Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഷസിൽ ഓസ്‌ട്രേലിയ തകർന്നടിഞ്ഞു; എല്ലാവരും പുറത്തായതു വെറും 60 റണ്ണിന്; എട്ടു വിക്കറ്റോടെ സ്റ്റ്യുവർട്ട് ബ്രോഡ് 300 ക്ലബ്ബിൽ

ആഷസിൽ ഓസ്‌ട്രേലിയ തകർന്നടിഞ്ഞു; എല്ലാവരും പുറത്തായതു വെറും 60 റണ്ണിന്; എട്ടു വിക്കറ്റോടെ സ്റ്റ്യുവർട്ട് ബ്രോഡ് 300 ക്ലബ്ബിൽ

നോട്ടിങ്ഹാം: ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ വൻ തകർച്ചൽ. വെറും 60 റണ്ണിന് ഓസീസിന്റെ പുകഴ്‌പെറ്റ ബാറ്റിങ് നിര കൂടാരം കയറി.

എട്ടുവിക്കറ്റെടുത്ത പേസ് ബൗളർ സ്റ്റ്യുവർട്ട് ബ്രോഡാണ് ഓസീസിന്റെ നടുവൊടിച്ചത്. വെറും 15 റൺ വിട്ടുകൊടുത്താണ് ബ്രോഡ് എട്ടു പേരെ മടക്കി അയച്ചത്. ഇന്നത്തെ പ്രകടനത്തോടെ 300 വിക്കറ്റ് ക്ലബ്ബിലും ബ്രോഡ് അംഗമായി.

ക്രിസ് റോജേഴ്‌സ് (0), സ്റ്റീവൻ സ്മിത്ത് (6), ഷോൺ മാർഷ് (0), മൈക്കൽ ക്ലാർക്ക് (10), ആദം വോഗ്‌സ് (1), മിച്ചൽ ജോൺസൺ (13), മിച്ചൽ സ്റ്റാർക്ക് (1), നഥാൻ ലിയോൺ (9) എന്നിവരാണു ബ്രോഡിന്റെ പന്തിൽ പുറത്തായത്. റണ്ണൊന്നുമെടുക്കാൻ അനുവദിക്കാതെ ഡേവിഡ് വാർണറെ മാർക്ക് വുഡും രണ്ടു റണ്ണെടുത്ത പീറ്റർ നെവില്ലിനെ സ്റ്റീവൻ ഫിന്നും പുറത്താക്കി. വെറും മൂന്നു ബൗളർമാരെ മാത്രമേ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്കിന് ഉപയോഗിക്കേണ്ടി വന്നുള്ളൂ.

മൂന്ന്‌ ഒാസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാർ പൂജ്യത്തിനു പുറത്തായി. 14 എക്‌സ്ട്രാസാണ് ഇന്നിങ്‌സിലെ ടോപ് സ്‌കോറർ. 13 റണ്ണെടുത്ത മിച്ചൽ ജോൺസൺ ബാറ്റ്‌സ്മാന്മാരിൽ ഏറ്റവും അധികം റണ്ണെടുത്തു.

ക്യാപ്റ്റൻ മൈക്കൽ ക്ലാർക്ക് 10 റണ്ണെടുത്തു പുറത്തായി. മറ്റാർക്കും രണ്ടക്കം കാണാനായില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP