Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്യാപ്റ്റൻസിയിൽ കോലി 'അപ്രന്റീസ്' മാത്രം; വീണ്ടും രൂക്ഷ വിമർശനവുമായി ഗംഭീർ; ബൗളർമാരെ കുറ്റപ്പെടുത്തുന്നതിന് മുൻപ് സ്വയം വിമർശനം നടത്തുകയാണ് കോലി ചെയ്യേണ്ടത്; കൗശലക്കാരനായ നായകനായി കോലിയെ താൻ കണക്കാക്കുന്നില്ലെന്നും വേൾഡ് കപ്പ് ഹീറോ  

ക്യാപ്റ്റൻസിയിൽ കോലി 'അപ്രന്റീസ്' മാത്രം; വീണ്ടും രൂക്ഷ വിമർശനവുമായി ഗംഭീർ; ബൗളർമാരെ കുറ്റപ്പെടുത്തുന്നതിന് മുൻപ് സ്വയം വിമർശനം നടത്തുകയാണ് കോലി ചെയ്യേണ്ടത്; കൗശലക്കാരനായ നായകനായി കോലിയെ താൻ കണക്കാക്കുന്നില്ലെന്നും വേൾഡ് കപ്പ് ഹീറോ   

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും കോലിയെ വിമർശിച്ച് ഗൗതം ഗംഭീർ. ക്ലാസ് ബാറ്റ്‌സ്മാനായി നിലനിൽക്കുമ്പോഴും നായകത്വത്തിൽ കോലി അപ്രന്റിസ്(തൊഴിൽ പഠിക്കുന്നവൻ) മാത്രമാണെന്ന് ഗംഭീർ രൂക്ഷമായി വിമർശിച്ചു.

'കോലി തീർച്ചയായും ഒരു മാസ്റ്റർ ബാറ്റ്‌സ്മാനാണ്. എന്നാൽ ക്യാപ്റ്റൻസി അയാൾ പഠിച്ചുവരുന്നതെയുള്ളൂ. കുറെയേറെ പഠിക്കാനുള്ളു. ബൗളർമാരെ കുറ്റപ്പെടുത്തുന്നതിന് മുൻപ് സ്വയം വിമർശനം നടത്തുകയാണ് കോലി ചെയ്യേണ്ടത്. കൗശലക്കാരനായ നായകനായി കോലിയെ താൻ കണക്കാക്കുന്നില്ല. അയാൾക്ക് ഇതുവരെ ഐപിഎൽ കിരീടം നേടാനായിട്ടില്ല. റെക്കോർഡുകൾ കൊണ്ട് മാത്രമാണ് ഒരാൾ മികച്ച നായകനാകൂ എന്നും ഗംഭീർ തുറന്നടിച്ചു.

ഐപിഎൽ 12-ാം എഡിഷനിൽ കളിച്ച ആറ് മത്സരങ്ങളിലും കോലിക്ക് കീഴിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തോൽവിയായിരുന്നു ഫലം. ഇതോടെ കോലിയുടെ ക്യാപ്റ്റൻസിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എന്നാൽ ബൗളർമാരെ കുറ്റപ്പെടുത്തി തടിയൂരാനായിരുന്നു പലപ്പോഴും കോലിയുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP