Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രിക്കറ്റ് ആരാധകരെ...ശനിയാഴ്ച രക്തസാക്ഷി മണ്ഡപത്തിൽ ഒത്തുകൂടി മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാം! വിൻഡീസുമായുള്ള ഏകദിനമൽസരം കൊച്ചിയിലേക്ക് മാറ്റുന്നതിലെ തർക്കം പുതിയ മാനത്തിലെത്തിച്ച് ശശി തരൂരിന്റെ ട്വീറ്റ്; കൊച്ചി ഫുട്‌ബോൾ ഹബ്ബായും തിരുവനന്തപുരം ക്രിക്കറ്റ് ഹബ്ബായും ഉപയോഗിച്ചുകൂടേയെന്ന് ഹർഷ ബോഗ്ലെ; വിവാദമുണ്ടാക്കി കളി നടത്തില്ലെന്ന് കെസിഎ

ക്രിക്കറ്റ് ആരാധകരെ...ശനിയാഴ്ച രക്തസാക്ഷി മണ്ഡപത്തിൽ ഒത്തുകൂടി മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാം! വിൻഡീസുമായുള്ള ഏകദിനമൽസരം കൊച്ചിയിലേക്ക് മാറ്റുന്നതിലെ തർക്കം പുതിയ മാനത്തിലെത്തിച്ച് ശശി തരൂരിന്റെ ട്വീറ്റ്; കൊച്ചി ഫുട്‌ബോൾ ഹബ്ബായും തിരുവനന്തപുരം ക്രിക്കറ്റ് ഹബ്ബായും ഉപയോഗിച്ചുകൂടേയെന്ന് ഹർഷ ബോഗ്ലെ; വിവാദമുണ്ടാക്കി കളി നടത്തില്ലെന്ന് കെസിഎ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ഇന്ത്യ-വിൻഡീസ് ഏകദിന ക്രിക്കറ്റ് വേദിയെ ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഫിഫ അംഗീകരിച്ച ഫുട്‌ബോൾ ടർഫ് മാറ്റി ക്രിക്കറ്റ് പിച്ച് നിർമ്മിക്കുന്നതിനെ എതിർക്കുന്നവരുടെ എണ്ണമേറുകയാണ്. ഈ മാസം 24 ന് തിരുവനന്തപുരം പാളയത്തിലെ രക്തസാക്ഷി മണ്ഡപത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാൻ ഒത്തുകൂടണമെന്ന് ശശി തരൂർ എംപി ആഹ്വാനം ചെയ്തു.ഏകദിനം കൊച്ചിയിലേക്ക് മാറ്റുന്നതിനെതിരെ ശബ്ദമുയർത്താൻ എല്ലാ ക്രിക്കറ്റ് ആരാധകരും എത്തണമെന്നും താനവിടെയുണ്ടാകുമെന്നും തരൂർ ട്വീറ്റ് ചെയ്തു.

അതേസമയം, തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ മൽസരം നടത്തുന്നതിനെ അനുകൂലിച്ച് കമന്റേറ്റർ ഹർഷ ബോഗ്ലെ രംഗത്തെത്തി. കൊച്ചി സ്‌റ്റേഡിയത്തോട് തനിക്ക് എതിർപ്പൊന്നുമില്ല. എന്നാൽ, കാര്യവട്ടം ഗംഭീര സ്റ്റേഡിയമാണ്. കഴിഞ്ഞ വട്ടം താൻ അവിടെ എത്തിയപ്പോൾ വളരെയേറെ മതിപ്പ് തോന്നിയിരുന്നു.കൊച്ചി ഫുട്‌ബോൾ ഹബ്ബായും, തിരുവനന്തപുരം ക്രിക്കറ്റ് ഹബ്ബായും മാറ്റിക്കൂടേ...ഹർഷ ബോഗ്ലെ ട്വിറ്ററിൽ ചോദിച്ചു.

തർക്ക പരിഹാരത്തിനായി കൊച്ചിയിൽ ജി.സി.ഡി.എ, കെ.സി.എ, കേരള ഫുട്‌ബോൾ അസോസിയേഷൻ, കേരള ബ്ലാസ് പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ വേദി സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് കെ.സി.എ വ്യക്തമാക്കിയ സാഹചര്യത്തിൽ കാര്യവട്ടം തന്നെ വേദിയാകാനാണ് സാധ്യത

കൊച്ചിയിൽ തന്നെ ഏകദിനം നടത്തണമെന്ന നിലപാട് കെ.സി.എ മയപ്പെടുത്തിയത് വ്യാപക പ്രതിഷേധങ്ങളുടെ സാഹചര്യത്തിലാണ്. കൊച്ചിയിൽ തന്നെ ഏകദിനം നടത്തണം എന്ന് വാശിയില്ലെന്നും ആരുമായും ഏറ്റുമുട്ടലിന് ഇല്ലെന്നും കെ.സി.എ. വ്യക്തമാക്കി. ബ്ലാസ്‌റ്റേഴ്‌സുമായും സർക്കാരുമായും സമവായത്തിന് തയ്യാറാണ്.. ഇക്കാര്യത്തിൽ ആരുമായും തർക്കങ്ങളില്ലെന്നും വിവാദത്തിലൂടെ മത്സരം നടത്താൻ ആഗ്രഹമില്ലെന്നും അസോസിയേഷൻ. നെഹ്രു സ്‌റ്റേഡിയത്തിലെ ഫിഫ അംഗീകാരമുള്ള ഫുട്‌ബോൾ ടർഫ് പൊളിച്ച് ക്രിക്കറ്റ് പിച്ചൊരുക്കുന്നത് ആണ് തർക്കത്തിന് വഴിവച്ചത്

. ഇന്ത്യവെസ്റ്റ് ഇൻഡീസ് ഏകദിന മത്സരം കൊച്ചിയിൽ നടത്താനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. കൊച്ചിയിൽ ഫുടബോൾ മതിയെന്നും ക്രിക്കറ്റ് തിരുവനന്തപുരത്ത് നടത്താൻ കെ.സി.എ സഹകരിക്കണമെന്നും ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമയുമായ സച്ചിൻ ടെണ്ടുൽക്കർ ആവശ്യപ്പെട്ടിരുന്നു. മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയും മൽസരം കൊച്ചിയിലേക്ക് മാററുന്നതിനെതിരെ രംഗത്തെത്തി.ബ്ലാസറ്റേഴ്‌സ് താരം സി.കെ വിനീതും കൊച്ചിയിൽ ഫുട്‌ബോൾ മതിയെന്ന പക്ഷക്കാരനാണ്. മത്സരം തിരുവനന്തപുരത്താക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. കൊച്ചിയിൽ ഫുട്‌ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടത്തുകയെന്നാണ് സർക്കാർ നിലപാടെന്ന് കായികമന്ത്രി എ.സി മൊയ്തീനും വ്യക്തമാക്കി.

30 വർഷത്തെ പാട്ട കരാറാണ് ജിസിഡിഎയുമായി കെസിഎയ്ക്കു നിലവിലുള്ളത്.വിവാദമുണ്ടാക്കി കളി നടത്തില്ലെന്നാണു ജയേഷ് ജോർജ് പ്രതികരിച്ചത്. ക്രിക്കറ്റും ഫുട്‌ബോളും ഒരുപോലെ വളരട്ടെയെന്നാണു കെസിഎയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കായിക മന്ത്രി ഇക്കാര്യവുമായി ബന്ധപ്പെട്ടു വിളിച്ചിരുന്നു. മത്സരം തിരുവനന്തപുരത്ത് നടക്കട്ടെയെന്ന നിർദേശമാണ് അദ്ദേഹം നൽകിയത്. കെസിഎയ്ക്കു വാശിയൊന്നുമില്ലെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ഏകദിന മത്സരം നടക്കുമ്പോൾ 25 ലക്ഷം രൂപയാണ് ജിസിഡിഎയ്ക്കു ലഭിക്കുക. ഈ വരുമാനം മുന്നിൽ കണ്ടാണ് കെസിഎയുമായി ദീർഘകാല കരാറിനു സന്നദ്ധമായത്. കരാർ ഒപ്പിട്ടതോടെ ഇപ്പോഴുള്ള ഫ്‌ളെഡ് ലൈറ്റ് ഉൾപ്പെടെ 10 കോടിയോളം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ കെസിഎ കലൂർ സ്റ്റേഡിയത്തിൽ നടത്തി. ഐഎസ്എൽ മത്സരം വന്നപ്പോഴും ടർഫ് അടക്കം പരിപാലിച്ചിരുന്നതും കെസിഎയാണ്. ഈ സാഹചര്യത്തിൽ മത്സരം നടത്താൻ അവകാശമുണ്ടെന്നായിരന്നു കെസിഎയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP