Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്രിസ് ഗെയിലിനു ഇരട്ട സെഞ്ചുറിയുടെ ആഘോഷം അവസാനിപ്പിക്കാൻ വയ്യ; അനേകം സുന്ദരികളുമായി ജീവിതം ആഘോഷിച്ച് താരം

ക്രിസ് ഗെയിലിനു ഇരട്ട സെഞ്ചുറിയുടെ ആഘോഷം അവസാനിപ്പിക്കാൻ വയ്യ; അനേകം സുന്ദരികളുമായി ജീവിതം ആഘോഷിച്ച് താരം

ഗോള ക്രിക്കറ്റിലെ ഏറ്റവും വലിയ ടൂർണ്ണമെന്റായ ലോക കപ്പിൽ ആദ്യമായി ഇരട്ട സെഞ്ചുറി നേടിയ താരമായി ലോകത്തിന്റെ നെറുകയിലെത്തിയ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ ആഘോഷങ്ങൾ അവസാനിക്കുന്നില്ല. 16 സിക്‌സുകളും 10 ഫോറുകളും അടിച്ചു കൂട്ടി 147 പന്തിൽ നിന്ന് 215 റൺസ് നേടി ക്രീസിൽ തിമിർത്താടിയ ഗെയ്‌ലിന്റെ കളി അമ്പത് ഓവറുകൾക്കു ശേഷം അവസാനിച്ചെങ്കിലും പുറത്ത് ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം സർ വിവയൻ റിച്ചാർഡ്‌സിനെ അനുസ്മരിപ്പിക്കുന്ന വെടിക്കെട്ട് പ്രകടനം നടത്തിയ ഗെയ്ൽ ഒടുവിൽ അടിച്ചുയർത്തിയ പന്ത് ഫീൽഡറുടെ കരങ്ങളിൽ കുരുങ്ങി ക്രീസ് വിട്ടെങ്കിലും അത് സന്തോഷങ്ങൾക്കോ ആഘോഷങ്ങൾക്കോ ഒരു വിലങ്ങായി മാറിയിട്ടില്ല.

ആരിൽ നിന്നും ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല എന്നതിനാൽ എല്ലായ്‌പ്പോഴും എനിക്ക് സന്തോഷത്തോടെയിരിക്കാൻ കഴിയുന്നുവെന്ന് താരം പറയുന്നു. പ്രതീക്ഷകൾ എല്ലായ്‌പ്പോഴും വേദനിപ്പിച്ചു കൊണ്ടിരിക്കുമെന്നാണ് ഗെയ്ൽ പറയുന്നത്. അതില്ലെങ്കിൽ പ്രശ്‌നമില്ല. ക്രൂരമായ ബാറ്റിങ് വൈഭവത്തിലൂടെ തന്റെ 22-ാം ഏകദിന സെഞ്ചുറി തികച്ച ഗെയ്ൽ തന്റെ നാടിന്റേയും ക്രിക്കറ്റിന്റേയും ഒരു മൂർത്തിയായി മാറിയിരിക്കുകയാണ്. ക്രിസ് ലയൺ എന്ന ആരാധകരുടെ വിളിപ്പേരിൽ തന്നെ കരീബിയൻ ക്രിക്കറ്റർമാർ കായിക ലോകത്തെ അസാധാരണ സിംഹങ്ങളാണെ ധ്വനിയുണ്ട്.

കിങ്സ്റ്റൺ ടൗണിലെ മറ്റൊരു കായിക ഇതിഹാസമായ ഉസൈൻ ബോൾട്ടിനെ പോലെ ഗെയ്‌ലും രാവേറെ വൈകിയുള്ള ജീവിതാഘോഷങ്ങൾ ഇഷ്ടപ്പെടുന്നയാളാണ്. അതിനിപ്പോൾ മികച്ച ഒരു കാരണവും കൈവന്നിരിക്കുന്നു. അങ്ങനെ ഗെയ്ൽ ഇപ്പോൽ ആഘോഷത്തിരക്കിലാണ്. കളിക്കളത്തിലും പുറത്തും. ഭക്ഷണം നന്നായി ആസ്വദിച്ചു കഴിക്കുന്നു. അവസരം കിട്ടുമ്പോഴെല്ലാം നൃത്തച്ചുവടുകളുമായി നടുത്തളത്തിലിറങ്ങുന്നു. 2012-ലെ ട്വന്റി 20 ലോകകപ്പ് വിജയത്തിനു ശേഷം ഗെയ്ൽ നടത്തിയ ഗന്നം സ്റ്റൈൽ ചുവടുകൾ വലിയൊരു സംഭവം തന്നെയായിരുന്നു. ഇപ്പോഴത്തെ ആഘോഷങ്ങളുടെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ താരം തന്നെയാണ് പുറത്തു വിട്ടിരിക്കുന്നത്. അർദ്ധ നഗ്ന സുന്ദരികളോടൊപ്പം ചെലവിട്ട സുന്ദര നിമിഷങ്ങളും ആഢംബര നൗകയിലെ കടൽ യാത്രയുടേയും ചിത്രങ്ങൾ ഗെയ്ൽ പോസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്.

ഗെയിൽ എത്രത്തോളം ആഘോഷപ്രിയനാണെന്നതിന് മികച്ച ഒരു തെളിവ് അദ്ദേഹത്തിന്റെ നാട്ടിൽ തന്നെയുണ്ട്. സ്വന്തമായി ഒരു സ്പോർട്സ് ബാർ ഗെയ്ൽ ഇവിടെ നടത്തുന്നു. കളികൾക്കും ഭക്ഷണത്തിനും ഡ്രിങ്ക്‌സ്‌നുമായി ഒര സന്തോഷ ഇടം എന്നാണ് ഈ ബാറിനെ ഉപഭോക്താക്കൾക്കായി പരിചയപ്പെടുത്തുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ രണ്ടു തവണ ട്രിപ്പ്ൾ സെഞ്ച്വറി നേടിയ നാലു കളിക്കാരിൽ ഒരാളായ ഗെയ്ൽ തന്റെ ഈ നേട്ടത്തിന്റെ സ്മരണയ്ക്കായി ട്രിപ്പ്ൾ സെഞ്ചുറി സ്പോർട്സ് ബാർ എന്നാണ് തന്റെ ബാറിന് പേരിട്ടിരിക്കുന്നത്. സുന്ദരികളോടും മദ്യക്കുപ്പികളോടും കൂടെയുള്ള ചിത്രങ്ങളും ഗെയ്ൽ പതിവായി പോസ്റ്റ് ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP