Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കറുത്ത കുതിരകളായി അഫ്ഗാനിസ്ഥാൻ; അണ്ടർ 19 ലോകകപ്പിൽ ആതിഥേയരെ തകർത്ത് കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാൻ സെമിയിൽ; ന്യൂസിലാന്റിനെ പരാജയപ്പെടുത്തിയത് 202 റൺസിന്

കറുത്ത കുതിരകളായി അഫ്ഗാനിസ്ഥാൻ; അണ്ടർ 19 ലോകകപ്പിൽ ആതിഥേയരെ തകർത്ത് കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാൻ സെമിയിൽ; ന്യൂസിലാന്റിനെ പരാജയപ്പെടുത്തിയത് 202 റൺസിന്

ക്രൈസ്റ്റ്ചർച്ച്: അണ്ടർ 19 ലോകകപ്പിലെ മൂന്നാം ക്വാർട്ടർ പോരാട്ടത്തിൽ കൂറ്റൻ ജയവുമായി കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാൻ സെമിയിൽ കടന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 309 റൺസ് നേടുകയായിരുന്നു. തിരിച്ച് ന്യൂസിലാണ്ടിനെ 107 റൺസിനു ഓൾഔട്ട് ആക്കി ടീം ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു. 202 റൺസിന്റെ ജയമാണ് ഏഷ്യൻ ചാമ്ബ്യന്മാർ ഇന്ന് നേടിയത്.

ഖൈസ് അഹമ്മും മുജീബ് സദ്രാനും 4 വീതം വിക്കറ്റ് വീഴ്‌ത്തിയപ്പോൾ 28.1 ഓവറിൽ ന്യൂസിലാണ്ട് ഇന്നിങ്‌സ് 107 റൺസിനു അവസാനിച്ചു. 38 റൺസ് നേടിയ കാറ്റെനേ ക്ലാർക്ക്, ഡേൽ ഫിലിപ്‌സ്(31) എന്നിവർ മാത്രമാണ് ന്യൂസിലാണ്ട് നിരയിൽ പൊരുതി നോക്കിയത്.കരുത്തരായ ഓസ്‌ട്രേലിയയാണ് സെമിയിൽ അഫ്ഗാന്റെ എതിരാളികൾ.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP