Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക് പൗരനോട് പണം വാങ്ങി ഒത്തുകളിച്ചെന്ന ഭാര്യയുടെ ആരോപണം കെട്ടുകഥ; ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ബിസിസിഐയുടെ ക്ലീൻ ചിറ്റ്; വാർഷിക കരാറിൽ ബി ഗ്രേഡ് നൽകാനും തീരുമാനം

പാക് പൗരനോട് പണം വാങ്ങി ഒത്തുകളിച്ചെന്ന ഭാര്യയുടെ ആരോപണം കെട്ടുകഥ; ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ബിസിസിഐയുടെ ക്ലീൻ ചിറ്റ്; വാർഷിക കരാറിൽ ബി ഗ്രേഡ് നൽകാനും തീരുമാനം

മറുനാടൻ മലയാളി ഡസ്‌ക്

മുംബൈ: ഭാര്യ ഹസിൻ ജഹാൻ ഉന്നയിച്ച് ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് മാറ്റി നിർത്തിയിരുന്ന ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ബിസിസിഐയുടെ ക്ലീൻ ചിറ്റ്. ഇതോടെ വാർഷിക കരാറിൽ ഷമി വീണ്ടും സ്താനം പിടിച്ചു. ഷമി ഒത്തുകളിച്ചതായുള്ള ഹസിൻ ജഹാന്റെ ആരോപണത്തിൽ കഴമ്പില്ലെന്ന് ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം കണ്ടെത്തി. ദുബായിൽ വച്ച് പാക് പൗരനിൽ നിന്ന് ഷമി പണം വാഹ്ങിയെന്ന ആരോപണമാണ് അഴിമതി വിരുദ്ധ വിഭാഗം തലവൻ നീരജ് കുമാർ തള്ളിയത്.

ബിസിസിഐയുടെ വാർഷിക കരാറിൽ ബി ഗ്രേഡ് വിഭാഗത്തിലാണ് ഷമിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. വർഷം മൂന്നു കോടി രൂപയാണ് ഈ ഗ്രേഡിലുള്ളവർക്ക് പ്രതിഫലം ലഭിക്കുന്നത്.

ഭർതൃപീഡനം ആരോപിച്ച് ഭാര്യ ഹസിൻ ജഹാൻ ഉന്നയിച്ച വിഷയങ്ങൾ വിവാദമായതോടെയാണ് ബിസിസിഐ വാർഷിക കരാറിൽനിന്നു മുഹമ്മദ് ഷമിയെ താത്കാലികമായി ഒഴിവാക്കിയത്. ഹസിൻ ജഹാന്റെ പരാതിയിൽ കുറ്റക്കാരനല്ലെന്നു തെളിയിച്ചാൽ ഷമിയെ കരാറിൽ ഉൾപ്പെടുത്തുമെന്നായിരുന്നു ബിസിസിഐ അന്നുനൽകിയ വിശദീകരണം.

ഷമിക്കെതിരെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഗാർഹിക പീഡനത്തിനു കോൽക്കത്തയിലെ ലാൽബസാർ പൊലീസ് സ്റ്റേഷനിലാണ് ഹസിൻ ജഹാൻ പരാതി നൽകിയത്. ഫേസ്‌ബുക്കിൽ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്‌ക്രീൻഷോട്ടും ഫോട്ടോകളും പുറത്തുവിട്ടതിനു പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്. രാജ്യത്തിന്റെ പലഭാഗത്തുള്ള സ്ത്രീകളുമായി ഷമിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് ഹസിൻ ജഹാന്റെ ആരോപിച്ചു. മുഹമ്മദ് ഷമിയിൽനിന്ന് ശാരീരികമായും മാനസികമായും താൻ കടുത്ത പീഡനം നേരിടുന്നുണ്ടെന്നും ഹസിൻ ജഹാൻ പറയുന്നു.

ഭാര്യ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് ഷമിക്കെതിരെ അന്വേഷണം നടത്താൻ ഡൽഹി മുൻ പൊലീസ് കമ്മീഷണർ നീരജ് കുമാറിനെയും ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗത്തെയും ബിസിസിഐ ഭരണ സമിതി നിയോഗിച്ച ചുമതലപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP