Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാക്കിസ്ഥാനെ ലോകകപ്പിൽ നിന്ന് വിലക്കാൻ ബി.സി.സിഐ? അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐ.സി.സി) കത്തു നൽകിയതായി റിപ്പോർട്ട്; മറിച്ചായാൽ ലോകകപ്പിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയേക്കും; വിവരം തള്ളാതെയും കൊള്ളാതെയും വിനോദ് റായിയും രാഹുൽ ജോഹ്രിയും

പാക്കിസ്ഥാനെ ലോകകപ്പിൽ നിന്ന് വിലക്കാൻ ബി.സി.സിഐ? അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐ.സി.സി) കത്തു നൽകിയതായി റിപ്പോർട്ട്; മറിച്ചായാൽ ലോകകപ്പിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയേക്കും; വിവരം തള്ളാതെയും കൊള്ളാതെയും വിനോദ് റായിയും രാഹുൽ ജോഹ്രിയും

മറുനാടൻ ഡെസ്‌ക്‌

മുംബൈ: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെ വരുന്ന ലോകകപ്പ് ക്രിക്കറ്റിൽ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബി.സി.സിഐ. ഇതു സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐ.സി.സി) ബി.സി.സി. ഐ. കത്തു നൽകിയതായി റിപ്പോർട്ട്.

സുപ്രീം കോടതി നിയോഗിച്ച ബി.സി.സിഐ.യുടെ ഭരണസമിതി ഐ.സി.സി. ചെയർമാൻ ശശാങ്ക് മനോഹറിന് വിലക്കും ബഹിഷ്‌കരണവും സംബന്ധിച്ച് കത്തയച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. മറിച്ചായാൽ ലോകകപ്പിൽ നിന്ന് ഇന്ത്യ പിൻവാങ്ങണമെന്നും കത്തിൽ ആവശ്യപ്പെട്ടതായാണ് വിവരം.അതേസമയം ബി.സി.സിഐ. ഇത്തരമൊരു കടുത്ത തീരുമാനം കൈക്കൊണ്ടേക്കില്ലെന്നും അഭ്യൂഹമുണ്ട്.

ചെയർമാൻ വിനോദ് റായിയുടെ അനുമതിയോട് സിഇഒ രാഹുൽ ജോഹ്രിയാണ് കത്ത് തയ്യാറാക്കിയത് എന്നാണ് റിപ്പോർട്ടിലുള്ളത്. ഐ.സി.സി.യുമായി ഇക്കാര്യം നേരിട്ട് ചർച്ച നടത്തണമോ എന്ന കാര്യം വിനോദ് റായിയായിരിക്കും തീരുമാനിക്കുക.എന്നാൽ, കത്ത് അയച്ച കാര്യമോ ലോകകപ്പ് വിഷയത്തിൽ എന്തെങ്കിലും തീരുമാനം കൈക്കൊണ്ട കാര്യമോ വിനോദ് റായിയോ രാഹുൽ ജോഹ്രിയോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇത്തരത്തിലൊരു കത്ത് ലഭിച്ചതായോ ബി.സി.സിഐ ഭാരവാഹികൾ ആശയവിനിമയം നടത്തിയതായോ ഐ.സി.സി.യും ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ല.ഇത് സംബന്ധിച്ച് ബി.സി.സിഐയിൽ ഇതുവരെ ഒരു അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല. പല രാജ്യങ്ങളും തമ്മിൽ കടുത്ത രാഷ്ട്രീയ ശത്രുത നിലനിൽക്കുന്നുണ്ടെങ്കിലും അവർ അതൊന്നും ഫിഫ ലോകകപ്പിലോ ഒളിമ്പിക്സിലോ കാണിക്കാറില്ല എന്നതാണ് ഇന്ത്യ-പാക് മത്സരത്തെ അനുകൂലിക്കുന്നവർ ഉന്നയിക്കുന്ന ന്യായം.

ജൂൺ 16ന് മാഞ്ചസ്റ്ററിലാണ് ഇന്ത്യ-പാക് ലോകകപ്പ് മത്സരം നടക്കേണ്ടത്. ഇതിന്റെ ടിക്കറ്റുകൾ ഏതാണ്ട് പൂർണമായി തന്നെ വിറ്റുപോയിക്കഴിഞ്ഞു. ഇതിനുശേഷമാണ് പുൽവാമയിൽ 44 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണം നടക്കുന്നതും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP