Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജ ഭീകരാക്രമണ പദ്ധതി; ഓസ്ട്രേലിയൻ ക്രിക്കറ്റ് താരത്തിന്റെ സഹോദരൻ അറസ്റ്റിൽ; പിടികൂടിയത് മുൻ പ്രധാനമന്ത്രി മാൽക്കോം ടേൺബുള്ളിനെ വധിക്കാൻ ഭീകരർ ശ്രമിക്കുന്നുവെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച കേസിൽ; അറസ്റ്റിലായത് ഉസ്മാൻ കവാജയുടെ സഹോദരൻ അർസലൻ കവാജ

വ്യാജ ഭീകരാക്രമണ പദ്ധതി; ഓസ്ട്രേലിയൻ ക്രിക്കറ്റ് താരത്തിന്റെ സഹോദരൻ അറസ്റ്റിൽ; പിടികൂടിയത് മുൻ പ്രധാനമന്ത്രി മാൽക്കോം ടേൺബുള്ളിനെ വധിക്കാൻ ഭീകരർ ശ്രമിക്കുന്നുവെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിച്ച കേസിൽ; അറസ്റ്റിലായത് ഉസ്മാൻ കവാജയുടെ സഹോദരൻ അർസലൻ കവാജ

മറുനാടൻ ഡെസ്‌ക്‌

സിഡ്നി: വ്യാജ ഭീകരാക്രമണ പദ്ധതിയിലൂടെ മറ്റൊരാളെ കുടുക്കാൻ ശ്രമിച്ച കേസിൽ ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ കവാജയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായിരുന്ന മാൽക്കോം ടേൺബുള്ളിനെ വധിക്കാൻ ഭീകരർ ശ്രമിക്കുന്ന എന്ന പേരിൽ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതാണ് അർസലന്റെ പേരിലുള്ള കേസ്. ന്യൂ സൗത്ത് വെയ്ൽസ് യൂണിവേഴ്സിറ്റിയിൽ കൂടെ പഠിച്ച കമർ നിസാമുദ്ദീൻ മാൽക്കോമിനെ വധിക്കാൻ പദ്ധതി തയ്യാറാക്കുന്നു എന്നായിരുന്നു അർസലൻ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചത്. ഒരു പ്രണയബന്ധത്തിന്റെ പേരിലുള്ള വ്യക്തിവൈരാഗ്യം തീർക്കാനായിരുന്നു ഇത്.

39 വയസുകാരനായ അർസലാൻ പടിഞ്ഞാറൻ സിഡ്‌നിയിൽ നിന്നാണ് പിടിയിലായത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചു. ഓഗസ്റ്റ് 30ന് യൂണിവേഴ്സിറ്റിയിൽ നിന്ന് കണ്ടെടുത്ത ഒരു നോട്ടുപുസ്തകത്തെ അടിസ്ഥാനമാക്കിയായിരുന്നു അറസ്റ്റ്. സിഡ്നി ഓപ്പറ ഹൗസിൽ വെച്ച് മാൽക്കോമിനെ വധിക്കാനുള്ള പദ്ധതിയെക്കുറിച്ചാണ് ആ നോട്ട്പുസ്തകത്തിൽ പ്രതിപാദിച്ചിരുന്നത്.

എന്നാൽ ഇതിലുള്ള കൈയക്ഷരം പരിശോധിച്ചപ്പോൾ നിസാമുദ്ദീന്റേതല്ലെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് പി.എച്ച്.ഡി വിദ്യാർത്ഥിയായ നിസാമുദ്ദീനെതിരെയുള്ള കേസ് പൊലീസ് റദ്ദാക്കി. അർസലൻ ഖ്വാജ തന്റെ വ്യക്തിവൈരാഗ്യം തീർക്കാൻ കെട്ടിച്ചമച്ചുണ്ടാക്കിയ കഥയാണെന്ന് കണ്ടെത്തിയ പൊലീസ് അർസലനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

രണ്ടു പേരും ഒരു പെൺകുട്ടിയെ പ്രണയിക്കുന്നുണ്ടെന്നും ഈ പെൺകുട്ടിക്ക് വേണ്ടിയുള്ള തർക്കമാണ് ഇങ്ങനെയൊരു കേസിലേക്ക് എത്തിച്ചതെന്നും സിഡ്നി അസിസ്റ്റന്റ് പൊലീസ് കമ്മീഷ്ണർ മിക്ക് വില്ലിങ് വ്യക്തമാക്കി. നിസാമുദ്ദീനെ അറസ്റ്റ് ചെയ്തതിൽ ഖേദിക്കുന്നുവെന്നും അന്വേഷണത്തിൽ സംഭവിച്ച പാളിച്ചയിൽ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും വില്ലിങ് വ്യക്തമാക്കി. 35 ലക്ഷം രൂപ ജാമ്യത്തുകയിൽ യൂണിവേഴ്സിറ്റിയുടെ 100 മീറ്ററിനപ്പുറം യാത്ര ചെയ്യരുതെന്ന നിർദേശത്തോട് കൂടിയാണ് ജാമ്യം.

ആറിന് അഡ്ലെയ്ഡിൽ തുടങ്ങുന്ന ടെസ്റ്റിന് മുന്നോടിയായി നെറ്റ് പ്രാക്ടീസ് നടത്തുമ്പോഴാണ് ഉസ്മാൻ കവാജ അറസ്റ്റ് വാർത്ത അറിയുന്നത്. സംഭവത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP