Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വേൾഡ് കപ്പിൽ നിന്ന് തഴഞ്ഞു; സറ്റാൻഡ് ബൈ ആയിട്ടും പരിഗണിച്ചില്ല; കളിമതിയാക്കി അമ്പാട്ടി റായിഡു; എല്ലാഫോർമാറ്റിൽ നിന്നും വിരമിക്കുന്ന റായിഡു ഐപിഎല്ലിലും പാഡ് കെട്ടില്ലെന്ന് റിപ്പോർട്ട് ചെയ്ത് ദേശീയ മാധ്യമങ്ങൾ; ഞെട്ടിപ്പിക്കുന്ന തീരുമാനമെന്ന് ക്രിക്കറ്റ് ലോകം

വേൾഡ് കപ്പിൽ നിന്ന് തഴഞ്ഞു; സറ്റാൻഡ് ബൈ ആയിട്ടും പരിഗണിച്ചില്ല; കളിമതിയാക്കി അമ്പാട്ടി റായിഡു; എല്ലാഫോർമാറ്റിൽ നിന്നും വിരമിക്കുന്ന റായിഡു ഐപിഎല്ലിലും പാഡ് കെട്ടില്ലെന്ന് റിപ്പോർട്ട് ചെയ്ത് ദേശീയ മാധ്യമങ്ങൾ; ഞെട്ടിപ്പിക്കുന്ന തീരുമാനമെന്ന് ക്രിക്കറ്റ് ലോകം

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യയുടെ മധ്യനിര ബാറ്റസ്മാൻ അമ്പാട്ടി റായിഡു കളി മതിയാക്കുന്നു. ഞെട്ടിപ്പിക്കുന്ന വിരമിക്കൽ തീരുമാനം ഇന്നാണ് പുറത്തുവന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വേൾഡ് കപ്പ് സ്വാകാഡിൽ നിന്ന് തഴഞ്ഞതും സ്റ്റാന്ഡ് ബൈ ആയി നിലനിർത്തിയിട്ടും തന്നെ മറികടന്ന് മയങ്ക് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തിയതും റായിഡുവിനെ മാനസികമായി തളർത്തിയിരുന്നു എന്നാണ് വിലയിരുത്തുന്നത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്ന റായിഡു ഐപിഎല്ലിലും കളിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇന്ത്യയ്ക്കായി 55 ഏകദിനങ്ങൾ കളിച്ച റായിഡു 1694 റൺസ് സ്‌കോർ ചെയ്തിട്ടുണ്ട്. ഇതിൽ മൂന്നു സെഞ്ച്വറികളും 10 അർധ സെഞ്ച്വറികളും ഉൾപ്പെടും. 47.02ആണ് റായിഡുവിന്റെ ബാറ്റിങ് ആവറേജ്. ആറു ടീട്വന്റി മത്സരങ്ങൾ കളിച്ച മധ്യനിര താരത്തിന്റെ സമ്പാദ്യം 42 റൺസാണ്. 2013ൽ സിംബാവേയ്ക്ക് എതിരെയായിരുന്നു റായിഡുവിന്റെ അരങ്ങേറ്റം. അവസാനമായി ഓസ്‌ട്രേലിയ്‌ക്കെതിരെ റാഞ്ചിയിലാണ് റായഡു പാഡ് കെട്ടിയത്.

ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ടീമിൽ ഉൾപ്പെടുമെന്ന് കരുതിയ റായഡുവിന് ഫോം നഷ്ടമായതാണ് തിരിച്ചടിയായത്. ലോകകപ്പ് ടീമിലെ നാലാം നമ്പറിൽ ഇന്ത്യ കണ്ടുവെച്ചത് റായുഡുവിനെ ആയിരുന്നു. ഇക്കാര്യം ക്യാപ്റ്റൻ വിരാട് കോലി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന പരമ്പരകളിൽ റായുഡുവിന് നാലാം നമ്പറിൽ തിളങ്ങായാനില്ല, ഇതോടെ ഓൾ റൗണ്ടർ വിജയ് ശങ്കർ റായുഡുവിന് പകരം ലോകകപ്പ് ടീമിലെത്തി.

കഴിഞ്ഞ വർഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് ഈ 33കാരൻ വിരമിച്ചിരുന്നു. ആഡ്രയിലെ ഗുണ്ടൂരാണ് റായിഡുവിന്റെ സ്വദേശം. ഐപിഎല്ലിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത റായിഡു വേൾഡ് കപ്പ് സക്വാഡിൽ ഇടംപിടിക്കുമെന്ന് കരുതിയിരുന്നെങ്കിലും അപ്രതീക്ഷിതമായി വിജയ് ശങ്കറെ ഉൾപ്പെടുത്തുകയായിരുന്നു. ഇതിനെ പരിഹസിച്ച് താരം ട്വിറ്റ് ചെയ്തിരുന്നത് വലിയ വാർത്തയായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP