Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂറ്റൻ ലീഡ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തി ഇംഗ്ലീഷ് മധ്യനിര; ബ്രോഡ് വോക്‌സ് സഖ്യത്തിന്റെ ചുമലിലേറി നേടിയത് 90 റൺസ് ഒന്നാമിന്നിങ്‌സ് ലീഡ്; രണ്ടാമൂഴത്തിൽ തുടക്കം മോശമായിട്ടും തിരിച്ചടിച്ച് ഓസീസ്; സ്മിത്തിന്റെ മികവിൽ രണ്ടാമിന്നിങ്‌സ് ലീഡിലേക്ക് എത്തി മൂന്നാം ദിനത്തിന് അവസാനം; 90 റൺസ് കടം വീട്ടി സ്‌കോർ 124ന് മൂന്ന്; ആദ്യ ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

കൂറ്റൻ ലീഡ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തി ഇംഗ്ലീഷ് മധ്യനിര; ബ്രോഡ് വോക്‌സ് സഖ്യത്തിന്റെ ചുമലിലേറി നേടിയത് 90 റൺസ് ഒന്നാമിന്നിങ്‌സ് ലീഡ്; രണ്ടാമൂഴത്തിൽ തുടക്കം മോശമായിട്ടും തിരിച്ചടിച്ച് ഓസീസ്; സ്മിത്തിന്റെ മികവിൽ രണ്ടാമിന്നിങ്‌സ് ലീഡിലേക്ക് എത്തി മൂന്നാം ദിനത്തിന് അവസാനം; 90 റൺസ് കടം വീട്ടി സ്‌കോർ 124ന് മൂന്ന്; ആദ്യ ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

സ്പോർട്സ് ഡെസ്‌ക്

എഡ്ജ്ബാസ്റ്റൺ: ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ തങ്ങളുടെ രണ്ടാമിന്നിങ്‌സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. മൊത്തം 34 റൺസിന്റെ രണ്ടാമിന്നിങ്‌സ് ലീഡ്. സ്റ്റീവ് സ്മിത് 46*(61) ട്രാവിസ് ഹെഡ് 21*(39) എന്നിവരാണ് ക്രീസിൽ. ഓപ്പണർമാരായ കാമറൂൺ ബാൻക്രോഫ്റ്റ് 7(31) ഡേവിഡ് വാർണർ 8(8) ഉസ്മാൻ ഖ്വാജ 40(48) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്മാർ. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട് ബ്രോഡ്, ബെൻ സ്‌റ്റോക്‌സ്, മൊയീൻ അലി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

നേരത്തെ ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 284ന് മറുപടിയായി ഇംഗ്ലണ്ട് 374 റൺസ് നേടി ആദ്യ ഇന്നിങ്‌സിൽ 90 റൺസ് ലീഡ് കരസ്ഥമാക്കി. തലേ ദിവസത്തെ സ്‌കോറായ 267-4 എന്ന നിലയിൽ കളി മൂന്നാം ദിനം പുനരാരംഭിച്ചപ്പോൾ റോറി ബേൺസ് 125, ബെൻ സ്‌റ്റോക്‌സ് 38 എന്നിവരായിരുന്നു ക്രീസിൽ. ലീഡ് നേടുന്നതിന് 2 രൺസ് അകലെ ബെൻ സ്‌റ്റോക്‌സ് 50(96) പുറത്തായി. സ്‌കോർ 296ൽ എത്തിയപ്പോൾ സെഞ്ച്വറി വീരൻ റോറി ബേൺസ് 133(312) നേഥൻ ലയണിന്റെ പന്തിൽ പുറത്തായി. പിന്നീട് വന്ന ജോണി ബെയിർസ്‌റ്റോ 8(35) മൊയീൻ അലി 0(5) എന്നിവർ പെട്ടെന്ന് പുറത്തായപ്പോൾ സ്‌കോർ 300ന് എട്ട് എന്ന നിലയിലായി.

എന്നാൽ ഒമ്പതാം വിക്കറ്റിൽ സ്റ്റുവർട് ബ്രോഡ് 29(67) ക്രിസ് വോക്‌സ് പുറത്താകാതെ 37*(95) എന്നിവർ ചേർന്ന് 65 റൺസ് ചേർത്തത് ഇംഗ്ലണ്ടിന്റെ ലീഡ് ഉയർത്തി. ബ്രോഡിനെ പുറത്താക്കി പാറ്റ് കമ്മിൻസ് ഈ കൂട്ടുകെട്ട് പൊളിച്ചു. ജെയിംസ് ആൻഡേഴ്‌സൺ പത്താമനായി പുറത്തായപ്പോൾ സ്‌കോർ 374. ഓസ്‌ട്രേലിക്ക് വേണ്ടി പാറ്റ് കമ്മിൻസ്, നേഥൻ ലയൺ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ പാറ്റിൻസൺ, സിഡിൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.

മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 80.4 ഓവറിൽ 284 റൺസ് നേടിയപ്പോൾ എല്ലാവരും പുറത്തായിരുന്നു. 16 ഫോറും രണ്ട് സിക്‌സും സഹിതം സെഞ്ച്വറി നേടിയ മുൻ നായകൻ സ്റ്റീവ് സ്മിത് 144(219) ആണ് ഓസ്‌ട്രേലിയയെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. ഒരവസരത്തിൽ 40 ഓവറിൽ 122ന് എട്ട് എന്ന നിലയിലായിരുന്ന ഓസ്‌ട്രേലിയയെ ഒൻപതാം വിക്കറ്റിൽ പീറ്റർ സിഡിൽ 44(85) സ്മിത് സഖ്യം നേടിയ 88 റൺസും നേഥൻ ലയൺ 12(26) സ്മിതുമൊത്ത് അവസാന വിക്കറ്റിൽ നേടിയ 74 റൺസ് എന്നീ കൂട്ടുകെട്ടുകളാണ് 284 വരെ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP