Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളികൾ മൈൻഡ് ചെയ്യാത്ത രഞ്ജി ട്രോഫി കാണാൻ ബ്രിട്ടീഷ് ദമ്പതികൾ 13 വർഷമായി ഇന്ത്യയിൽ എത്തുന്നു; ബ്രിട്ടനിലെ ഒരു ക്രിക്കറ്റ് ഭ്രാന്തന്റെ കഥ

മലയാളികൾ മൈൻഡ് ചെയ്യാത്ത രഞ്ജി ട്രോഫി കാണാൻ ബ്രിട്ടീഷ് ദമ്പതികൾ 13 വർഷമായി ഇന്ത്യയിൽ എത്തുന്നു; ബ്രിട്ടനിലെ ഒരു ക്രിക്കറ്റ് ഭ്രാന്തന്റെ കഥ

മ്മുടെ നാട്ടിൽ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ എത്രപേർ തയ്യാറാകുന്നുണ്ട്. കൊച്ചിയിലെ രാജ്യാന്തര സ്റ്റേഡിയത്തിലും പെരിന്തൽമണ്ണയിലും വയനാട്ടിലുമൊക്കെ ഒഴിഞ്ഞ ഇരിപ്പിടങ്ങൾക്ക് മുന്നിലാണ് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങൾ പിറവിയെടുക്കുന്നത്. കാണികൾ അന്താരാഷ്ട്ര മത്സരങ്ങളുടെ പിന്നാലെ പോകുമ്പോൾ, ആഭ്യന്തര മത്സരങ്ങൾക്ക് വാർത്താപ്രാധാന്യം ലഭിക്കാതെ പോകുന്നു.

എന്നാൽ, ഇന്ത്യയിലെ രഞ്ജി മത്സരങ്ങൾക്ക് വിശേഷപ്പെട്ട കാണികളായി ഈ ബ്രിട്ടീഷ് ദമ്പതിമാരുണ്ട്. കഴിഞ്ഞ 13 വർഷമായി അവർ രഞ്ജി മത്സരങ്ങളെ പിന്തുടരുന്നു. യോർക്ക്ഷയറിൽനിന്നുള്ള ഇയാനും സൂസൻ ജോൺസുമാണ് ക്രിക്കറ്റ് ഭ്രാന്ത് മൂത്ത് ഇന്ത്യയിലേക്ക് വരുന്നത്. വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയത്തിൽ കേരളത്തിന്റെ രഞ്ജി മത്സരം കാണാനും ഇയാനും സൂസനുമെത്തിയിരുന്നു.

ശാന്തമായ അന്തരീക്ഷത്തിൽ നല്ല ക്രിക്കറ്റ് ആസ്വദിക്കാമെന്നതാണ് രഞ്ജി മത്സരങ്ങളുടെ സവിശേഷതയായി ഇവർ ചൂണ്ടിക്കാണിക്കുന്നത്. കളിയുടെ നിലവാരത്തിൽ രഞ്ജി മത്സരങ്ങൾ മികച്ചുനിൽക്കുന്നതായും അവർ പറയുന്നു. എല്ലാവർഷവും ആറുമാസത്തോളം ഇവർ ഇന്ത്യയിൽ തങ്ങും. ഗോവയിലാണ് താമസിക്കുക. അവിടെനിന്നാണ് രഞ്ജിമത്സരങ്ങൾ തിരഞ്ഞെടുത്ത് കാണാനായി പോവുക.

1970 മുതൽക്കാണ് ഇയാൻ ക്രിക്കറ്റ് കളി കാണാൻ തുടങ്ങിയത്. 1981-ൽ ഇംഗ്ലണ്ട് ഇന്ത്യയിൽ പര്യടനം നടത്തിയപ്പോഴാണ് ഇവിടേക്ക് ആദ്യംവന്നത്. പിന്നീട് 1985-ലും 1993-ലും ഇംഗ്ലണ്ട് ടീമിനൊപ്പമെത്തി. എന്നാൽ, ഇന്ത്യയിൽ ആരാധക ബഹളത്തിന് നടുവിലിരുന്ന് അന്താരാഷ്ട്ര മത്സരങ്ങൾ കാണുന്നതിനോടുള്ള താത്പര്യം നശിച്ചതോടെ, ഇയാനും സൂസനും ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിഞ്ഞു.

ഇന്ത്യയിലെ സ്‌റ്റേഡിയങ്ങളിൽ നാഗ്പുർ സ്റ്റേഡിയവും മുംബൈയിലെ വാംഖഡെയുമാണ് ഇരുവർക്കും പ്രിയപ്പെട്ട വേദികൾ. ഹിമാചൽ പ്രദേശിലെ ധർമശാല സ്റ്റേഡിയവും പ്രിയപ്പെട്ടതുതന്നെ. എന്നാൽ, കേരളത്തിലെ വേദികളോട് അദ്ദേഹത്തിനത്ര മതിപ്പ് പോര. 130-ഓളം ടെസ്റ്റ് മത്സരങ്ങൾക്ക് സാക്ഷിയായിട്ടുള്ള ഇയാൻ, ഇന്ത്യയിൽ 13 വർഷത്തിനിടെ മുന്നൂറോളം ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കണ്ടിട്ടുണ്ട്.

1992-ൽ സച്ചിൻ തെണ്ടുൽക്കർ യോർക്ക്ഷയർ കൗണ്ടിയിൽ താരമായെത്തിയപ്പോൾ മുതൽ സച്ചിന്റെ കളി ഇയാൻ കണ്ടിട്ടുണ്ട്. യോർക്ക്ഷയറിന്റെ ആദ്യ വിദേശി താരം കൂടിയായിരുന്നു സച്ചിൻ. അദ്ദേഹത്തിന്റെ ഇഷ്ടതാരങ്ങൾ സച്ചിനും ദ്രാവിഡുമാണ്. കുംബ്ലെ മികച്ച ബൗളറായിരുന്നുവെന്നും ഇയാൻ കൂട്ടിച്ചേർക്കുന്നു. 2006-ൽ മുംബൈയിൽ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയതാണ് ഇയാന്റെ ക്രിക്കറ്റ് കാഴ്ചകളിൽ ഏറ്റവും അവിസ്മരണീയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP