Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം; അവസാന സൂപ്പർ ഫോർ പോരാട്ടം ചൂടുപിടിക്കുന്നു; തുടക്കത്തിൽ കിതച്ച കടുവകൾ ഇപ്പോൾ കുതിക്കുന്നു; പാക്കിസ്ഥാനെതിരെ ബംഗ്ലാദേശ് ഭേദപ്പെട്ട സ്‌കോറിലേക്ക്

ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം; അവസാന സൂപ്പർ ഫോർ പോരാട്ടം ചൂടുപിടിക്കുന്നു; തുടക്കത്തിൽ കിതച്ച കടുവകൾ ഇപ്പോൾ കുതിക്കുന്നു; പാക്കിസ്ഥാനെതിരെ ബംഗ്ലാദേശ് ഭേദപ്പെട്ട സ്‌കോറിലേക്ക്

അബുദാബി: ഇന്ത്യയുടെ ഫൈനലിലെ എതിരാളികളെ ഇന്നറിയാം. ഏഷ്യാകപ്പിൽ അവസാന സൂപ്പർ ഫോർ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ബംഗ്ലാ കടുവകൾ ചുവടുറപ്പിക്കുന്നു.മൂന്ന് വിക്കറ്റിന് 12 റൺസ് എന്ന നിലയിൽ തകർന്നിരുന്ന ബംഗ്ലാദേശ് 32 ഓവറുകൾ പിന്നിടുമ്പോൾ കൂടുതൽ വിക്കറ്റുകൾ നഷ്ടപ്പെടാതെ 150 റൺസ് എന്ന നിലയിലാണ്. അർദ്ധ സെഞ്ചുറി പിന്നിട്ട വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഷ്ഫീഖർ റഹീമും(73), മുഹമ്മദ് മിഥുനും(59) ആണ് ക്രീസിൽ.

നേരത്തെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ഓപ്പണർമാരെ പേസർ മുഹമ്മദ് ആമിറിന് പകരക്കാരനായെത്തിയ ജുനൈദ് ഖാൻ എറിഞ്ഞൊതുക്കുകയായിരുന്നു. ലിത്തൺ ദാസ്(6), സൗമ്യ സർക്കാർ എന്നിവരെ ജുനൈദ് മടക്കി. മൊമിനുൽ ഹഖിനെ അഞ്ച് റൺസിൽനിൽക്കേ ഷഹീൻ അഫ്രിദിയും പുറത്താക്കി.

വിരലിന് പരിക്കേറ്റ ഷാക്കിബ് അൽ ഹസനെ പുറത്തിരുത്തിയതടക്കം ടീമിൽ വമ്പൻ മാറ്റങ്ങൾ നടത്തിയ ബംഗ്ലാദേശിന്റെ തന്ത്രങ്ങൾ തുടക്കത്തിൽ പാളുന്നതാണ് കണ്ടത്. പുറത്തായ സൗമ്യ സർക്കാരും മൊമിനുൽ ഹഖും ഇന്നത്തെ മത്സരത്തിൽ അവസരം ലഭിച്ച താരങ്ങളാണ്. എന്നാൽ പിന്നാലെ നിലയുറപ്പിച്ച മുഷ്ഫീഖർ- മിഥുൻ കൂട്ടുകെട്ട് കൂടുതൽ പരിക്കുകളില്ലാതെ ബംഗ്ലാദേശ് സ്‌കോർ ഉയർത്തുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP