Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സെമി ഫൈനൽ മത്സരം കാണാൻ അനുഷ്‌ക ശർമ്മ ഓസ്‌ട്രേലിയയിൽ എത്തി; വിരാട് കോലി സെഞ്ച്വറി അടിക്കുന്നത് പ്രതീക്ഷിച്ച് ആരാധകർ

സെമി ഫൈനൽ മത്സരം കാണാൻ അനുഷ്‌ക ശർമ്മ ഓസ്‌ട്രേലിയയിൽ എത്തി; വിരാട് കോലി സെഞ്ച്വറി അടിക്കുന്നത് പ്രതീക്ഷിച്ച് ആരാധകർ

സിഡ്‌നി: കാമുകി അനുഷ്‌ക ശർമ്മ ഗ്യാലറിയിൽ ഇരുന്ന വേളയിൽ ഇന്ത്യൻ ഉപനായകൻ വിരാട് കോലി ഗ്രൗണ്ടിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്‌ച്ചവച്ചിരുന്നു. ഈ പ്രതീക്ഷയുള്ളതു കൊണ്ടാണോ ഭാര്യമാരേയും കാമുകിമാരെയും കൂടെ കൂട്ടേണ്ടെന്ന നിലപാട് ബിസിസിഐ മാറ്റിയത്? ലോകകപ്പിലെ നിർണ്ണായകമായ സെമി ഫൈനൽ മത്സരം കാണാൻ ബോളിവുഡ് നടി അനുഷ്‌ക ശർമ്മ എത്തിയതോടെ പലരും ഈ ചോദ്യം ഉന്നയിച്ച് തുടങ്ങിയിട്ടുണ്ട്. കാമുകൻ ആത്മവിശ്വാസവും പിന്തുണയും നൽകാൻ കഴിഞ്ഞ ദിവസമാണ് അനുഷ്‌ക ശർമ സിഡ്‌നിയിലെത്തിയത്.

കഴിഞ്ഞദിവസം കോഹ്‌ലിയും അനുഷ്‌കയും ഡിന്നർ കഴിക്കുന്ന ചിത്രം പുറത്തുവന്നു. ലോകകപ്പ് മൽസരത്തിനിടയിൽ ടീമംഗങ്ങൾക്കൊപ്പം ഭാര്യമാരെയും കാമുകിമാരെയും താമസിപ്പിക്കാൻ ക്രിക്കറ്റ് ബോർഡ് അനുവദിച്ചിരുന്നില്ല. ഇന്ത്യ സെമി ഫൈനലിലെത്തിയതോടെ ഇതിൽ ഇളവനുദിച്ചിട്ടുണ്ട്. ഇതോടെയാണ് അനുഷ്‌ക ശർമ്മ ഓസ്‌ട്രേലിയയിലേക്ക് പറന്നത്.

ഇംഗ്ലണ്ട് പര്യടനത്തിനിടയിൽ അനുഷ്‌ക ശർമ വിരാട് കോഹ്‌ലിക്കൊപ്പം താമസിച്ചിരുന്നു. അന്ന് സെഞ്ച്വറി നേടിയ കോലി കാമുകിക്ക് ചുംബനമെറിഞ്ഞത് ഗോസിപ്പുകോളങ്ങളിൽ ഇടംപിടിച്ചിരുന്നു. ലോകകപ്പ് തിരക്കിനിടയിലും അനുഷ്‌ക ശർമ നിർമ്മിച്ച് മുഖ്യവേഷത്തിൽ അഭിനയിച്ച 'എൻ.എച്ച് 10' കണ്ട് അനുഷ്‌കയെ അഭിനന്ദിച്ച് കോഹ്‌ലി ട്വീറ്റ് അയച്ചിരുന്നു. 'മൈ ലവ്' എന്നാണ് ട്വീറ്റിൽ അനുഷ്‌കയെ കോഹ്‌ലി വിശേഷിപ്പിച്ചത്.

നേരത്തെ അനുഷ്‌കയെപ്പറ്റി ഗോസിപ്പ് എഴുതിയതിന്റെ പേരിൽ ഒരു മാദ്ധ്യമപ്രവർത്തകനെ കോലി അസഭ്യം വിളിച്ചിരുന്നു. ഇതിന് ബിസിസിഐ അദ്ദേഹത്തെ താക്കീത് ചെയ്യുകയുമുണ്ടായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP