Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐപിഎൽ ഫൈനലിൽ ചെന്നൈക്ക് ഹൈദരാബാദിനെതിരെ 179 റൺ വിജയ ലക്ഷ്യം; സൺറൈസേഴ്‌സിന് മികച്ച സ്‌കോർ സമ്മാനിച്ചത് പഠാന്റെയും ബ്രാത്‌വെയ്റ്റന്റെയും അവസാന നിമിഷത്തിലെ കൂറ്റനടികൾ; ജയിച്ചാൽ ചെന്നൈക്ക് കിരീട നേട്ടത്തിൽ മുംബൈക്ക് ഒപ്പമെത്താം; ഐപിഎൽ ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്

ഐപിഎൽ ഫൈനലിൽ ചെന്നൈക്ക് ഹൈദരാബാദിനെതിരെ 179 റൺ വിജയ ലക്ഷ്യം; സൺറൈസേഴ്‌സിന് മികച്ച സ്‌കോർ സമ്മാനിച്ചത് പഠാന്റെയും ബ്രാത്‌വെയ്റ്റന്റെയും അവസാന നിമിഷത്തിലെ കൂറ്റനടികൾ; ജയിച്ചാൽ ചെന്നൈക്ക് കിരീട നേട്ടത്തിൽ മുംബൈക്ക് ഒപ്പമെത്താം; ഐപിഎൽ ഫൈനൽ ആവേശകരമായ അന്ത്യത്തിലേക്ക്

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 11ാം സീസൺ ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് 179 റൺസ് വിജയ ലക്ഷ്യം. ടോസ് നേടിയ ചെന്നൈ നായകൻ എംഎസ് ധോണി ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണറും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ ശ്രീവത്സ് ഗോസ്വാമി (5) റൺ ഔട്ടായെങ്കിലും നായകൻ കെയ്ൻ വില്യംസൺ (47) ശിഖർ ധവാൻ (26) എന്നിവരും ചേർന്ന് കൂടുതൽ നഷ്ടമുണ്ടാകാതെ രക്ഷിക്കുകയായിരുന്നു.ഇരുവരും പുറത്തായ ശേഷം ഷക്കീബ് അൽ ഹസൻ (23) യൂസഫ് പഠാൻ 25 പന്തിൻ നേടിയ 45 റൺസ് എന്നിവരാണ് സ്‌കോറിങ് റേറ്റ് ഉയർത്തിയത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച വിൻഡീസ് ഓൾറൗണ്ടർ ബ്രാത്വെയ്റ്റ് 21(11) എന്നിവരുടെ പ്രകടനമാണ് ഹൈദരാബാദിന് മികച്ച സ്‌കോർ സമ്മാനിച്ചത്.

ചെന്നൈ ബൗളിങ് നിരയിൽ ദീപക് ചഹാർ ലുങ്കി എങ്കിടി എന്നിവരാണ് റൺ വിട്ട് കൊടുക്കുന്നതിൽ പിശുക്ക് കാണിച്ചത്.ഇവർക്ക പുറമെ ഷാർദുൽ താക്കൂർ, കാൺ ശർമ്മ ബ്രാവോ ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീത് വീഴ്‌ത്തുകയും ചെയ്തു. ഇതിന് മുൻപ് 10 ഫൈനലുകളിൽ 3 തവണ മാത്രമാണ് രണ്ടാമത് ബാറ്റ് ചെയ്ത ടീം ഐപിഎൽ ഫൈനലിൽ വിജയിച്ചിട്ടുള്ളത്.

രണ്ടു സീസിണിലെ വിലക്കിൽ നിന്നു തിരിച്ചുവന്ന ചെന്നൈയ്ക്ക് തങ്ങളുടെ രണ്ടാം വരവ് അറിയിക്കാൻ ഒരു ജയം കൂടിയേ തീരൂ. മൂന്നാം കിരീടമാണ് അവർ തേടുന്നത്. ഇന്നു ജയിച്ചാൽ മൂന്ന് കിരീടം സ്വന്തമാക്കിയ മുംബൈ ഇന്ത്യൻസിനൊപ്പമെത്തും അവർ.സൺറൈസേഴ്‌സ് തേടുന്നത് രണ്ടാം കിരീടമാണ്. 2016ലായിരുന്നു അവർ ജേതാക്കളായത്. എന്നാൽ, കഴിഞ്ഞ സീസണിൽ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP