Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏറെക്കാലം ഒപ്പം കളിച്ച സച്ചിനും ഗാംഗുലിയും ലക്ഷ്മണും കുംബ്ലെയോടു ചോദിച്ച ചോദ്യം എന്തായിരിക്കും? ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനു പറയാനുള്ളതു കേൾക്കാം

ഏറെക്കാലം ഒപ്പം കളിച്ച സച്ചിനും ഗാംഗുലിയും ലക്ഷ്മണും കുംബ്ലെയോടു ചോദിച്ച ചോദ്യം എന്തായിരിക്കും? ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനു പറയാനുള്ളതു കേൾക്കാം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി മുൻ നായകൻ അനിൽ കുംബ്ലെയെ നിയമിച്ചപ്പോൾ ഏവരുടെയും മനസിൽ ഒരു സംശയമുണ്ടായിരുന്നു. ഏറെക്കാലം ഒന്നിച്ചു കളിച്ച സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും വി വി എസ് ലക്ഷ്മണുമൊക്കെ അഭിമുഖത്തിനെത്തിയ കുംബ്ലെയോട് എന്തായിരിക്കും ചോദിച്ചിട്ടുണ്ടാകുക.

ഇതിനുത്തരം അനിൽ കുംബ്ലെ തന്നെ പറയുന്നു. വ്യത്യസ്തമായൊരു അനുഭവമായിരുന്നു അതെന്നാണു കുംബ്ലെ സാക്ഷ്യപ്പെടുത്തുന്നത്.

ഞാനാദ്യമായാണ് ജോലിക്കായി ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്നത്. അതും എന്റെ കൂടെ കളിച്ചവരാണ് മേശയ്ക്കപ്പുറമിരുന്ന് അഭിമുഖം നടത്തുന്നത്. ഒരുപാട് പിരിമുറുക്കമുണ്ടായിരുന്നു. ടീം അംഗങ്ങളായിരുന്നപ്പോൾ ഒരുമിച്ച് ഒരുപാട് തവണ ഇതുപോലെ ടീം മീറ്റിംഗുകളിലും അല്ലാതെയുമെല്ലാം പങ്കെടുത്തിട്ടുണ്ടെങ്കിലും ഇത് അതുപോലെയല്ലല്ലോ. എങ്കിലും പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടാൽ നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾ ഞാൻ അവർക്ക് മുന്നിൽ അവതരിപ്പിച്ചു- കുംബ്ലെ വ്യക്തമാക്കി.

ഞാനും സച്ചിനും ദാദയും ലക്ഷ്മണും ജൂനിയർ ടീമിന്റെ ചുമതലയുള്ള ദ്രാവിഡുമെല്ലാം ഒരുപാട് കാലം ഒരുമിച്ച് ഡ്രസ്സിങ് റൂം പങ്കിട്ടവരാണ്. അതുകൊണ്ടുതന്നെ സഹതാരങ്ങളെന്നതിലുപരി കളിക്കളത്തിലും പുറത്തും ഞങ്ങൾക്കിടയിൽ ആത്മബന്ധമുണ്ട്. ഞങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാനാകുമെന്ന കാര്യത്തിൽ അതുകൊണ്ടുതന്നെ ശുഭാപ്തി വിശ്വാസമുണ്ടെന്നും കുംബ്ലെ പറഞ്ഞു.

മുൻ പരിശീലകൻ ജോൺ റൈറ്റിന്റെ രീതികളോടാണ് തനിക്ക് കൂടുതൽ താൽപര്യമെന്നും കുംബ്ലെ വ്യക്തമാക്കി. യുവതാരങ്ങളടങ്ങിയ ടീമിന്റെ വിശ്വാസം ആർജ്ജിക്കാനാവും താൻ ആദ്യം ശ്രമിക്കുകയെന്ന് പറഞ്ഞ കുംബ്ലെ അതിനായി അവർക്കൊപ്പം കളിക്കാനും പരിശീലിക്കാനും തനിക്ക് മടിയില്ലെന്നും പറഞ്ഞു. പുതിയ ദൗത്യത്തിന് തന്റെ കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയുണ്ടെന്നും കുംബ്ലെ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP