Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലാശപ്പോരിന് സീറ്റുറപ്പിച്ച് ബംഗ്ലാദേശ്; അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും

കലാശപ്പോരിന് സീറ്റുറപ്പിച്ച് ബംഗ്ലാദേശ്; അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും

സ്വന്തം ലേഖകൻ

പോച്ചെഫ്ട്രൂം: അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. വ്യാഴാഴ്ച നടന്ന രണ്ടാം സെമിയിൽ ന്യൂസിലൻഡ് കോട്ട തകർത്ത ബംഗ്ലാദേശ് ഫൈനൽ മത്സരത്തിൽ സീറ്റുറപ്പിക്കുക ആയിരുന്നു. ഇനി ഞായറാഴ്ച ഇന്ത്യയും ബംഗ്ലാദേശും നേർക്ക് നേർ പൊരുതും. ഇതാദ്യമായാണ് ബംഗ്ലാദേശ് അണ്ടർ-19 ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.

വ്യാഴാഴ്ച നടന്ന മത്സരത്തിൽ ന്യൂസീലൻഡ് ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 44.1 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കുറിക്കുക ആയിരുന്നു. സെഞ്ചുറി നേടിയ മഹ്മുദുൾ ഹസന്റെ ഇന്നിങ്സാണ് ബംഗ്ലാദേശിന് തുണയായത്.

127 പന്തുകൾ നേരിട്ട മഹ്മുദുൾ 13 ബൗണ്ടറികൾ സഹിതം 100 റൺസെടുത്തു. തൗഹിദ് ഹൃദോയ് (40), ഷഹാദത്ത് ഹുസൈൻ (40*) എന്നിവർ മഹ്മുദുളിന് മികച്ച പിന്തുണ നൽകി. പർവേസ് ഹുസൈൻ (14), തൻസിദ് ഹസൻ (3) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് യുവനിരയ്ക്ക് നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുക്കാനേ സാധിച്ചുള്ളൂ. ആറാമതായി ബാറ്റിങ്ങിനിറങ്ങി 83 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം പുറത്താകാതെ 75 റൺസെടുത്ത ബെക്കാം വീലർ ഗ്രീനാളിന്റെ ഇന്നിങ്സാണ് കിവീസിനെ 200 കടത്തിയത്. 44 റൺസെടുത്ത നിക്കോളാസ് ലിഡ്സ്റ്റോൺ മാത്രമാണ് പിന്നീട് കിവീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഒരു താരം.

ബംഗ്ലാദേശിനായി ഷോറിഫുൾ ഇസ്ലാം മൂന്നും ഷമിം ഹുസൈനും ഹസൻ മുറാദും രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP