Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബംഗ്ലാ കടുവകളെ കുട്ടിലടച്ച് ഇന്ത്യ; ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം; ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് അർധ സെഞ്ച്വറി

ബംഗ്ലാ കടുവകളെ കുട്ടിലടച്ച് ഇന്ത്യ; ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം; ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് അർധ സെഞ്ച്വറി

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ ആധികാരിക വിജയം. ക്യാപ്റ്റൻ രോഹിത് ശർമയുടെ അർധസെഞ്ചുറി മികവിൽ ബംഗ്ലാദേശ് ഉയർത്തിയ 174 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു. സ്‌കോർ ബംഗ്ലാദേശ് 49.1 ഓവറിൽ 173 ഓൾ ഔട്ട്, 36.2 ഓവറിൽ 82 പന്തു ബാക്കിനിൽക്കെ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

തുടർച്ചയായ മൂന്നാം ജയത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ ഇന്ത്യയെ ഒരു ഘട്ടത്തിൽപ്പോലും സമ്മർദ്ദത്തിലാക്കാൻ ബംഗ്ലാദേശിനായില്ല. ഓപ്പണിങ് വിക്കറ്റിൽ ധവാൻ-രോഹിത് സഖ്യം 15 ഓവറിൽ 61 റൺസടിച്ചു. 40 റൺസെടുത്ത ധവാൻ ഷക്കീബ് അൽ ഹസന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയെങ്കിലും അംബാട്ടി റായിഡുവിനെ കൂട്ടുപിടിച്ച് രോഹിത് മുന്നേറി. 13 റൺസെടുത്ത റായിഡു ടീം സ്‌കോർ 100 പിന്നിട്ടയുടൻ വീണു. എംഎസ് ധോണിയാണ് ഇത്തവണ നാലാം നമ്പറിൽ ഇറങ്ങിയത്. സമ്മർദ്ദങ്ങൾക്ക് നടുവിൽ ബാറ്റുവീശിയ ധോണി 37 പന്തിൽ33 റൺസെടുത്ത് വിജയത്തിന് തൊട്ടരികെ വീണു. മഷ്‌റഫി മുർത്താസക്കായിരുന്നു വിക്കറ്റ്.ടീമിലേക്ക് മടങ്ങിയെത്തിയ ജഡേജയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായത്.

കഴിഞ്ഞവർഷം ജൂലായിൽ വിൻഡീസിനെതിരേയാണ് രവീന്ദ്ര ജഡേജ അവസാനമായി ഏകദിനം കളിച്ചത്. പിന്നീട് ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യ സ്ഥാനമുറപ്പിക്കുകയും സ്പിന്നർമാരായ യുസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും തിളങ്ങുകയും ചെയ്തതോടെ ജഡേജയ്ക്ക് അവസാന ഇലവനിൽ ഇടമില്ലാതായി. എന്നാൽ ഇടവേളയ്ക്കുശേഷം ആദ്യമത്സരത്തിൽത്തന്നെ തിളങ്ങാൻ ജഡേജക്കായി. കഴിഞ്ഞദിവസം മത്സരത്തിനിടെ പരിക്കേറ്റ ഹാർദിക് പാണ്ഡ്യയ്ക്കുപകരമാണ് വെള്ളിയാഴ്ച ജഡേജ ടീമിലെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP