Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആഷസ് ആവേശം കെടുത്തി മാഞ്ചസ്റ്ററിൽ മഴ; നാലാം ടെസ്റ്റിൽ ആദ്യ ദിവസം കളി നടന്നത് 44 ഓവർ മാത്രം; മോശം തുടക്കത്തിൽ നിന്ന് വീണ്ടും ഓസ്‌ട്രേലിയയെ രക്ഷിച്ച് സ്റ്റീവ് സ്മിത്; വാർണറെ വീണ്ടും പുറത്താക്കി പതിവ് തുടർന്ന് സ്റ്റുവർട്ട് ബ്രോഡ്; ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസീസ് മൂന്നിന് 170

ആഷസ് ആവേശം കെടുത്തി മാഞ്ചസ്റ്ററിൽ മഴ; നാലാം ടെസ്റ്റിൽ ആദ്യ ദിവസം കളി നടന്നത് 44 ഓവർ മാത്രം; മോശം തുടക്കത്തിൽ നിന്ന് വീണ്ടും ഓസ്‌ട്രേലിയയെ രക്ഷിച്ച് സ്റ്റീവ് സ്മിത്; വാർണറെ വീണ്ടും പുറത്താക്കി പതിവ് തുടർന്ന് സ്റ്റുവർട്ട് ബ്രോഡ്; ആദ്യ ദിനം കളി നിർത്തുമ്പോൾ ഓസീസ് മൂന്നിന് 170

സ്പോർട്സ് ഡെസ്‌ക്

മാഞ്ചസ്റ്റർ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഒന്നാം ദിവസം ദിവസം കളിനിർത്തുമ്പോൾ ആദ്യ ബാറ്റ് ചെയ്യുന്ന ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് എന്ന നിലയിൽ. മഴ കാരണം മാഞ്ചസ്റ്ററിൽ കളി നടന്നത് വെറും 44 ഓവർ മാത്രമാണ്. സ്റ്റീവ് സ്മിത് 60*(93) ട്രാവിസ് ഹെഡ് 18*(17) എന്നിവരാണ് ക്രീസിൽ. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട് ബ്രോഡ് രണ്ടും ക്രെയിഗ് ഓവർട്ടേൺ ഒരു വിക്കറ്റും വീഴ്‌ത്തി.

ടോസ് നേടിയ ഓസീസ് നായകൻ ടിം പെയിൻ ആദ്യം ബാറ്റ് ചെയ്യൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിചാരിച്ചപോലെ മികച്ചതായിരുന്നില്ല തുടക്കം. ഒരിക്കൽ കൂടി സ്റ്റുവർട് ബ്രോഡിന് വിക്കറ്റ് സമ്മാനിച്ച് ഡേവിഡ് വാർണർ 0(2) മടങ്ങി.മൂന്നാമനായി ക്രീസിലെത്തിയത് മാർനസ് ലാബുഷാനെ ആയിരുന്നു. മാർക്കസ് ഹാരിസ് 13(24) റൺസ് നേടി ബ്രോഡിന്റെ പന്തിലൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി മടങ്ങുമ്പോൾ സ്‌കോർ 28ന് 2. പിന്നീട് ആണ് സ്റ്റീവ് സ്മിത് എത്തിയത്. മൂന്നാം വിക്കറ്റിൽ ലാബുഷാനെ സ്മിത് കൂട്ടുകെട്ട് 116 റൺസ് ചേർത്തു. സ്‌കോർ 144ൽ നിൽക്കെ ലാബുഷാനെ 67(128) ഓവർടൺന്റെ പന്തിൽ ബൗൾഡായി.

ഉച്ചഭക്ഷണത്തിന് പിരിഞ്ഞതിന് ശേഷം വൈകിയാണ് മത്സരം പുനരാരംഭിച്ചത്. പിന്നീട് വീണ്ടും മഴയും വെളിച്ചക്കുറവും എത്തിയതോടെ ഇന്നത്തെ കളി അവസാനിപ്പിക്കാൻ അമ്പയർമാരായ മരിയസ് ഇറാസ്മസ്, കുമാർ ധർമ്മസേന എന്നിവർ തീരുമാനിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ ആദ്യത്തേത് ഓസ്‌ട്രേലിയയും മൂന്നാമത്തേത് ഇംഗ്ലണ്ടും വിജയിച്ച് 1-1 എന്ന നിലയിൽ ആണ് പരമ്പര. രണ്ടാം മത്സരം സമനിലയിൽ അവസാനിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP