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തെ തോൽപ്പിക്കാൻ മഴ മാറിയേ മതിയാകുള്ളു എന്നതായിരുന്നു അവസ്ഥ. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കളി സാധ്യമായപ്പോൾ ബംഗ്ലാദേശിനെതിരെ 224 റൺസിന്റെ ആധികാരിക ജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. ആറ് വി്ക്കറ്റ് വീഴ്‌ത്തിയ നായകൻ റാഷിദ് ഖാൻ ആണ് കളിയിലെ താരം. വിജയലക്ഷ്യമായ 398 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന് 173 റൺസ് നേടാനെ കഴിഞ്ഞുള്ളു.

നാലാം ദിനം മഴ കാരണം നേരത്തെ കളി നിർത്തിയപ്പോൾ 136ന് ആറ് എന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. അഞ്ചാം ദിനം മഴ കാരണം ലഞ്ച് വരെ ഒരു പന്ത് പോലും എറിയാൻ കഴിഞ്ഞില്ല. ചായക്ക് മുൻപ് എറിയാനായത് വെറും 2 ഓവർ മാത്രം. മഴ കാരണം മത്സരം ഉപേക്ഷിക്കേണ്ടി വരുമെന്ന് കരുതിയെങ്കിലും പെട്ടന്നാണ് കാലാവസ്ഥ തെളിഞ്ഞത്. കളി ആരംഭിച്ച്തിന് തൊട്ട് പിന്നാലെ നായകൻ ഷക്കീബ് മടങ്ങി 44(54). എട്ടാമനായി മെഹ്ദി ഹസൻ 12(28) ഒമ്പതാമനായി തായ്ജുൾ ഇസ്ലാം 0(6) എന്നിവരെ റാഷിദ് ഖാൻ വിക്കറ്റിന് മുന്നിൽ കുടുക്കി. ഒരു വശത്ത് നിലയുറപ്പിക്കാൻ ്ശ്രമിച്ച സൗമ്യ സർക്കാരിനേയും ഷോട് ലെഗിൽ ഇബ്രാഹിം സദ്രാന്റഎ കൈകളിലെത്തിച്ചപ്പോൾ അഫ്ഗാനിസ്ഥാന് അത് ചരിത്ര നിമിഷമായി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന തങ്ങളുടെ വെറും രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിൽ തന്നെ ആദ്യം ജയത്തിലേക്ക് നീങ്ങുകയാണ് അഫ്ഗാനിസ്ഥാൻ. ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റ് പരമ്പരയിൽ അവസാന ദിവസം വിജയത്തിലേക്ക് ഇനി വെറും നാല് വിക്കറ്റുകൾ മതിയായിരുന്നുവിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് അഫ്ഗാൻ സ്പിന്നർമാരെ നേരിടാൻ വളരെ ബുദ്ധിമുട്ടി. ലിറ്റൺ ദാസ് 9(30) ഷാദ്മാൻ ഇസ്ലാം 41(114) മൊസാദക് ഹൊസൈൻ 12(17), മുഷ്ഫിഖ്വർ റഹിം 23(25) മൊമിനുൾ ഹഖ് 3(8), മുഹ്മദുള്ള റിയാദ് 7(21) എന്നിവരുടെ വിക്കറ്റുകളാണ് വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്. അഫ്ഗാന് വേണ്ടി നായകൻ റാഷിദ് ഖാൻ ആറ് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ സാഹിർ ഖാൻ മൂന്ന് വിക്കറ്റും മുഹമ്മദ് നബി ഒരു വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP