Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലങ്കയെ ദഹിപ്പിച്ച് അഫ്ഗാനിസ്ഥാൻ; അട്ടിമറിയിൽ തട്ടി ലങ്ക ഏഷ്യാകപ്പിൽ നിന്ന് പുറത്ത്; ശ്രീലങ്കയ്‌ക്കെതിരെ അഫ്ഗാന്റെ ആദ്യ വിജയം; തിസര പെരേരയുടെ അഞ്ചു വിക്കറ്റ് പ്രകടനം പാഴായി

ലങ്കയെ ദഹിപ്പിച്ച് അഫ്ഗാനിസ്ഥാൻ; അട്ടിമറിയിൽ തട്ടി ലങ്ക ഏഷ്യാകപ്പിൽ നിന്ന് പുറത്ത്; ശ്രീലങ്കയ്‌ക്കെതിരെ അഫ്ഗാന്റെ ആദ്യ വിജയം; തിസര പെരേരയുടെ അഞ്ചു വിക്കറ്റ് പ്രകടനം പാഴായി

അബുദാബി: ബംഗ്ലാദേശിനു പിന്നാലെ താരതമ്യേന കുഞ്ഞന്മാരെന്ന് വിളിക്കപ്പെടുന്ന അഫ്ഗാനിസ്ഥാനോടും തോറ്റ് ശ്രീലങ്ക ഏഷ്യാകപ്പ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ശ്രീലങ്കയ്ക്കെതിരെ അഫ്ഗാന്റെ ആദ്യ ഏകദിന വിജയം കൂടിയാണിത്. സെമി സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ 91 റൺസിനായിരുന്നു ലങ്കയുടെ തോൽവി.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 249 റൺസടിച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ ഇന്നിങ്സ് 158 ൽ ഒതുങ്ങി. 41.2 ഓവറിൽ 158-ന് എല്ലാവരും പുറത്താകുകയായിരുന്നു.രണ്ടു വിക്കറ്റുകൾ വീതം വീഴ്‌ത്തിയ മുജീബുറഹ്മാൻ, ഗുൽബാദിൻ നയിബ്, മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവരുടെ ബൗളിങ് ആണ് ലങ്കൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. 36 റൺസ് നേടിയ ഓപ്പണർ ഉപുൽ തരംഗയാണ് ലങ്കൻ നിരയിലെ ടോപ്സ്‌കോറർ. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ റഹ്മത്ത് ഷായായുടെ ബാറ്റിങ് കരുത്തിലാണ് 249 എന്ന മാന്യമയ ടോട്ടൽ പടുത്തുയർത്തിയത്.

ലങ്കയ്ക്കു വേണ്ടി ഒമ്പത് ഓവർ എറിഞ്ഞ് 55 റൺസ് വിട്ടുകൊടുത്ത് തിസര പെരേര അഞ്ചു വിക്കറ്റെടുത്തു. എന്നാൽ മറ്റ് ബൗളർമാർക്കൊന്നും പ്രതീക്ഷിച്ച മികവ് പുലർത്താനായില്ല.അഫ്ഗാനിസ്ഥാൻ ഉയർത്തിയ 250 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങി ശ്രീലങ്ക 41.2 ഓവറിൽ 158 റൺസിന് പുറത്തായി. അഫ്ഗാൻ ഉയർത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കക്ക് അക്കൗണ്ട് തുറക്കും മുമ്പെ ഓപ്പണർ കുശാൽ മെൻഡിസിനെ(0) നഷ്ടമായി. ആ ഞെട്ടലിൽ നിന്ന് ലങ്ക പിന്നീടൊരിക്കലും ഉണർന്നില്ല.

പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്‌ത്തി അഫ്ഗാൻ സ്പിന്നർമാർ കരുത്തുകാട്ടിയതോടെ ലങ്കൻ ഇന്നിങ്സ് തകരുകയായിരുന്നു. അഫ്ഗാനായി മുജീബുർ റഹ്മാനും മുഹമ്മദ് നബിയും റഷീദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.വാലറ്റത്ത് തിസാര പേരേര(28) നടത്തിയ പോരാട്ടം ലങ്കയുടെ തോൽവിഭാരം കുറച്ചു എന്നു പറയാം. ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനോടും ശ്രീലങ്ക കനത്ത തോൽവി വഴങ്ങിയിരുന്നു.

ജയത്തോടെ ബംഗ്ലാദേശുമായുള്ള അവസാന മത്സരം കളിക്കും മുമ്പെ ഇരു ടീമുകളും സെമി ഉറപ്പിച്ചു. ഇരു ടീമുകളും തമ്മിലുള്ള അവസാന മത്സരത്തിലെ വിജയിയാവും ഗ്രൂപ്പ് ചാമ്പ്യന്മാർ. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ റഹ്മത് ഷാ(72) നേടിയ അർധസെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോർ കുറിച്ചത്. തിസാര പെരേര എറിഞ്ഞ അവസാന ഓവറിൽ മാത്രം മൂന്ന് വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP