Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രതിഭയുള്ള ബൗളറാണ് ബേസിൽ; ടി20 ഫോർമാറ്റിൽ തിളങ്ങാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്; യോർക്കർ പന്തുകളിൽ സ്ഥിരത നിലനിർത്താനും അതേപോലെ സ്ലോ ബോളുകൾ എറിയാനുമുള്ള തമ്പിയുടെ കഴിവ് അതിശയപ്പെടുത്തുന്നു; താരത്തെ പുകഴ്‌ത്തി ദിനേശ് കാർത്തിക്; ആദ്യ മൽസരത്തിൽ ബേസിൽ ടീമിലില്ല

പ്രതിഭയുള്ള ബൗളറാണ് ബേസിൽ; ടി20 ഫോർമാറ്റിൽ തിളങ്ങാനുള്ള മിടുക്ക് അദ്ദേഹത്തിനുണ്ട്; യോർക്കർ പന്തുകളിൽ സ്ഥിരത നിലനിർത്താനും അതേപോലെ സ്ലോ ബോളുകൾ എറിയാനുമുള്ള തമ്പിയുടെ കഴിവ് അതിശയപ്പെടുത്തുന്നു; താരത്തെ പുകഴ്‌ത്തി ദിനേശ് കാർത്തിക്; ആദ്യ മൽസരത്തിൽ ബേസിൽ ടീമിലില്ല

കട്ടക്ക്: ആദ്യമായി ഇന്ത്യൻ ടീമിലെത്തിയ ബേസിൽ തമ്പിയെ പുകഴ്‌ത്തി ഇന്ത്യൻ താരം ദിനേശ് കാർത്തിക്, ബേസിൽ മികച്ച ബൗളർ ആണെന്നും നല്ല യോർക്കറുകൾ എറിയാൻ ബേസിലിന് സാധിക്കുമെന്നും ഗുജറാത്ത് ലയൺസിലെ സഹതാരത്തെക്കുറിച്ച് ദിനേശ് കാർത്തിക് പറയുന്നു.

പ്രതിഭയുള്ള ബൗളറാണ് ബേസിൽ , ടി20 ഫോർമാറ്റിൽ തിളങ്ങാനുള്ള മിടുക്ക് ബേസിൽ തമ്പിക്കുണ്ട്. യോർക്കർ പന്തുകളിൽ സ്ഥിരത നിലനിർത്താനും അതേപോലെ സ്ലോ ബോളുകൾ എറിയാനുമുള്ള തമ്ബിയുടെ കഴിവ് അതിശയപ്പെടുത്തുന്നു,വൈകാതെ ഇന്ത്യൻ ടീമിൽ ബേസിൽ തമ്പി സ്ഥിരസാന്നിധ്യമാകുമെന്നും ദിനേശ് കാർത്തിക് അറിയിച്ചു.

കട്ടക്കിൽ ഇന്ന് തുടങ്ങുന്ന ശ്രീലങ്കയ്‌ക്കെതിരെയുള്ള ട്വന്റി20 പരമ്ബരയിൽ ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ് ബേസിൽ കളത്തിലിറങ്ങും. എന്നാൽ ആദ്യ മൽസരത്തിൽ ബേസിലിന് സ്ഥാനം ലഭിച്ചില്ല.കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം ആരംഭിക്കുക.

വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതോടെ രോഹിത് ശർമയ്ക്ക് കീഴിലാണ് ഇന്ത്യൻ സംഘം കളിക്കുന്നത്. പേസ് ബൗളിങ്ങിനെ തുണയ്ക്കുന്നതാണ് പിച്ച്. മുൻപ് ഇവിടെ നടന്ന ടിട്വന്റി മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ ആറുവിക്കറ്റിന് തോറ്റിരുന്നു.

മറ്റ് രണ്ട് ഫോർമാറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ടിട്വന്റി മത്സരങ്ങളിൽ വിജയപ്രവചനം എളുപ്പമല്ല. അതുകൊണ്ടുതന്നെ ശ്രീലങ്കയിൽനിന്ന് കടുത്തപോരാട്ടം ഇന്ത്യൻ യുവനിര പ്രതീക്ഷിക്കുന്നുണ്ട്. അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽ മൂന്നു ജയവും രണ്ടു തോൽവിയുമാണ് ഇന്ത്യൻ ടീമിനുള്ളത്. ലങ്ക ബംഗ്ലാദേശിനോട് പരമ്പര അടിയറവച്ചാണ് എത്തുന്നത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP