Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇനി കളി മൈതാനത്ത് മാത്രമല്ല പാർലമെന്റിലും; എതിരാളിയെ നിലംപരിശാക്കി ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫി മൊർത്താസ പാർലമെന്റിലേക്ക് ജയിച്ചു കയറി; അവാമി ലീഗിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച മൊർത്താസ വിജയിച്ചത് വൻ ഭൂരിപക്ഷത്തിൽ; ബംഗ്ലാ ക്യാപ്റ്റൻ നേടിയത് പോൾ ചെയ്ത വോട്ടിന്റെ 96ശതമാനം; ബംഗ്ലാദേശ് പാർലമെന്റിലെത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് ക്യാപ്റ്റനും ആദ്യ സജീവ ക്രിക്കറ്ററുമെന്ന ബഹുമതി ഇനി മൊർത്താസയ്ക്ക് സ്വന്തം

ഇനി കളി മൈതാനത്ത് മാത്രമല്ല പാർലമെന്റിലും; എതിരാളിയെ നിലംപരിശാക്കി ബംഗ്ലാദേശ് ക്യാപ്റ്റൻ മഷ്‌റഫി മൊർത്താസ പാർലമെന്റിലേക്ക് ജയിച്ചു കയറി; അവാമി ലീഗിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച മൊർത്താസ വിജയിച്ചത് വൻ ഭൂരിപക്ഷത്തിൽ; ബംഗ്ലാ ക്യാപ്റ്റൻ നേടിയത് പോൾ ചെയ്ത വോട്ടിന്റെ 96ശതമാനം; ബംഗ്ലാദേശ് പാർലമെന്റിലെത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് ക്യാപ്റ്റനും ആദ്യ സജീവ ക്രിക്കറ്ററുമെന്ന ബഹുമതി ഇനി മൊർത്താസയ്ക്ക് സ്വന്തം

മറുനാടൻ ഡെസ്‌ക്‌

ബംഗ്ലാദേശിന്റെ ക്യാപ്റ്റനും ഓൾ റൗണ്ടറുമായ മഷ്‌റഫി മൊർത്താസയുടെ പുതിയ ഇന്നിങ്‌സ് ഇനി പാർലമെന്റിലേക്കും .ബംഗ്ലാദേശ് പാർലമെന്റിലേക്ക് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഏകദിന ടീം നായകൻ മഷ്റഫി മൊർത്താസക്ക് മിന്നും ജയം. നരാലി-2 മണ്ഡലത്തിൽ നിന്ന് ഭരണകക്ഷിയായി അവാമി ലീഗിന്റെ സ്ഥാനാർത്ഥിയായി മത്സരിച്ച മൊർത്താസ വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

ഇതോടെ ബംഗ്ലാദേശ് പാർലെന്റിലെത്തുന്ന രണ്ടാമത്തെ ക്രിക്കറ്റ് ക്യാപ്റ്റനും ആദ്യ സജീവ ക്രിക്കറ്ററുമായി മൊർത്താസ. പോൾ ചെയ്തതിൽ 96 ശതമാനം വോട്ടും നേടിയാണ് മൊർത്തസ ജയം സ്വന്തമാക്കിയത്. ഷൈഖ് ഹസീനയുടെ അവാമി ലീഗിന്റെ സ്ഥാനാർത്ഥി ആയാണ് അദ്ദേഹം മത്സരിച്ചത്. 2,74,418 വോട്ടുകളാണ് മൊർത്താസയ്ക്ക് ലഭിച്ചത്. അതേസമയം എതിർ സ്ഥാനാർത്ഥി നേടിയത് വെറും 8,006 വോട്ടുകൾ മാത്രമാണ്. ഇതോടെ നിലവിൽ ക്രിക്കറ്റ് കളിക്കുന്ന ആദ്യ എംപിയായി അദ്ദേഹം മാറി. കൂടാതെ നൈമൂർ റഹ്മാന് ശേഷം പാർലമെന്റിലേക്ക് തിരഞ്ഞടുക്കപ്പെടുന്ന രണ്ടാമത്തെ ബംഗ്ലാദേശ് ക്രിക്കറ്റ താരമെന്ന നേട്ടവും അദ്ദേഹത്തിന്റെ പേരിലായി.

ഭരണത്തിൽ തുടർച്ചയായ മൂന്നാം ഊഴം തേടിയാണ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അവാമി ലീഗ് മത്സരിക്കാനിറങ്ങിയത്. അടുത്തവർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പോടെ 35കാരനായ മൊർത്താസ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബംഗ്ലാദേശിനായി 199 ഏകദിനങ്ങൾ കളിച്ച മൊർത്താസ 252 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 65 ടെസ്റ്റുകളും മൊർത്താസ ബംഗ്ലാദേശിനായി കളിച്ചു.

300 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ ഹസീനയുടെ അവാമി ലീഗ് പാർട്ടി 191 സീറ്റ് നേടിയതായി തെരഞ്ഞെടുപ്പ് ഫലം ക്രോഡീകരിച്ച് പുറത്തുവിടുന്ന ചാനൽ 24 ടെലിവിഷൻ അറിയിച്ചു. തുടർച്ചയായി മൂന്നാം തവണയും ആകെ നാലാം പ്രാവശ്യവുമാണ് അവാമി പാർട്ടിയുടെ ടിക്കറ്റിൽ 71കാരിയായ ഹസീന പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത്. അതിനിടെ ക്രമക്കേടുകൾ നടന്നെന്നാരോപിച്ച് പ്രധാന പ്രതിപക്ഷമായ ബംഗാദേശ് നാഷനലിസ്റ്റ് പാർട്ടി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. 220ലേറെ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നതായി ബി.എൻ.പി ആരോപിച്ചു. അക്രമം കണക്കിലെടുത്ത് രാജ്യത്തുടനീളം ആറുലക്ഷം സൈനികരെയാണ് വിന്യസിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP