Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൈക്കൾ ക്ലാർക്ക് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു; ആഷസ് പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് ഓസീസ് ക്യാപ്ടൻ

മൈക്കൾ ക്ലാർക്ക് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു; ആഷസ് പരമ്പരയ്ക്ക് ശേഷം വിരമിക്കുമെന്ന് ഓസീസ് ക്യാപ്ടൻ

നോട്ടിങ്ഹാം: ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് ഓസ്‌ട്രേലിയൻ ക്യാപ്ടൻ മൈക്കൾ ക്ലാർക്ക് ടെസ്റ്റ്് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. നാല് ദിവസം മുമ്പ് വിരമിക്കുന്നതിനെ പറ്റി ആലോചിക്കുന്നില്ല എന്ന പറഞ്ഞ ക്‌ളാർക്കാണ് ആഷസിൽ നാണംകെട്ട തോൽവിക്കും കപ്പ് അടിയറവെക്കലിനും ശേഷം വിരമിക്കുന്നതിനെ പറ്റി ആലോചിക്കുന്നത്. ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് ശേഷം ക്ലാർക്ക് ടെസ്റ്റിൽ നിന്നും വിരമിക്കും. കഴിഞ്ഞ ലോകകപ്പോടെ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്ന ക്ലാർക്കിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നുള്ള വിരമിക്കൽ ഇതോടെ പൂർണമാകും.

എനിക്ക് ഒരു ടെസ്റ്റ് മത്സരം കൂടി കളിക്കാനുണ്ട്. അത് എന്റെ അവസാന മത്സരമായിരിക്കും ഫക്ലാർക്ക് സ്വകാര്യ ചാനലിനോട് പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഞാൻ വിരമിക്കുകയാണ്. അതിനാൽ ഓവലിലേത് തന്റെ അവസാന ടെസ്റ്റായിരിക്കും ഫക്ലാർക്ക് വ്യക്തമാക്കി.

കരിയറിലെ പകുതി കാലവും ഓസീസ് ക്യാപ്റ്റൻസി സ്ഥാനത്തിരുന്നാണ് മൈകൽ ക്ലാർക്ക് വിരമിക്കുന്നത്. കഴിഞ്ഞ ഒമ്പത് മാസമായി മാനസികവും ശാരീരികവുമായി മൈകൽ ക്ലാർക്ക് ഏറെ അവശനാണ്. ഈ ഒരു സാഹചര്യത്തിലായിരുന്നു താൻ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നില്ല എന്ന് ആഷസിലെ നാലാം ടെസ്റ്റിന്റെ തുടക്കത്തിൽ ക്ലാർക്ക് വ്യക്തമാക്കിയത്.

ഫിൽ ഹ്യൂഗ്‌സിന്റെ മരണം, പരിക്കുകൾ എന്നിവ ക്ലാർക്കിനെ അലട്ടിയിരുന്നു. റിക്കി പോണ്ടിങ്ങിൽ നിന്നാണ് മൈകൽ ക്ലാർക്ക് ഓസീസ് ക്യാപ്റ്റൻസി ഏറ്റെടുത്തത്. 2009 ഒക്ടോബറിൽ നടന്ന ഒരു ഒരു ട്വന്റി20 മത്സരത്തിലായിരുന്നു ഇത്. 114 ടെസ്റ്റ് മത്സരങ്ങൾ കളിച്ച 34കാരൻ 49.30 ശരാശരിയിൽ 8,628 റൺസാണ് നേടിയത്. 28 സെഞ്ച്വറിയും 27 അർധസെഞ്ച്വറിയും ഇതിൽ ഉൾപ്പെടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP