Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹ ശേഷവും കോലിക്കും അനുഷ്‌കയ്ക്കും തിരക്ക് തന്നെ; `കോലിയുമൊത്ത് ചിലവഴിക്കാൻ എനിക്ക് സമയം കിട്ടുന്നില്ല`; വീട്ടിലെത്തുന്നത് അവധിക്കാലം പോലെ മാത്രം; വിവാഹം കഴിഞ്ഞിട്ടും വ്യത്യാസമില്ലെന്ന് അനുഷ്‌ക ശർമ്മ

വിവാഹ ശേഷവും കോലിക്കും അനുഷ്‌കയ്ക്കും തിരക്ക് തന്നെ; `കോലിയുമൊത്ത് ചിലവഴിക്കാൻ എനിക്ക് സമയം കിട്ടുന്നില്ല`; വീട്ടിലെത്തുന്നത് അവധിക്കാലം പോലെ മാത്രം; വിവാഹം കഴിഞ്ഞിട്ടും വ്യത്യാസമില്ലെന്ന് അനുഷ്‌ക ശർമ്മ

സ്പോർട്സ് ഡെസ്‌ക്‌

മുംബൈ: ക്രിക്കറ്റ് ബോളീവുഡ് പ്രണയജോഡികളാവുകയും പിന്നീട് വേർപിരിയുകയും ഒടുവിൽ വിവാഹം ചെയ്യുകയും ചെയ്തവരാണ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലിയും നടി അനുഷ്‌ക ശർമ്മയും.ഇന്ത്യൻ ക്രിക്കറ്റ് ലോകവും ബോളിവുഡും ഒരുപോലെ ആഘോഷിച്ച വിവാഹമായിരുന്നു കോലി-അനുഷ്‌കമാരുടേത്. ദീർഘനാളത്തെ പ്രണയത്തിനു ശേഷം കഴിഞ്ഞ വർഷം ഡിസംബറിൽ ഇറ്റലിയിൽ വച്ചാണ് ഇരുവരും വിവാഹിതരായത്.

വിവാഹശേഷം ഇരുവരും അവരവരുടെ തിരക്കുകളിലാണ്. കോലിക്ക് ഇപ്പോൾ ഇന്ത്യൻ ക്യാപ്റ്റനെന്ന ഭാരിച്ച ഉത്തരവാദിത്വം ഉണ്ട്. അനുഷ്‌കയ്ക്കാവട്ടെ വിവാഹത്തിനുശേഷം നാലോളം സിനിമകളിലും അഭിനയിച്ചു.വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകാറായെങ്കിലും ഇപ്പോഴും കോലിയുമൊത്ത് ചെലവഴിക്കാൻ സമയം കിട്ടാറില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അനുഷ്‌ക. വീട്ടിൽ സമയം ചെലവഴിക്കുന്നത് ഇപ്പോൾ അവധിക്കാലം ആഘോഷിക്കുന്നതു പോലെയാണ് തോന്നുന്നതെന്നും അനുഷ്‌ക കൂട്ടിച്ചേർത്തു.

എല്ലെ മാസികയ്ക്കു നൽകിയ അഭിമുഖത്തിലാണ് അനുഷ്‌ക തന്റെ വിവാഹത്തിനു പിന്നാലെയുള്ള കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുന്നത്. 'വിവാഹം കഴിഞ്ഞെന്നു കരുതി തനിക്ക് വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. വിരാടും താനും തങ്ങളുടെ ജോലികളിലാണ്. അതുകൊണ്ട് ഒരുമിച്ച് ചെലവഴിക്കാൻ സമയം കിട്ടുന്നതു തന്നെ വിരളമാണ്. രണ്ടുപേരും അവരുടേതായ മേഖലകളിൽ നല്ല തിരക്കിലാണ്. വീടുണ്ടെങ്കിലും പലപ്പോഴും അങ്ങോട്ട് എത്താൻ സാധിക്കാറില്ല.ഇപ്പോൾ വീട്ടിലേക്കു വരുമ്പോൾ അവധിക്കാലം ആഘോഷിക്കുന്നതു പോലെയാണ് തോന്നാറുള്ളത്'-അനുഷ്‌ക പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP