Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിയറിലെ 34 മത്സരങ്ങളിൽ 14ലും കേരളത്തെ നയിച്ചു; രണ്ട് പതിറ്റാണ്ടിലേറെക്കാലം ദക്ഷിണേന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ; വിടവാങ്ങുന്നത് ദേശീയ തലത്തിൽ കേരളാ ക്രിക്കറ്റിന്റെ മുദ്ര ചാർത്തിയ പ്രതിനിധി; ആശോക് ശേഖർ വിടവാങ്ങുമ്പോൾ

കരിയറിലെ 34 മത്സരങ്ങളിൽ 14ലും കേരളത്തെ നയിച്ചു; രണ്ട് പതിറ്റാണ്ടിലേറെക്കാലം ദക്ഷിണേന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ; വിടവാങ്ങുന്നത് ദേശീയ തലത്തിൽ കേരളാ ക്രിക്കറ്റിന്റെ മുദ്ര ചാർത്തിയ പ്രതിനിധി; ആശോക് ശേഖർ വിടവാങ്ങുമ്പോൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: രണ്ട് പതിറ്റാണ്ടിലേറെക്കാലം ദക്ഷിണേന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പറായിരുന്നു അന്തരിച്ച സി.എം. അശോക് ശേഖർ. കേരളത്തെ ക്രിക്കറ്റിന്റെ ദേശീയ തലത്തിൽ മുദ്ര ചാർത്തിയ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയാണ് അശോക് ശേഖർ. 1967 ൽ മദിരാശിക്കെതിരെ രഞ്ജിയിലെ അരങ്ങേറ്റം തന്നെ ശ്രദ്ധേയമായിരുന്നു. 77 ൽ തമിഴ്‌നാടിനെതിരെയുള്ള അവസാന പോരാട്ടത്തിലും ചരിത്രം സൃഷ്ടിച്ചു.

തന്റെ കരിയറിലെ 34 മത്സരങ്ങളിൽ 14 മത്സരത്തിലും കേരളത്തെ നയിച്ച ക്രിക്കറ്റ് താരമായിരുന്നു അശോക് ശേഖർ. 24 ാം വയസ്സിൽ മൈസൂറിനെതിരെ നായകനായായിരുന്നു തുടക്കം. 1971 ൽ കണ്ണൂർ പൊലീസ് മൈതാനത്ത് ആന്ധ്രക്കെതിരെ അഞ്ച് വിക്കറ്റ് വിജയം നേടിയ ടീമിന്റെ അമരക്കാരനായിരുന്നു അശോക്. 71 ൽ തന്നെ സിലോൺ ടീമിന്റെ ഇന്ത്യൻ പര്യടനവേളയിൽ കേരള ഇലവൻ അശോക് ശേഖർ പാഡ് അണിഞ്ഞിരുന്നു. 74 ൽ തലശ്ശേരിയിൽ നടന്ന മത്സരത്തിൽ തമിഴ്‌നാടിനെതിരെയുള്ള കേരളാ ടീമിന്റെ ക്യാപ്റ്റനായിരുന്നു അശോക് ശേഖർ. തമിഴ്‌നാട് ടീമിനെ നയിച്ചത് അന്ന് വെങ്കിട്ട് രാഘവനായിരുന്നു.

സ്പോട്സ് ക്വാട്ടയിൽ ക്രിക്കറ്റിൽ നിയമനം നൽകിയ ആദ്യ പൊതുമേഖലാ സ്ഥാപനമായ എസ്.ബി.ടി.യുടെ ഭാഗ്യ മുദ്ര കൂടിയായിരുന്നു അശോക് ശേഖർ. സൂരി ഗോപാലകൃഷ്ണൻ, ഒ.കെ. രാംദാസ് കൂട്ട് കെട്ട് മികച്ച സ്‌കോർ പടുത്തുയർത്തുമ്പോൾ ടീമിന്റെ വിജയത്തിൽ വിക്കറ്റ് കീപ്പറായ അശോകിന്റെ പങ്ക് സുപ്രധാനമായിരുന്നു. 1971 മുതൽ 78 വരെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ നായകപദവി അലംങ്കരിച്ചു. 1968 ൽ ജോലിയിൽ പ്രവേശിച്ചു. 2006 ൽ കണ്ണൂർ എസ്. ബി.ടി.യുടെ കണ്ണൂർ റീജണൽ മാനേജരായാണ് ജോലിയിൽ നിന്ന് വിരമിച്ചത്. സംസ്ഥാന സ്‌ക്കൂൾ ടീം, കേരള സർവ്വകലാശാലാ ടീം, എന്നിവയിലൂടെ പടിപടിയായാണ് രഞ്ജിയിൽ എത്തുന്നത്. കണ്ണൂർ ബ്രദേഴ്സ് സ്‌പോട്സ് ക്ലബിന്റെ നായകനുമായിരുന്നു.

ബി.സി.സി. ഐ. ടാലന്റ് റിസോഴ്സ് ഡവലപ്പമെന്റ് ഓഫീസർ, ഡി.സി.സി. ഐ. മാച്ച് റഫറി, ഡി.സി.സിഐ എലൈറ്റ് ടീം മാനേജർ, കേരളാ ജൂനിയർ ടീം ചെയർമാൻ, രഞ്ജി ട്രോഫി സിലക്ഷൻ കമ്മിറ്റി ചെയർമാൻ എന്നീ പദവികളും വഹിച്ചിരുന്നു. കണ്ണൂർ പാറക്കണ്ടി ദേവീഗുരു മഠത്തിൽ ആണ് അന്ത്യം. 73 വയസ്സായിരുന്നു. ഭാര്യ സജിനി , മക്കൾ അമിത്(സിഡ്നി), അഖിലേഷ്(ചെന്നൈ), അവിനാഷ് ( അബുദാബി).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP