Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛൻ മരിച്ചിട്ടും കളിക്കാനിറങ്ങിയ അർപ്പണ മനോഭാവത്തെപ്പറ്റി പറഞ്ഞപ്പോൾ കോലിയുടെ കണ്ണ് നിറഞ്ഞത് ഫിറോസ് ഷാ കോട്ലാ സ്റ്റേഡിയത്തിന്റെ പേര് മാറ്റൽ ചടങ്ങിനിടെ; പ്രിയപ്പെട്ടവന്റെ കൈ ചേർത്ത് പിടിച്ച് ചുംബിച്ച് അനുഷ്‌കയും; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

അച്ഛൻ മരിച്ചിട്ടും കളിക്കാനിറങ്ങിയ അർപ്പണ മനോഭാവത്തെപ്പറ്റി പറഞ്ഞപ്പോൾ കോലിയുടെ കണ്ണ് നിറഞ്ഞത് ഫിറോസ് ഷാ കോട്ലാ സ്റ്റേഡിയത്തിന്റെ പേര് മാറ്റൽ ചടങ്ങിനിടെ; പ്രിയപ്പെട്ടവന്റെ കൈ ചേർത്ത് പിടിച്ച് ചുംബിച്ച് അനുഷ്‌കയും; വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഫിറോസ് ഷാ കോട്ലാ സ്റ്റേഡിയത്തിന്റെ പേര് മാറ്റിയ ചടങ്ങിനിടയിൽ കോലിയും അനുഷ്‌കയും തമ്മിലുള്ള ഒരു സ്നേഹ നിമിഷത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അച്ഛൻ മരിച്ചിട്ടും രഞ്ജി ട്രോഫിയിൽ ഡൽഹിക്കു വേണ്ടി കളിക്കാനിറങ്ങിയ കോലിയുടെ അർപ്പണമനോഭാവത്തേയും ധീരതയേയും കുറിച്ച് അരുൺ ജെയ്റ്റ്ലി എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് ഡിഡിസിഎ പ്രസിഡന്റ് രജത് ശർമ്മ ചൂണ്ടിക്കാണിച്ചപ്പോൾ കോലിയുടെ കണ്ണുകൾ നിറഞ്ഞു. ഇതിന് പിന്നാലെ കോലിയുടെ കൈ കോർത്തുപിടിച്ച് അനുഷ്‌ക ചുംബിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്.

കഴിഞ്ഞ ദിവസമാണ് ന്യൂഡൽഹിയിലെ ഫിറോസ് ഷാ കോട്ലാ സ്റ്റേഡിയത്തിന്റെ പേര് മാറ്റിയത്. അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന അരുൺ ജെയ്റ്റിലിയുടെ പേരിലാണ് ഇനി ഫിറോസ് ഷാ കോട്ല അറിയപ്പെടുക. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ വെയ്റ്റ് ലിഫ്റ്റിങ് ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് നടന്നത്. അതിനോടൊപ്പം തന്നെ സ്റ്റേഡിയത്തിലെ പുതിയ പവലിയന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ പേരും നൽകിയിരുന്നു. ഈ ചടങ്ങിന് കോലിയും ഭാര്യ അനുഷ്‌ക ശർമ്മയുമടക്കം നിരവധി താരങ്ങൾ പങ്കെടുത്തു. മുൻ കായികമന്ത്രി രാജ്യവർദ്ധ സിങ്ങ് റാത്തോഡ്, ബിജെപി ഡൽഹി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി, മുൻ ക്യാപ്റ്റൻ കപിൽ ദേവ് എന്നിവരും ചടങ്ങിനെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP