Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താരങ്ങൾ തമ്മിലുള്ള കയ്യാങ്കളി; കലി തുള്ളാൻ കാരണം വെളിപ്പെടുത്തി ഓസീസ് വെബ്‌സൈററ്

താരങ്ങൾ തമ്മിലുള്ള കയ്യാങ്കളി; കലി തുള്ളാൻ കാരണം വെളിപ്പെടുത്തി ഓസീസ് വെബ്‌സൈററ്

മറുനാടൻ ഡെസ്‌ക്

മെൽബൺ: ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിനിടെ താരങ്ങൾ തമ്മിലുണ്ടായ വക്കേറ്റവും കയ്യേറ്റവും വിവാദമായിരിക്കുകയാണ്. മത്സരത്തിനിടെ ഓസ്ട്രേലിയൻ ഉപനായകൻ ഡേവിഡ് വാർണറും ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡീ കോക്കും തമ്മിലാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്.

ചായയ്ക്ക് പിരിഞ്ഞ ശേഷം ഡ്രസിങ് റൂമിലേയ്ക്ക് വരുന്നതിനിടെ ഡി കോക്കിനോട് വാക്കേറ്റത്തിലേർപ്പെട്ട വാർണറെ ഒടുവിൽ സഹതാരങ്ങൾ പിടിച്ചു മാറ്റുകയായിരുന്നു. ഉന്തും തള്ളും കയ്യാങ്കളിയിലേയ്ക്ക് നീങ്ങുമെന്നായപ്പോൾ ഉസ്മാൻ ഖ്വാജ ആദ്യ വാർണറെ പിടിച്ചു മാറ്റി.

പക്ഷേ കലിയടങ്ങാതെ വീണ്ടും കോക്കിനെ ആക്രമിക്കാൻ തുനിയുകയായിരുന്നു. വാർണറിനെ സഹതാരങ്ങൾ പിടിച്ചു മാറ്റിയപ്പോൾ നഥാൻ ലിയോണും കോക്കും തമ്മിൽ വാക്കേറ്റമുണ്ടായി. സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.

എന്നാൽ ഡി കോക്കിനോട് വാർണർ അപമര്യാദയായി പെരുമാറിയതിനുള്ള കാരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭാര്യ കാൻഡിസിനെ കുറിച്ച് ഡി കോക്ക് അസഭ്യം പറഞ്ഞതാണ് വാർണറെ ചൊടിപ്പിച്ചത്. വാർണർക്കൊപ്പം ഭാര്യയും രണ്ട് കുട്ടികളും ദക്ഷിണാഫ്രിക്കയിൽ കളി കാണാൻ എത്തിയിരുന്നു. ഓസീസ് വെബ്സൈറ്റായ ക്രിക്കറ്റ്.കോം.എയു ആണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP