Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗ്ലാദേശിനെ തോൽപ്പിച്ചത് അമ്പയറുടെ പിഴവോ? ലോകകപ്പ് ക്വാർട്ടറിൽ സ്വന്തം രാജ്യം തോറ്റതിൽ മനംനൊന്ത് രാജി ഭീഷണി മുഴക്കി ഐസിസി പ്രസിഡന്റ്

ബംഗ്ലാദേശിനെ തോൽപ്പിച്ചത് അമ്പയറുടെ പിഴവോ? ലോകകപ്പ് ക്വാർട്ടറിൽ സ്വന്തം രാജ്യം തോറ്റതിൽ മനംനൊന്ത് രാജി ഭീഷണി മുഴക്കി ഐസിസി പ്രസിഡന്റ്

സിഡ്‌നി: ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നടന്ന മത്സരം ബംഗ്ലാദേശ് തോറ്റത് അമ്പയർമാരുടെ തെറ്റായ തീരുമാനമെന്ന് ആരോപണം. ഐസിസി പ്രസിഡന്റും ബംഗ്ലാദേശുകാരനുമായ മുസ്തഫ കമാലാണ് ആരോപണം ഉന്നയിച്ചത്. ഇതിൽ പ്രതിഷേധിച്ച് രാജിവയ്ക്കാനും താൻ ഒരുക്കമാണെന്നാണ് കമാൽ പറയുന്നത്.

ലോകകപ്പ് ക്രിക്കറ്റിൽ വ്യാഴാഴ്ച ഇന്ത്യയും ബംഗ്‌ളാദേശും തമ്മിൽ നടന്ന രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിലെ അംപയറിംഗിലെ പിഴവിനെ ചൊല്ലിയാണ് ഐ.സി.സിയിൽ ഭിന്നത ഉടലെടുത്തത്. അംപയർമാർ ഇന്ത്യയ്ക്ക് അനുകൂലമായ തീരുമാനം എടുത്തുവെന്നാണ് ബംഗ്ലാദേശുകാരനായ മുസ്തഫ കമാൽ ആരോപിച്ചത്. ഇതോടെ തർക്കങ്ങളും രൂക്ഷമായി.

അംപയർമാർ പ്രവർത്തിച്ചത് മുൻകൂട്ടി നിശ്ചയിച്ചതു പോലെയാണെന്നാണ് കമാൽ ബംഗ്ലാദേശിലെ ഒരു ചാനലിനോടു പറഞ്ഞത്. ഇക്കാര്യം ഐ.സി.സിയുടെ അടുത്ത യോഗത്തിൽ ഉന്നയിക്കുമെന്നായിരുന്നു കമാലിന്റെ പ്രസ്താവന. ഇതിന്റെ പേരിൽ ഒരുപക്ഷേ രാജി വയ്‌ക്കേണ്ടി വന്നാലും പ്രശ്‌നമില്ലെന്നും കമാൽ പറഞ്ഞു.

അതേസമയം, കമാലിന്റെ പ്രസ്താവനയെ ഐ.സി.സി ചീഫ് എക്‌സിക്യൂട്ടീവ് ഡേവിഡ് റിച്ചാർഡ്‌സൺ തള്ളി. അംപയർമാരുടെ തീരുമാനം അന്തിമമാണെന്നും അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും കമാലിന്റെ ആരോപണം നിർഭാഗ്യകരമാണെന്നും റിച്ചാർഡ്‌സൺ വ്യക്തമാക്കി. മറ്റ് അംഗങ്ങളും റിച്ചാർഡ്‌സന്റെ അഭിപ്രായത്തോടു യോജിച്ചു.

ബംഗ്ലാദേശുമായുള്ള മത്സരത്തിൽ 90 റൺസ് എടുത്ത് നിൽക്കെ ഇന്ത്യൻ താരം രോഹിത് ശർമ റൂബൽ ഹൂസൈന്റെ ഫുൾടോസായി വന്ന പന്ത് ഡീപ് മിഡ് വിക്കറ്റിലേക്ക് അടിച്ചുയർത്തിയത് ക്യാച്ചായിരുന്നു. എന്നാൽ പന്ത് അനുവദിക്കപ്പെട്ടതിലും ഉയരത്തിലാണ് വന്നതെന്നു കരുതി ഫീൽഡ് അംപയർ അലിംദാർ നോ ബോൾ വിളിച്ചു. എന്നാൽ ഇത് നോബോൾ ആയിരുന്നില്ലെന്നു റിപ്ലേയിൽ വ്യക്തമായിരുന്നു. ഇതാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്.

രോഹിതിന്റെ ഇന്നിങ്‌സിനു സെഞ്ച്വറിയിലേക്കു ജീവൻ നീട്ടി നൽകിയത് ഈ പിഴവായിരുന്നു. സുരേഷ് റെയ്‌നയ്‌ക്കെതിരെ ബംഗ്ലാ ബൗളർമാർ എൽബിഡബ്ല്യു അപ്പീൽ ചെയ്‌തെങ്കിലും അതും അനുവദിച്ചില്ല. ഇതു രണ്ടും അനുകൂലമായിരുന്നെങ്കിൽ മത്സരഫലം മാറുമായിരുന്നെന്നാണ് ബംഗ്ലാദേശിന്റെ വാദം.

അതേസമയം രോഹിത് ശർമയുടെ വിക്കറ്റ് നിഷേധിച്ച അംപയറുടെ തീരുമാനത്തിനെതിരെ ബംഗ്ലാദേശിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ധാക്കയിൽ ക്രിക്കറ്റ് ആരാധകർ അംപയർമാരായ അലീം ദാറിന്റെയും ഇയാൻ ഗൂൾഡിന്റെയും കോലം കത്തിക്കുകയും ചെയ്തു. എന്നാൽ, ഇന്ത്യയോടു തോറ്റ ബംഗ്ലാദേശ് ടീമിനെ കണക്കിനു കളിയാക്കുകയാണ് ബംഗ്ലാദേശിലെ സോഷ്യൽ മീഡിയ ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP